ആനയടി നരസിംഹ ക്ഷേത്ര ഭരണസമിതിയിലേക്ക് പുതിയ നേതൃത്വത്തിന് അട്ടിമറിജയം

Advertisement

ശൂരനാട്: ആനയടി നരസിംഹ ക്ഷേത്ര ഭരണസമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ നേതാക്കൾ ആയ
ഡോ. ചന്ദ്രകുമാർ പ്രസിഡന്റും, വിജയൻ കാഞ്ഞിരവിള സെക്രട്ടറി, ബിനുആനയടി ട്രെഷറർ ആയുള്ള പാനൽ വിജയിച്ചു. കഴിഞ്ഞ ഇരുപതു വർഷമായി പ്രസിഡന്റ്‌ ആയി ഇരുന്ന വേണുഗോപാലക്കുറുപ്പിന്റെ പാനലിനെ പരാജയപ്പെടുത്തിയാണ് ചന്ദ്രകുമാറിന്റെ പാനൽ വിജയിച്ചത്.
മറ്റു ഭാരവാഹികൾ ജയചന്ദ്രൻ, മോഹൻകുമാർ, ശിവൻകുട്ടി, രാജേഷ്‌കുമാർ, സജീവ് ആനയടി, അരുൺരാജ് എന്നിവരാണ്.
ജയചന്ദ്രൻ, അരുൺരാജ് എന്നിവർ ബി. ജെ. പിയുടെയും
സജീവ് ആനയടി സി. പി. ഐയുടെയും പ്രതിനിധികളാണ്.