സിപിഐ ശൂരനാട് മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം; കവി കുരിപ്പുഴ ശ്രീകുമാർ ഉൽഘാടനം ചെയ്തു
മൈനാഗപ്പള്ളി . സിപിഐ ശൂരനാട് മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം; കവി കുരിപ്പുഴ ശ്രീകുമാർ ഉൽഘാടനം ചെയ്തു, എസ് അജയൻ അദ്ധ്യക്ഷൻ ആയിരുന്നു, സികെ ശ്രീകുമാർ സ്വാഗതം പറഞ്ഞു, ഡോ:പികെ ഗോപൻ, ഗണ പൂജാരി, സി മോഹനൻ, കെഎസ് ബാലൻ, മദന മോഹൻ, ശിവപ്രസാദ്,
എന്നിവർ സംസാരിച്ചു, ചടങ്ങിൽ,പി ആര്‍ നമ്പ്യാർ പുരസ്കാരം ലഭിച്ച,കെഎന്‍ കെ നമ്പൂതിരി ,കേരളാ സംഗീതാ അക്കാഡമിയുടെ ഗുരുപൂജ അവാർഡ് ലഭിച്ച, എന്‍ പങ്കജാക്ഷൻ എന്നിവരെ, കുരിപ്പുഴ ശ്രീകുമാർ ആദരിച്ചു, കപ്ലേഴത്ത് ഓമനകുട്ടൻ, നന്ദി പറഞ്ഞു, സമ്മേളനത്തിൻ്റെ ഭാഗമായിട്ടുള്ള പൊതുസമ്മേളനം ഇന്ന് വൈകിട്ട് സിപിഐസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൽഘാടനം ചെയ്യും,
ശ്രീരാമ സംഗീത സാഗരം 2022
മൈനാഗപ്പള്ളി വെട്ടിക്കാട്ട് മഹാദേവര്‍ ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീരാമ സംഗീത സാഗരം 2022 പരിപാടിയില്‍ ഇന്ന് മൂഴിക്കുളം വിവേകിന്റെ സംഗീതകച്ചേരി നടന്നു. 17ന് ആരംഭിച്ച സംഗീത പരിപാടി ഓഗസ്റ്റ് 16വരെ നടക്കും. പ്രഗല്‍ഭ സംഗീജ്ഞര്‍ സംഗീതാര്‍ച്ചന നടത്തും.
റോട്ടറി ക്ളബ്ബ് ശാസ്താംകോട്ടയുടെ പുതിയ ഭാരവാഹികൾ ചുമതല ഏറ്റു
ശാസ്താംകോട്ട ഗ്രീൻ ഫോർട്ട് ഹോട്ടലിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ റാം മനോജ് അധ്യക്ഷത വഹിച്ചു.2022 – 23 ലെ പ്രസിഡൻ്റായി Rtn കൃഷ്ണകുമാർ ചുമതലയേറ്റു. ഭിന്നശേഷി സംസ്ഥാന കമ്മീഷൻ എസ്എച്ച് പഞ്ചാപകേശൻ ചsങ്ങ് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.
ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എലക്റ്റ് ഡോ.സുമിത്രന്‍ മുഖ്യപ്രഭാഷണം നടത്തി. അസി.ജില്ല ഗവര്‍ണര്‍ സുരേഷ് പാലക്കോട്, ജോസ് ജെ തോമസ് തുടങ്ങിയവർ ചടങ്ങിൽ ആശംസാപ്രസംഗം നടത്തി .ഫാ.ഡോ ഏബ്രഹാംതലോത്തില്‍ സ്വാഗതവും ക്ളബ് സെക്രട്ടറി ദീപന്‍ നന്ദിയും രേഖപ്പെടുത്തി.. ഈ റോട്ടറി വർഷം 35 ലക്ഷം രൂപയുടെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത് … തുടർന്ന് നടന്ന റോട്ടറി കുടുംബാംഗങ്ങളുടെ,കുടുംബസംഗമവും കലാവിരുന്നും ഉത്ഘാടന ചsങ്ങുകൾക്ക് മിഴിവേകി
ആദ്ധ്യാത്മിക പ്രബോധന ക്ലാസ്സ് നടത്തി
മൈനാഗപ്പള്ളി.വേങ്ങ കിഴക്ക് 21 93-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക പ്രബോധന ക്ലാസ്സ് നടത്തി.എൻ.എസ്.എസ്.കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ ആദ്ധ്യാത്മികപഠ നകേന്ദ്രം റിസോഴ്സ് പേഴ്സൺ കുരുമ്പോലിൽ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡണ്ട് സി.മണിയൻ പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ജി.രാധാകൃഷ്ണപിള്ള സ്വാഗതം പറഞ്ഞു. ട്രഷറർ ആർ.കെ.നായർ, യൂണിയൻ സെക്രട്ടറി ആർ. ദീപ, ജയകുമാർ.എ, രാജേഷ്.എസ്, ആർ.സുരേന്ദ്രൻ പിളള, മായാ റാണി, സുഷമ, ഷീജാ രാധാകൃഷ്ണൻ, അനിലാ ശങ്കർ, ശ്രീജാ ശശികുമാർ എന്നിവർ സംസാരിച്ചു.കൺവീനർ ജി.ഗോപകുമാർ നന്ദി പറഞ്ഞു.
വധശ്രമക്കേസ് പ്രതി അറസ്റ്റിൽ
പത്തനാപുരം : കുറ്റകരമായ നരഹത്യക്ക് ശ്രമിച്ച കേസിലെ പ്രതിയെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. മാങ്കോട് ഒരിപ്പുറം കോളനി ദിലീഫ് മൻസിൽ ഹാരോണിനെയാണ് അറസ്റ്റ് ചെയ്തത്. മാങ്കോട്
ഒരിപ്പുറം കോളനി അനീഷ് മൻസിലിൽ അനീഷിനെയാണ് ആക്രമിച്ചത്. അനീഷിന്റെ വീട്ടിന് മുൻ വശം വന്ന് പ്രതി ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ 17/7/22 രാത്രി അനീഷിന്റെ വീടിന്റെ മുറ്റത്ത് പ്രതി
ചീത്ത വിളിച്ചു കൊണ്ട് അതിക്രമിച്ച് കയറുകയും പ്രതി കൈയ്യിൽ കരുതിയിരുന്ന ഒരു വെട്ടുകത്തി കൊണ്ട് ആക്രമി ക്കുകയും തടഞ്ഞതിൻ വച്ച് വലത് കൈമുട്ട് ഭാഗത്ത് കൊണ്ട് മുറിവും എല്ലിന് പൊട്ടൽ സംഭവിക്കുകയും ചെയ്തു. പത്തനാപുരം ഐ.എസ്.എച്ച്.ഒ ജയകൃഷ്ണൻ, എസ്.ഐ അരുൺ കുമാർ ജെ പി , എസ്.ഐ ഉണ്ണികൃഷ്ണൻ , എ.എസ്.ഐ ബിജു ജി.എസ് നായർ , എസ്.സി.പി.ഒ ശ്രീലാൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനവും നാടക ശില്പശാലയും
ശാസ്താംകോട്ട ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2022-23 വർഷത്തെ പ്രവർത്തനോദ്ഘാടനവും കളിക്കൂട്ടം എന്ന പേരിൽ നാടക ശില്പശാലയും ഇടയ്ക്കാട് ഗവ. യൂ പി സ്കൂളിൽ വെച്ച് നടന്നു. കൊല്ലം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി. കെ. ഗോപൻ ഉദ്ഘാടനം നിർവഹിച്ചു.
ശാസ്താംകോട്ട ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി പി. എസ്. സുജാകുമാരി അദ്ധ്യക്ഷ ആയിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി പി. ശ്യാമളയമ്മ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി എസ്. ഷീജ, പോരുവഴി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ രാജേഷ് വരവിള, ഗ്രാമപഞ്ചായത്ത് അംഗം ശ്രീ അരുൺ ഉത്തമൻ ഇടയ്ക്കാട് ഗവ യു പി സ്കൂൾ പ്രഥമാദ്ധ്യാപകൻ ശ്രീ എഡ്ഗർ സഖറിയാസ് വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ പ്രതിനിധി ശ്രീ സൂരജ് കുമാർ എം. എസ്., അസിസ്റ്റന്റ് കോ-ഓർഡിനേറ്ററന്മാരായ ശ്രീ ബി. അനിൽകുമാർ ശ്രീ ആർ. ശിവൻപിള്ള ശ്രീ കെ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
എസ്. എം. സി. ചെയർമാൻ ശ്രീ ബി. വിശ്വംഭരൻ സ്വാഗതവും, വിദ്യാരംഗം കലാസാഹിത്യ വേദി ശാസ്താംകോട്ട ഉപജില്ല കോ- ഓർഡിനേറ്റർ ശ്രീ ബി. ബിനു നന്ദിയും പറഞ്ഞു.
പ്രവർത്തനോദ്ഘാടനത്തിന് ശേഷം നടന്ന നാടക ശില്പശാല പ്രശസ്ത നാടക പ്രവർത്തകൻ ശ്രീ ഹരിപ്പാട് രവിപ്രസാദ് നയിച്ചു.