നീറ്റ് പരീക്ഷ വിവാദ കേസിൽ അറസ്റ്റിലായ ഏഴ് പേർക്ക് കോടതി ജാമ്യം അനുവദിച്ചു
കൊല്ലം: ആയൂർ മർത്തോമ്മ കോളേജിൽ പെൺകുട്ടികളുടെ ഉൾ വസ്ത്രം അഴിപ്പിച്ച നീറ്റ് പരീക്ഷ വിവാദ കേസിൽ അറസ്റ്റിലായ ഏഴ് പേർക്ക് കോടതി ജാമ്യം അനുവദിച്ചു. ഇന്നലെ രാവിലെ അറസ്റ്റിലായ പരീക്ഷ ചുമതലക്കാരായ രണ്ട് അധ്യാപകർ ഉൾപ്പെടെയുള്ളവർക്കാണ് കടയ്ക്കൽ ജുഡിഷ്യൽ മജിസ്‌ടേറ്റ് കോടതി ജാമ്യം അനുവദിച്ചത്. എൻ.ടി.എ ഒബ്‌സർവർ ഡോ. ഷംനാദ്, പരീക്ഷാ കേന്ദ്രം സൂപ്രണ്ട് പ്രൊ. പ്രിജി കുര്യൻ ഐസക് എന്നിവർ ആണ് ഇന്നലെ അറസ്റ്റിൽ ആയത്.
ഉൾവസ്ത്രമടക്കം പരിശോധിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയത് ഇവരാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച തെളിവുകളും കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികൾ നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിലുമാണ് അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അധ്യാപകരാണ് പരിശോധന നടത്താൻ നിർദേശം നൽകിയതെന്ന് കഴിഞ്ഞ ദിവസം പിടിയിലായ കരാർ ജീവനക്കാരും പോലീസിന് മൊഴി നൽകിയിരുന്നു.
നേരത്തെ പെൺകുട്ടികൾ പരാതിയുന്നയിച്ചതിന് പിന്നാലെ ഇത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്ന് എൻടിഎക്ക് കത്ത് നൽകിയ വ്യക്തിയാണ് പ്രജി കുര്യൻ ഐസക്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പെൺകുട്ടികളെ പരിശോധിച്ച മുറിക്ക് പുറത്ത് പ്രജി നിൽക്കുന്നത് കണ്ടെത്തിയിരുന്നു. കരഞ്ഞു കൊണ്ട് നിന്ന ഒരു വിദ്യാർഥിനിക്ക് ഷാൾ എത്തിച്ച് നൽകിയതും പ്രജി തന്നെയാണ്.അറസ്റ്റിലായ അധ്യാപകരാണ് പരിശോധന നടത്താൻ നിർദേശം നൽകിയതെന്ന് കഴിഞ്ഞ ദിവസം പിടിയിലായ കരാർ ജീവനക്കാരും പൊലീസിന് മൊഴി നൽകിയിരുന്നു.
തുടർന്ന് പോലീസ് നീറ്റ് കൊല്ലം ജില്ലാ കോർഡിനേറ്ററിൽ നിന്ന് വിശദാംശങ്ങൾ തേടിയ ശേഷമാണ് അധ്യാപകരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച തെളിവുകളും കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികൾ നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിലുമാണ് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ദിവസ വേതനത്തിന് നിയോഗിച്ച മൂന്ന് ജീവനക്കാരടക്കം അഞ്ചു പേരെ നേരത്തെ പിടികൂടിയിരുന്നു. എന്നാൽ ഏജൻസിയിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അല്ലാതെ ജീവനക്കാർ ഇത്തരമൊരു നടപടി സ്വീകരിക്കില്ല എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പ്രതികളിലേക്ക് എത്തിയത്. സംഭവത്തിൽ കൂടുതൽ പേർ ഇനിയും പിടിയിലാകാനുണ്ടെന്നാണ് അന്വേഷണം സംഘം വ്യക്തമാക്കുന്നത്.
മുട്ടറ മരുതിമല ഭൂമി വിഷയം: കളക്ടർ മരുതിമല സന്ദർശിച്ചു
സർക്കാർ ഭൂമി അളന്ന് അതിർത്തി തിരിക്കും
ഓയൂർ: മുട്ടറ മരുതിമല ഭൂമി വിഷയം സംബന്ധിച്ച് ജില്ല കളക്ടർ അഫ്സാന പർവീൺ മരുതിമല സന്ദർശിച്ചു.തുടർന്ന് സർക്കാർ ഭൂമി അളന്ന് തിരിച്ച് കല്ലിടാൻ നിർദ്ദേശിച്ചു.വെളിയം പഞ്ചായത്തിന് മരുതിമലയിൽ ഇക്കോ ടൂറിസം നടപ്പിലാക്കാൻ 2009-ൽ മുപ്പത്തി ഏട്ടര /യേക്കർ റവന്യൂ ഭൂമി പഞ്ചായത്തിന് പാട്ടത്തിന് നൽകിയിരുന്നു. ഒരേക്കറിന് ആയിരം രൂപ വച്ച് റവന്യൂ വകുപ്പിന് പാട്ട തുക പഞ്ചായത്ത് അടച്ചു വരുകയുമാണ്. ഈ ഭൂമിയിൽ എട്ടേക്കർ സ്ഥലത്തിന് സ്വകാര്യ വ്യക്തികൾ അവകാശവാദം ഉന്നയിച്ചതോടെ മരുതിമല ഭൂമി വിഷയം ചൂടുപിടിക്കുകയായിരുന്നു. പതിനൊന്ന് പേരാണ് എട്ടേക്കറിൽ അവകാശവാദം ഉന്നയിച്ചത്. ഇതിൽ രണ്ട് പേരാണ് കൈവശാവകാശം സ്ഥാപിച്ചെടുക്കാൻ പരാതിയുമായി
കോടതിയെ സമീപിച്ചത്.
വസ്തു അളന്ന് തിരിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.ഇതിനെത്തുടർന്ന് പഞ്ചായത്ത് സമിതി ശക്തമായ നടപടികളുമായി മുന്നോട് പോവുകയായിരുന്നു. ഭൂമി വിഷയത്തിൽ വെളിയം പഞ്ചായത്ത് പ്രസിഡന്റ് ബിനോജിന്റെ നേതൃത്വത്തിൽ പ്രശ്നത്തിൽ മന്ത്രി തല യോഗം നടന്നു. റവന്യൂമന്ത്രിയും ധനകാര്യ മന്ത്രിയും പങ്കെടുത്ത യോഗത്തിൽ റവന്യൂ ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു. സ്വകാര്യ വ്യക്തികൾ അവകാശപ്പെടുന്ന സ്ഥലം മലയുടെ മുകൾവശമായ പാറ തരിശാണെന്ന് പഞ്ചായത്ത് യോഗത്തെ ബോധ്യപ്പെടുത്തിയതോടെ മന്ത്രിമാർ കളക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മരുതിമല സന്ദർശിക്കാൻ നിർദേശിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.
വ്യാഴാഴ്ച്ച രാവിലെ 11 മണിയോടെ തഹസിൽദാറും സർവ്വേ ഉദ്യോഗസ്ഥരും മലയിൽ എത്തി.
തഹസിൽദാർ പി. ശുഭൻ ഡെപ്യൂട്ടി തഹസിൽദാർ ഷിജു, താലൂക്ക്സർവേയർമാരായ രഞ്ചു ടി.എൻ, അജിൽകുമാർ ജി.എസ്, രഞ്ജിത്ത് . ജി, കെ അശാേകൻ, ആർ.രാജേഷ് എന്നിവർ ഭൂമിയളക്കാൻ ഉണ്ടായിരുന്നു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടിയിലെ പ്രവർത്തകരും ഉണ്ടായിരുന്നു.2007 ലാണ് മരുതി മലയെ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഇതിന് ശേഷം മരുതിമലയിൽ 50 ലക്ഷം ചെലവഴിച്ച് ഒന്നാം ഘട്ട പ്രവർത്തനങ്ങൾ നടത്തുകയയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
വെട്ടിക്കാട്ട് മഹാദേവർ ക്ഷേത്രത്തില്‍ ശ്രീരാമ സംഗീതസാഗരം
മൈനാഗപ്പള്ളി. വെട്ടിക്കാട്ട് മഹാദേവർ ക്ഷേത്രത്തിലെ ശ്രീരാമ സംഗീതസാഗരത്തിൽ ആറാം ദിവസമായ വെള്ളി ആഴ്ച22/07/2022 5pm ന് ശാസ്താംകോട്ട കൃഷ്ണാസിസ്റ്റേഴ്സ്സ് പാടുന്നു
അടൂർ അനന്തകൃഷ്ണൻ വയലിൻ ശ്രീ ദേവദത്ത് ,മൈനാഗപ്പള്ളി മൃദംഗം. തിരുവൻ വണ്ടൂർ തുളസീധരൻ.ഘടം
ഏവർക്കും സ്വാഗതം.
ഭക്ഷ്യ സുരക്ഷാ വിഭാഗം ശ്രീരാമപുരം മാർക്കറ്റിൽ പരിശോധന നടത്തി
പുനലൂർ: കൊല്ലം ഭക്ഷ്യ സുരക്ഷാ അസ്സി : കമ്മീഷണറുടെ നിർദ്ദേശപ്രകാരം പുനലൂർ ശ്രീരാമപുരം മാർക്കറ്റിൽ പുനലൂർ / കൊട്ടാരക്കര സർക്കിൾ ഓഫീസറുമാരുടെ നേതൃത്വത്തിൽ പരിശോധന നടന്നു. പ്രധാനമായും മത്സ്യ മാർക്കറ്റിലാണ് പരിശോധന നടന്നത് .
പൊതുജനങ്ങളുടെ പരാതിയെതുടർന്നാണ് പരിശോധന നടന്നത്. പച്ച മത്സ്യം കൂടാതെ ഉണക്കമത്സ്യം എന്നിവയുടെ ഗുണനിലവാരവും , രാസവസ്തുക്കൾ കലർന്നിട്ടുണ്ടോ എന്നും തിരിച്ചറിയാൻ വേണ്ടിയാണ് പരിശോധന നടത്തിയത്. ഇതിനായി കൊല്ലത്തു നിന്നുള്ള മൊബൈൽ പരിശോധന ലബോറട്ടറി യൂണിറ്റും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
തെരുവ് നായ്ക്കൾ 6 ആടുകളെ കടിച്ചു കൊന്നു
ഓയൂർ: വെളിയം ചെപ്രയിൽ കൂട്ടിൽ കെട്ടിയിരുന്ന ഗർഭിണിയായിരുന്ന ആട് അടക്കം ആറ് ആടുകളെ തെരുവ് നായ്ക്കൂട്ടം കടിച്ചു കൊന്നു. ചെപ്ര വിനോദ് മന്ദിരത്തിൽ വിശ്വനാഥൻ പിള്ളയുടെ ആടുകളെയാണ് നായ് കൂട്ടം കടിച്ചു കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഒരാൾ പൊക്കത്തിൽ സിമന്റ് കട്ട കെട്ടിയ ആട്ടിൻ കൂട്ടിൽ ചാടിക്കയറിയ നായക്കൂട്ടം ആടുകളെ കടിച്ചു കൊല്ലുകയായിരുന്നു.
ആടുകളുടെ കൂട്ടനിലവിളി കേട്ട് വീട്ടുകാർ ഉണർന്നെത്തിയപ്പോഴേക്കും നായ്ക്കൾ രക്ഷപെട്ടു. അപ്പോഴേക്കും മിക്ക ആടുകളും ചത്തിരുന്നു. ജീവനോടെ അവശേഷിച്ച ആടുകൾ പിന്നീട് മരിച്ചു. ആടുകൾ ചത്തതോടെ ആട് കർഷകനായ വിശ്വനാഥൻ പിള്ളയുടെ ഏക വരുമാന മാർഗ്ഗവും നിലച്ചിരിക്കുകയാണ്. മൊത്തം അൻപതിനായി രത്തിലധികം രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായി വിശ്വാ നാഥപിള്ള പറഞ്ഞു.
പോരുവഴി വെൺകുളം ഏലായുടെ വികസനത്തിന് 8 കോടിയുടെ കേന്ദ്ര പദ്ധതി
പോരുവഴി : പോരുവഴി ഗ്രാമപഞ്ചായത്തിലെ വെൺകുളം പടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 8 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.കേന്ദ്ര കൃഷി വകുപ്പിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്.വെൺകുളം ഏലാ റോഡ് കോൺക്രീറ്റ് ചെയ്ത് സൈഡ് കെട്ടി നവീകരിക്കാനും 11സ്ഥലങ്ങളിൽ തടയണയും റാമ്പ് നിർമ്മിച്ച് ട്രാക്ടർ ഇറങ്ങാൻ സൗകര്യം ഒരുക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.കടുവിങ്കൽ റോഡിൽ നിന്നും ആരംഭിച്ച് പള്ളിക്കൽ ആറ്റിൽ അവസാനിക്കുന്ന 4 കിലോമീറ്റർ നീളത്തിലുള്ള വെൺകുളം ഏലാ തോട് പ്രധാന ജലസേചന മാർഗ്ഗമാണ്.
ഇതിന്റെ സംരക്ഷണ ഭിത്തികൾ ഇടിഞ്ഞു റോഡിന്റെ ആഴം കുറഞ്ഞതും കൃത്യമായി തടയണകൾ ഇല്ലാത്തതും പാടത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നതിന് കാരണമാകുന്നു.മഴകാലത്ത് വെൺകുളം ഏലാ തോട് കരകവിഞ്ഞു ഒഴുകുന്നതും ബണ്ട് പൊട്ടുന്നതുമൂലവും വലിയ കൃഷി നാശമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.ഇതു മൂലം കർഷകർക്ക് വലിയ നാശ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.30 ഹെക്റ്ററിൽ 3 ഭൂനെൽകൃഷി ചെയ്തിരുന്ന ഈ പാട ശേഖരത്തിൽ കഴിഞ്ഞ വർഷത്തെ ശക്തമായ മഴയിൽ കർഷകർ 3 തവണ വിത്ത് വിതച്ചെങ്കിലും വിളനാശം മൂലം 10 ഹെക്ടറിലായി കൃഷി ചുരുങ്ങി.
ഈയൊരു സാഹചര്യത്തിലാണ് പോരുവഴി ഗ്രാമപഞ്ചായത്ത് ഭരണാസമിതി വെൺകുളം ഏലായുടെ സംരക്ഷണത്തിനായി കേന്ദ്രാവിഷ്കൃത പദ്ധതിയിൽ നിന്നും ഫണ്ട് അനുവദിക്കണമെന്ന് നിവേദനം നൽകിയത്.പോരുവഴി ഗ്രാമപഞ്ചായത്ത് നൽകിയ നിവേദനം അടിയന്തിര നടപടികൾക്കായി നബാർഡ് ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് 8 കോടി രൂപയുടെ ഫണ്ട് അനുവദിച്ചത്.ഇതിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിന് ആർ.ഐ.ഡി.എഫ് ന്റെയും നബാഡിന്റെയും ഉദ്യോഗസ്ഥർ ഇന്ന്
ഏല സന്ദർശിക്കും.പഞ്ചായത്ത് ഭരണ സമതിയുമായും കൃഷി ഉദ്യോഗസ്ഥന്മാരുമായും ചർച്ചകൾ നടത്തി പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
പുതിയ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് ബ്രൂക്ക് സ്കൂളിന്റെ 2000 ആശംസകൾ
ശാസ്താംകോട്ട : പതിനഞ്ചാമത് ഇന്ത്യൻ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി. ദ്രൗപതി മുർമുവിന്
ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ ആശംസാവേദിയൊരുക്കി.
മുൻ അധ്യാപികയും ഒഡിഷ ഗവർണറുമായിരുന്ന ദ്രൗപതി മുർമുവിനെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിനാണ് സ്കൂളും, വിദ്യാർത്ഥികളും സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചത്.
രാഷ്ട്രപതിയോടുള്ള സ്നേഹവും ആദരവും പ്രകടമാക്കുന്നതിനായി രണ്ടായിരം വിദ്യാർത്ഥികളും അധ്യാപകരും ഒപ്പു വച്ച ആശംസാകാർഡ് സ്കൂളിൽ നിന്ന് മെയിൽ വഴിയായും,പോസ്റ്റൽ വഴിയായും രാഷ്ട്രപതി ഭവനിലേക്ക് അയച്ചു.
സ്കൂളിൽ സംഘടിപ്പിച്ച അഭിനന്ദന ചടങ്ങിൽ സ്കൂളിലെ എൽ. കെ. ജി മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും പങ്കെടുത്തു.
ദ്രൗപതി മുർമുവിന്റെ ചിത്രങ്ങൾ പതിച്ച പ്ലകാർഡുകളും, ആശംസാ കാർഡുകളും ഉയർത്തിപിടിച്ചു കൊണ്ട് കുട്ടികൾ ആഘോഷാരാവത്തി ന്റെ ഭാഗമായി.
പ്ലസ് വൺ വിദ്യാർത്ഥികളായ ആദിത്ത് അനിൽ, ജാനകി എന്നിവർ രാഷ്ട്രപതിയുടെ ജീവചരിത്രവും, നേട്ടങ്ങളെയും കുറിച്ച് സംസാരിച്ചു. രാഷ്ട്രപതിയുടെ ജീവിത നേട്ടങ്ങളടങ്ങിയ വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചത് കുട്ടികൾക്ക് ദ്രൗപതി മുർമുവിനെ കുറിച്ച് കൂടുതലറിയാൻ സഹായകമായി.
സ്കൂൾ ഡയറക്ടർ ഫാദർ. ഡോ. ജി. എബ്രഹാം തലോത്തിൽ രാഷ്ട്രപതിയെ അഭിനന്ദിച്ചു കൊണ്ട് സംസാരിച്ചു.
പ്രിൻസിപ്പാൾ ബോണിഫേഷ്യ വിൻസെന്റ് ചടങ്ങിന് സ്വാഗതവും,
സ്കൂൾ ഹെഡ്ബോയ് ബാലു. എം. കൃഷ്ണ, ഹെഡ്ഗേൾ ജെസ്സിക ജോജി എന്നിവർ ആശംസകളും അറിയിച്ചു.
സെക്രട്ടറി ജോജി. ടി. കോശി, വൈസ് പ്രിൻസിപ്പാൾമാരായ ആർ. കെ അഹല്യ, ടെസ്സി തങ്കച്ചൻ, പ്രോഗ്രാം കോർഡിനേറ്റർ മിനിമോൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ICSE ദേശീയ കബഡി സ്വർണ്ണമെഡൽ ജേതാക്കൾക്ക് അനുമോദനം
കുന്നത്തൂർ. 15-മത് ഐ. സി. എസ്സ്. ഇ ദേശീയ കബഡി ചാമ്പ്യൻ ഷിപ്പിൽ കേരളത്തിനുവേണ്ടി മത്സരിച്ച് സ്വർണ്ണമെഡൽ നേടിയ കുട്ടികളെ തപസ്യ കലാ സാഹിത്യവേദി കുന്നത്തൂർ താലൂക് സമിതി വീടുകളിൽ എത്തി അനുമോദിച്ചു. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശികളായ ഗോവിന്ദ്, ശരത് എന്നിവർ ആണ് അനുമോദനത്തിന് അർഹരായവർ. ഉത്തരാ ഖണ്ടിൽ വച്ച് നടന്ന ഈ മത്സരത്തിൽ കേരളാ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു ഗോവിന്ദ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉണ്ടായ ശക്തമായ മത്സരത്തെ അതിജീവിച്ച് സ്വർണ്ണം നേടാൻ സാധിച്ചത്തിനു പിന്നിൽ ടീം അംഗങ്ങളുടെ കഠിന പ്രായത്നവും അർപ്പണ ബോധവും ഉണ്ടായിരുന്നതായി അവർ പറഞ്ഞു.
വളർന്നു വരുന്ന യുവതലമുറക്ക് ഒരു മാതൃകയാകാൻ കഴിയട്ടെ എന്ന് തപസ്യ അനുമോദന സന്ദേശത്തിൽ അറിയിച്ചു. താലൂക് പ്രസിഡന്റ് കെ. വി. രാമാനുജൻ തമ്പി, താലൂക് ജനറൽ സെക്രട്ടറി കെ. ജയകുമാർ, ട്രഷറർ അനിൽ കുമാർ, കല്ലട അനിൽ, സദാനന്ദൻ, അജിത കുമാർ, അനീഷ് കുമാർ, ശ്രീനിവാസൻ, ഗോകുലം തുളസി എന്നിവർ പങ്കെടുത്തു.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക്
ജില്ലാ പഞ്ചായത്ത് കൂടുതല്‍ സൗകര്യം ഒരുക്കും
സമഗ്രശിക്ഷ പദ്ധതിക്കായി 1.5 കോടി രൂപ അനുവദിച്ചു.
കൊല്ലം.ഭിന്നശേഷി കുട്ടികള്‍ക്കായി ജില്ലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയല്‍.സമഗ്രശിക്ഷാ കേരളം, ബി.ആര്‍.സി എന്നിവയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സമഗ്രശിക്ഷാ പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 1.5 കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. സ്‌കൂളുകള്‍ക്കായി ലൈബ്രറി, പഠന ഉപകരണങ്ങള്‍ എന്നിവ സ്ഥാപിക്കാന്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ബി.ആര്‍.സിയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലത അധ്യക്ഷയായി.
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ലാല്‍.കെ.ഐ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആന്റണി പീറ്റര്‍, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ അനിത.എച്ച്.ആര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ എം.എല്‍. മിനികുമാരി, ജി.കെ.ഹരികുമാര്‍, എസ്.സബീന, ബി.ആര്‍.സി ട്രെയിനര്‍ പി.എം.സുഭാഷ്, ബി.പി.സി സുനില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ഓട്ടോറിക്ഷയില്‍ നിന്ന് മോഷണം നടത്തിയ
കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
കൊല്ലം .ജില്ലാ കളക്‌ട്രേറ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍
നിന്ന് മോഷണം നടത്തിയ യുവാവ് പോലീസ് പിടിയില്‍. കൊല്ലം അയത്തില്‍ നഗര്‍
193, താഴത്തുവിള വയലില്‍ വീട്ടില്‍ പ്രസീദ് (26) ആണ് കൊല്ലം
വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
കളക്‌ട്രേറ്റില്‍ കഴിഞ്ഞ മാസം 24 ന് എത്തിയ
മാറനാട് സ്വദേശി പ്രവീണിന്റെ ഓട്ടോറിക്ഷയുടെ ഡാഷ് ബോഡില്‍ സൂക്ഷിച്ചിരുന്ന
12000 രൂപയും എ.ടി.എം കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ അടങ്ങിയ പേഴ്‌സ്
മോഷ്ടിക്കുകയായിരുന്നു. വിവരമറിഞ്ഞ് വെസ്റ്റ് പോലീസിന്റെ നേതൃത്വത്തില്‍
സംഭവസ്ഥലത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും
സംശയകരമായ സാഹചര്യത്തില്‍ കണ്ടവരെ കേന്ദ്രീകരിച്ച് നടത്തിയ
അന്വേഷണത്തിനൊടുവില്‍ പ്രസീദിനെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍
കഴിഞ്ഞിരുന്ന പ്രതിയെ ഇരുമ്പ് പാലത്തിന് സമീപം വെച്ച് കൊല്ലം വെസ്റ്റ്
പോലീസിന്റെയും സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെയും സഹായത്തോടെ
പിടികൂടുകയായിരുന്നു.
മുന്‍കാലങ്ങളിലും നിരവധി മോഷണ കേസുകളില്‍ പ്രസീദ്
പ്രതിയാണ്. കൊല്ലം സിറ്റി പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ന്
ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം അസിസ്റ്റന്റ് പോലീസ്
കമ്മീഷണര്‍ അഭിലാഷ്.എ യുടെ നേതൃത്വത്തില്‍ കൊല്ലം വെസ്റ്റ് പോലീസ ്
ഇന്‍സ്‌പെക്ടര്‍ ഷെഫീക്ക് ബി, എസ്.ഐ മാരായ ആര്‍.ജയകുമാര്‍, അനീഷ്,
സുനില്‍, എസ്.സി.പി.ഒ മാരായ രതീഷ്, സീനു, വിനോദ് സിപിഒ പ്രമോദ്
എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ
പ്രതിയെ റിമാന്റ് ചെയ്തു.
മാതാവിനേയും ഭാര്യയേയും 7 മാസം പ്രായമായ
കുഞ്ഞിനേയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച
യുവാവ് പിടിയില്‍
കൊട്ടിയം. മാതാവിനേയും ഭാര്യയേയും 7 മാസം പ്രായമായ കുഞ്ഞിനേയും ആക്രമിച്ച്
പരിക്കേല്‍പ്പിച്ച യുവാവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്യ്തു. തഴുത്തല,
കാറ്റാടിമുക്ക്, ലിബിന്‍ ഭവനില്‍, ലിബിന്‍ (24) ആണ് കൊട്ടിയം
പോലീസിന്റെ പിടിയില്‍ ആയത്.
മറ്റ് സ ്ത്രീകള്‍ നിരന്തരമായി പ്രതിയുടെ ഫോണിലേക്ക് വിളിക്കുന്നത് ഭാര്യ
ചോദ്യം ചെയ്യ്തിരുന്നു. 19.07.2022 രാത്രി 8 മണിയോടെ മദ്യപിച്ച് വീട്ടില്‍ എത്തിയ
പ്രതി ഈ വിരോധത്തില്‍ ഭാര്യയുമായി വഴക്കുണ്ടാക്കുകയായിരുന്നു. 7 മാസം മാത്രം
പ്രായമായ കുഞ്ഞിന് പാലു കൊടുത്തുകൊണ്ടിരുന്ന ഭാര്യയെ ഇയാള്‍ അസഭ്യം
വിളിക്കുകയും കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്യ്തു. തടയാന്‍
ശ്രമിച്ചപ്പോള്‍ കുഞ്ഞിനേയും ഭാര്യയേയും ചീത്ത വിളിച്ചുകൊണ്ട് ബലമായി പിടിച്ച്
തള്ളുകയും വിറക് തടി കൊണ്ട് കൈയ്യിലും മുതുകിലും അടിച്ച്
പരിക്കേല്‍പ്പിക്കുകയും ചെയ്യ്തു.
വീഴ്ചയില്‍ കുഞ്ഞിന്റേയും ഭാര്യയുടേയും തല
ഭിത്തിയില്‍ ഇടിച്ച് പരിക്ക് പറ്റി. ഇതു കണ്ട് തടയാന്‍ ശ്രമിച്ച മാതാവിനേയും പ്രതി
വിറക് തടി കൊണ്ട് ആക്രമിച്ചു. പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ മാതാവ്
കൊട്ടിയം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ്
ഇയാളെ അറസ്റ്റ് ചെയ്യ്തത്. ഇയാള്‍ മുമ്പും നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള
ആളാണ്.
കൊല്ലം സിറ്റി പോലീസ ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ ് ന്റെ
നിര്‍ദ്ദേശപ്രകാരം ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബി
ഗോപകുമാറിന്റെ നേതൃത്വത്തില്‍ കൊട്ടിയം ഇന്‍സ്‌പെക്ടര്‍ ജിംസ്റ്റല്‍ എം.സി,
എസ ്.ഐ ഷിഹാസ്, എ.എസ്.ഐ ബിജു, സി.പി.ഓ ചന്ദു, എന്നിവരടങ്ങിയ
സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ
റിമാന്റ് ചെയ്തു.
ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികള്‍
പിടിയില്‍
കണ്ണനല്ലൂര്‍. മുട്ടയ്ക്കാവിലെ വയലില്‍ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ
പ്രതികള്‍ കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയിലായി. കുളപ്പാടം ഷെഹീര്‍മന്‍സിലില്‍
ഷെഹീര്‍(21), കുളപ്പാടം കാഞ്ഞാംകുഴി വീട്ടില്‍
അലി(22) എന്നിവരാണ് പോലീസ് പിടിയില്‍ ആയത്.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഓട്ട്
പാത്രങ്ങളും മറ്റും നടപ്പന്തലിനോട് ചേര്‍ന്നുള്ള മുറിയിലാണ് സൂക്ഷിച്ചിരുന്നത്,
03.07.2022 വെളുപ്പിന് ഈ മുറിയില്‍ സൂക്ഷിച്ചിരുന്ന ഓട്ട് ഉരുളിയും 5
നിലവിളക്കുകളും മുറിയുടെ പൂട്ട് പൊളിച്ച് മോഷ്ടിക്കുകയായിരുന്നു. ഇതുമായി
ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍
കണ്ണനല്ലൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയില്‍ ആയത്.
പരാതി ലഭിച്ച ഉടന്‍ ക്ഷേത്രപരിസരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ്
പരിശോധിച്ചിരുന്നു. ഇതില്‍ സംശയകരമായി തോന്നിയ വാഹനങ്ങള്‍ കേന്ദ്രീകരിച്ച്
നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഏകദേശം
ഇരുപതിനായിരം രൂപയോളം വിലവരുന്ന സാധനങ്ങളാണ് ഇവര്‍ മോഷ്ടിച്ച്
കടത്തിയത്. മോഷണം പോയ സാധനങ്ങള്‍ പോലീസ് കണ്ടെടുത്തു.
കണ്ണനല്ലൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചാര്‍ജ് വഹിക്കുന്ന എസ ്.ഐ സജീവിന്റെ
നേതൃത്വത്തില്‍ എസ ്.ഐ അനില്‍കുമാര്‍ എസ.്‌സി.പി.ഓ മാരായ പ്രജീഷ്, മനാഫ്,
സജികുമാര്‍ സിപിഓമാരായ നജീബ്, ലാലുമോന്‍ എന്നിവരടങ്ങിയ സംഘമാണ്
പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
രാമായണമാസ മത്സരം
കിഴക്കേ കല്ലട. തിരുവിതാങ്കൂർ ദേവസ്വം ബോർഡിന്റെ ഈ വർഷത്തെ വേദാന്ത സംസ്‌കൃത മതപാഠശാലകളുടെ കൊല്ലം ജില്ലാ തല രാമായണ മത്സരങ്ങൾ ജൂലൈ 23 ശനിയാഴ്ച രാവിലെ 10 മണിമുതൽ കിഴക്കേ കല്ലട മേജർ marthandapuram ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വച്ചു നടത്തപ്പെടുന്നു . കൊല്ലം ദേവസ്വം അസ്സിസ്റ്റ് കമ്മിഷണർ ശ്രീ. ഓ. ജി ബിജു ഉദഘാടനം ചെയ്യുന്ന ചടങ്ങിലും മത്സരങ്ങളിലും കൊല്ലം ഗ്രൂപ്പിലെ എല്ലാ മതപാഠശാലകളും പങ്കെടുക്കണം എന്ന് കൊല്ലം മതപാഠശാല കൺവീനർ ശ്രീമതി. ബി. ഗീതാ ലക്ഷ്മി അറിയിച്ചു.
എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
കുണ്ടറ: കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിൽ കുണ്ടറ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും വീര്യം കൂടിയ ലഹരി പദാർഥങ്ങളുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിലായി. കൊല്ലം വടക്കേവിള വില്ലേജിൽ അയത്തിൽ നേതാജി നഗർ 119 ൽ ചരുവിള വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന സുധിൻ (27), മുളവന വില്ലേജിൽ മുളവന പാട്ടമുക്ക് ശിവ ക്ഷേത്രത്തിന് സമീപം ഷീജാ ഭവനിൽ സുധി എന്ന് വിളിക്കുന്ന സുജീഷ് (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കുണ്ടറ പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ മഞ്ജുലാലിന്റെ നേതൃത്വത്തിൽ എസ്.ഐ ബാബുകുറുപ്പ്, എസ്.ഐ സിജിൻ മാത്യു, എസ്.ഐ വിശ്വനാഥൻ, എ.എസ്.ഐ. സതീശൻ, സി.പി.ഓ അൻസർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും വീര്യം കൂടിയ ലഹരി പദാർഥങ്ങളായ എം.ഡി.എം.എ. ലഹരി ഗുളികകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. പ്രതികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ് പോലീസ് വിശദമായ അന്വേഷണം നടത്തി വരുന്നു. എം.ഡി.എം.എ യുടെ ഉപയോഗം കേന്ദ്രീകരിച്ച് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് വരുന്നതായി കുണ്ടറ ഐ.എസ്.എച്ച്.ഒ മഞ്ജുലാൽ അറിയിച്ചു.
യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതിയെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു
കുണ്ടറ : യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതിയെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പുഴ സൊസൈറ്റി മുക്ക് നാരായണ വിലാസം രാകേഷ് (48) നെയാണ് അറസ്റ്റ് ചെയ്തത്. പെരുമ്പുഴ സ്വദേശിയായ ദിൽസാഹർനാണ് വെട്ടേറ്റത്. മുൻവൈരാഗ്യം മൂലം പ്രതി ദിൽസാഹർനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.
പ്രതി വാളുകൊണ്ട് ദിൽസാഹറിനെ വെട്ടുകയായിരുന്നു. ദിൽസാഹറിന്റെ വലതു കൈ മുട്ടിലും, വലതു ചെവിക്കും, ഇടത് കൈ റിസ്റ്റ് ഭാഗത്തും വെട്ട് കൊണ്ട് പരിക്ക് പറ്റി. കുണ്ടറ പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ മഞ്ജുലാലിന്റെ നേതൃത്വത്തിൽ എസ്.ഐ ബാബുകുറുപ്പ്, എസ്.ഐ ബിമൽ ഘോഷ് , സി.പി.ഒ റിജു, സി.പി.ഒ അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.