പടിഞ്ഞാറേക്കല്ലട. കടപുഴ ഉപരികുന്നം ശ്രീ മഹാവിഷ്ണു സ്വാമി ക്ഷേത്രത്തിൽ ചുവർ ചിത്രങ്ങൾ മിഴി തുറന്നു.ചടങ്ങ് കാണാനെത്തിയത് നിരവധി ഭക്തജനങ്ങൾ. വർണ്ണക്കൂട്ടുകളിൽ തീർത്ത ഗണപതിയുടെ ചിത്രത്തിൻ്റെ മിഴി തുറന്നാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.തുടർന്ന്ശ്രീകോവിലിൻ്റെ ഇരു ഭിത്തികളിൽ ആത്മനിർഭരവും, നയാനന്ദകരവുമായി തീർത്ത മികവാർന്ന ചുമർചിത്രങ്ങൾ കൂടി മിഴി തുറന്നു.
ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി ദക്ഷിണമൂർത്തി എന്നിവ ഒരു ചുവരിൽ ഇടം പിടിച്ചപ്പോൾ മറു ചുവരിൽ ലക്ഷ്മി നാരായണ സങ്കൽപ്പം, ദേവഗണങ്ങൾ, അവതാരങ്ങൾ തുടങ്ങിയവ സ്ഥാനം പിടിച്ചു. തൂണുകളിൽ വീരാളിപട്ടാണ് ആലേഖനം ചെയ്തിരിക്കുന്നത്. തൃശ്ശൂർ സ്വദേശിയായ സുനിൽ നാരായണനാണ് ചിത്രം വരച്ചത്. ഏഴ് മാസത്തെ ശ്രമഫലത്തിനൊടുവിലാണ് ചുവർചിത്രങ്ങൾ പൂർത്തിയായത്.
പ്രകൃതിദത്തമായ വെട്ടുകല്ല്, ചായില്യം ,നീലാംബരി ,മനയോല, കട്ട നീലം തുടങ്ങിയവയാണ് കൂട്ടി നായി ഉപയോഗിച്ചിരിക്കുന്നത്.നിരവധി ഭക്തജനങ്ങളാണ് നേത്രോൻമീലന ചടങ്ങിന് സാക്ഷികളായത്.ഉപരികുന്നം ക്ഷേത്രത്തിലേക്ക് മികവാർന്ന ചുവർ ചിത്രങ്ങൾ വരച്ചു നൽകിയ സുനിൽ നാരായണനെ ചടങ്ങിൽ ആദരിച്ചു.
ദേവസ്വം ബോർഡിന് വേണ്ടി ഉപരികുന്നം സബ്ബ് ഗ്രൂപ്പ് ഓഫീസർ കിഷോർ ചന്ദ്രൻ ,ക്ഷേത്ര മേൽശാന്തി പ്രദീപ് നമ്പൂതിരി ,അരുൺ ഭട്ടതിരി, ക്ഷേത്ര ജീവനക്കാരായ മണികണ്ഠൻ പിള്ള, ഹരികുമാർ ,ജയ ക്ഷേത്ര ഭരണ സമിതിയ്ക്ക് വേണ്ടി പ്രസിഡൻ്റ് ജി.രതീഷ് കുമാർ, സെക്രട്ടറി ജി.അനൂപ് ,സുദർശനൻ എന്നിവർ ചേർന്ന് ചിത്രക്കാരനെ ആദരിച്ചു.