ചവറ. ദേശീയ പാതയില്‍ വെറ്റമുക്ക് ഭാഗത്ത് കാറുമായി കൂട്ടിയിടിച്ച് പെട്രോള്‍ ടാങ്കര്‍ മറിഞ്ഞു. കൊല്ലം ഭാഗത്തേക്ക്പോയ ടാങ്കര്‍ കരുനാഗപ്പള്ളി ഭാഗത്തേക്ക് വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ദമ്പതികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
കൊല്ലം പള്ളിമുക്ക് ഗോപാലശേരി കൈലാത്ത് അനു (36),ഭാര്യ അശ്വതി (28), മകൾ അനാമിക(8) അശ്വതിയുടെ സഹോദരിഅഞ്ജു(25),ലോറി ഡ്രൈവര്‍ പാലക്കാട് സ്വദേശി എംകെ നിമേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
അശ്വതിയുടെ പരിക്ക് ഗുരുതരമാണ്.
കാറിലുണ്ടായിരുന്ന പിഞ്ചു കുഞ്ഞ് പരുക്കില്ലാതെ രക്ഷപ്പെട്ടു. ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം തെറ്റിയാണ് ടാങ്കര്‍ മറിഞ്ഞതെന്ന് കരുതുന്നു.വീണഉടന്‍ ഇന്ധനം ചോരാഞ്ഞതിനാലും ഇടിയില്‍ തീപിടിക്കാതിരുന്നതിനാലും വന്‍ദുരന്തമാണ് ഒഴിവായത്. ദേശീയപാത വീതികൂട്ടുന്ന ജോലികള്‍ നടക്കുന്നതിനാല്‍ റോഡ് കൂടുതല്‍ അപകടകരമാണിപ്പോള്‍
മറിഞ്ഞ ടാങ്കര്‍ ഉയര്‍ത്താന്‍ ശ്രമം നടക്കുകയാണ്. ടാങ്കറില്‍ നിന്നും ഇന്ധനം ചോര്‍ന്നത് ഇതിനിടെ പരിഭ്രാന്തി പരത്തി. വാഹന ഗതാഗതം നിര്‍ത്തിവച്ചു.12000 ലിറ്റര്‍ ഇന്ധനം മൂന്ന്ന അറകളിലുണ്ടായിരുന്നു. പെട്രോളും ഡീസലും ഉള്ളതിനാല്‍ അഗ്നിശമന സേനയുടെ നിയന്ത്രണത്തിലാണ് വാഹനം ഉയര്‍ത്തുന്നത്. കെഎംഎംഎലില്‍നിന്നും ക്രൈയിനും സുരക്ഷാ ഉദ്യോഗസ്ഥരും എത്തി.