കഞ്ചാവ് വില്‍പ്പന: ഒരാള്‍ പിടിയില്‍

Advertisement

ഓയൂര്‍: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വെളിയം, മാലയില്‍ ഗീതാഭവനില്‍ രാഹുലി (25)നെയാണ് കഞ്ചാവുമായി പിടികൂടിയത്. പൂയപ്പള്ളി, കൊട്ടാറ ഓടനാവട്ടം, മേലോട് തുടങ്ങിയ സ്‌കൂള്‍ പരിസരങ്ങളില്‍ ബൈക്കില്‍ കറങ്ങിനടന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് കച്ചവടം നടത്തിവരുന്നതായി രഹസ്യവിവരം ലഭിച്ച പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ ബൈക്കിന്റെ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും, കഞ്ചാവ് വിറ്റവകയില്‍ ലഭിച്ച പണവും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പൂയപ്പള്ളി എസ്എച്ച്ഒ ബിജു.എസ്.ടി, എസ്‌ഐ ജയപ്രദീപ്.എ.സി, എഎസ്‌ഐമാരായ രാജേഷ് കുമാര്‍, ചന്ദ്രകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.