ഓയൂര്‍: പൂയപ്പള്ളി ഓട്ടുമലയിൽ പുലിയുടെ രൂപസാദൃശ്യമുള്ള ജീവിയുടെ സി.സി. ടി വി ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്നുള്ള ആശങ്ക ഒഴിയുന്നില്ല. ക്യാമറയിൽ പതിഞ്ഞ ദൃശ്യം പുലിയുടെതല്ല, കാട്ടു പൂച്ചയുടെതാണെന്ന് സംശയിക്കുന്നതായി സ്ഥലം സന്ദർശിച്ച
ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
പൂയപ്പള്ളി പഞ്ചായത്തിലെ ഓട്ടുമല എം.ആർ ക്രഷർ യൂണിറ്റിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള സി. സി. ടി.വി. ക്യാമാറയിലാണ് പുലിയുടെ രൂപസാദൃശ്യമുള്ള വന്യജീവിയുടെ തെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം കണ്ടത്. ക്രഷർ യൂണിറ്റിലേക്ക് വരുകയും പോവുകയും ചെയ്യുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് വന്യജീവിയുടെ തെന്ന് സംശയിക്കുന്ന പടം കണ്ടത്. തുടർന്ന് ശനി വൈകിട്ട് പൂയപ്പള്ളി
പോലീസിൽ ക്രഷർ യൂണിറ്റിൽ ഉള്ളവർ വിവരമറിയിക്കുകയും സി.സി. ടി.വി ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. പോലീസ് ദൃശ്യങ്ങൾ അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് കൈമാറി. ദൃശ്യങ്ങൾ പരിശോധിച്ച
ഫോറസ്റ്റ്
ഉദ്യോഗസ്ഥർ ജീവിയുടെ വാൽ കണ്ടിട്ട് കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്ന് പറഞ്ഞിരുന്നു.
എന്നാൽ സന്ധ്യയോടെ നവ മാധ്യമങ്ങളിൽ ഉൾപ്പെടെ പൂച്ചയല്ല പുലിയാണെന്ന് സ്ഥിരീകരിക്കുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ച
തോടെയാണ് പ്രദേശവാസികൾ ഭീതിയിലാകാൻ കാരണം. ഇതിനിടെ നാട്ടുകാരിൽ ചിലർ
തലയില്ലാത്ത നായ്ക്കളുടെ ഉടലുകൾ പ്രദേശത്ത് കണ്ടെത്തിയെന്നും ചില നായ്ക്കളുടെ പുറത്തു ചോര പാടുകൾ ഉള്ളതായി കണ്ടെന്നുമുള്ള
വെളിപ്പെടുത്തലുകളുമാണ് നാട്ടുകാരെ കൂടുതൽ ഭീതിയിലാക്കാനിടയാത്.
വിവരമറിഞ്ഞ് സ്ഥലം എം.എൽ.എ. ജി.എസ്.ജയലാൽ , പൂയപ്പള്ളി, വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ
ജെസ്സിറോയി, എം. അൻസർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. പിന്നീട് അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.എസ്.
സജുവിന്റെ നേതൃത്വത്തിലുള്ള
ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആർ. ആർ
ടീം അംഗങ്ങളും സ്ഥലത്തെത്തി വിദഗ്ദ്ധ പരിശോധന നടത്തിയെങ്കിലും വന്യജീവിയുടെ സാന്നിധ്യം ഉള്ളതായി കണ്ടെത്താനായില്ല ക്രഷർ
യൂണിറ്റിലെ മറ്റ് ക്യാമറകളിലൊന്നും
ജീവിയുടെ ദൃശ്യങ്ങൾ പതിഞ്ഞതായി കണ്ടെത്തിയില്ല.
വരും ദിവസങ്ങളിൽ പ്രദേശത്ത് റാപ്പിഡ്ഫോഫോഴ്സിന്റെ നിരീക്ഷണം വർദ്ധിപ്പിക്കുമെന്നും. കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും, വന്യജീവിയെ
പിടികൂടുന്നതിന് കൂടുസ്ഥാപിക്കുമെന്നും അധികൃതർ പറഞ്ഞു. വനത്തിൽ നിന്നും
നിരവധി കിലോമീറ്റർ താണ്ടി പൂയപ്പള്ളി ഓട്ടുമല വരെ പുലി എത്താനുള്ള സാധ്യത വളരെ കുറ
വാണ്. കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്നതിനാൽ ജനങ്ങൾക്ക് ഭയമോ ആശങ്കപ്പെടേണ്ട കാര്യമോ ഇല്ല എന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സജു പറഞ്ഞു.