ആയൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Advertisement

ആയൂര്‍. ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

കൊട്ടാരക്കര വെളിയം വെസ്റ്റ് ഇടയിലഴികത്ത് അരുണ്‍ (25) ആണ് കൊല്ലപ്പെട്ടത്.ആയൂർ അഞ്ചൽ റോഡിലെ പെരിങ്ങളൂരിനു സമീപം രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം .

.ഒപ്പം സഞ്ചരിച്ചിരുന്ന മനോജ് എന്ന യുവാവിനെ ഗുരുതര പരിക്കുകളുടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


രാവിലെ ഏഴുമണിയോടെ അഞ്ചല്‍- ആയുര്‍ റോഡില്‍ കോഴിപ്പാലത്തിന് സമീപമാണ് അപകടം.ആയൂരില്‍ നിന്നും അഞ്ചലിലേക്ക് വരികയായിരുന്ന ബൈക്ക് എതിരെ വരികയായിരുന്നു ബസ്സില്‍ ഇടിക്കുകയായിരുന്നു.

ഇവിടെ ഒരു വർഷത്തിലധികമായി റോഡ് നവീകരണത്തിനായി റോഡ് കുഴിച്ചിട്ടിരിക്കുകയാണ്. ഇത് മൂലം പ്രദേശത്ത് അപകടങ്ങൾ പതിവാണെന്നാണ് നാട്ടുകാരുടെ ആരോപണം.