പത്തനാപുരത്ത് ഡ്രൈവിംങ് ടെസ്റ്റിനിടെ യുവതിയോട് ലൈംഗികാതിക്രമം,മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡുചെയ്തു,സ്ഥിരം പീഡകന്‍ , കുടുങ്ങുന്നത് രണ്ടാം തവണ

Advertisement

പത്തനാപുരം. ഡ്രൈവിംങ് ടെസ്റ്റിനിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡുചെയ്തു.
പത്തനാപുരം മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.എസ്
വിനോദ് കുമാറിനെതിരെയാണ് വകുപ്പ് തല നടപടി. 19കാരി മുഖ്യമന്ത്രിക്കും കെബി ഗണേഷ്‌കുമാര്‍ എംഎല്‍എക്കും പരാതി നല്‍കിയതിനെതുടര്‍ന്നാണ് നടപടി. അതേസമയം ഇയാള്‍ക്കെതിരെ 2017ലും സമാനമായ നടപടി ഉണ്ടായിരുന്നു.


ടെസ്റ്റിനെത്തിയ യുവതി വാഹനം ഓടിച്ചുകാണിക്കണമെന്നാവശ്യപ്പെട്ട് യുവതിയുമൊത്ത് വാഹനത്തില്‍പോകുന്നതിനിടെ പട്ടാഴി വടക്കേക്കര വിജനമായ ഭാഗത്തുവച്ച് അതിക്രമം കാട്ടുകയായിരുന്നു. മാലൂര്‍ ഭാഗത്തേക്ക് വാഹനമോടിക്കാന്‍ആവശ്യപ്പെട്ടു. ശരീരത്തില്‍പലപ്രാവശ്യം അകാരണമായി സ്പര്‍ശിക്കുകയും പിന്നീട് കടന്നുപിടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. രണ്ട് വനിതാ ഉദ്യോഗസ്ഥരെ പരാതി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ പരാതിക്കാരിയില്‍ നിന്നും മെഴിയെടുത്തു. പിന്നീടാണ് നടപടി.


എന്നാല്‍ ഇയാള്‍ ഇതിനുമുമ്പും സമാനമായ കേസില്‍ നടപടിക്ക് വിധേയനായിട്ടുണ്ട്. കൊല്ലം ആര്‍ടിഒ ഓഫീസില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരിക്കെ 2017ല്‍ആണ് പരാതിയുണ്ടായത്. അന്നും ഗ്രൈവിംങ് ടെസ്റ്റിനിടെ വളരെ മോശമായി പെരുമാറുകയായിരുന്നു.പരാതി പ്രകാരം സീനിയര്‍ ലാ ഓഫീസര്‍അന്വേഷണം നടത്തി സസ്‌പെന്‍ഡു ചെയ്തതാണ്.
ഒരേകുറ്റകൃത്യം തുടര്‍ച്ചയായി ആവര്‍ത്തിച്ചതിനാല്‍ ഇത്തവണ നടപടി ശക്തമാകുമെന്നാണ് സൂചന.

Advertisement