കുരിയോട്ട്മല വനവാസി കോളനിയില്‍
റൂറല്‍ ജില്ലാ പോലീസ് മേധാവി സന്ദര്‍ശനം നടത്തി
പുനലൂര്‍: കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെയും പുനലൂര്‍ ജനമൈത്രി പോലീസിന്റെയും നേതൃത്വത്തില്‍ കുരിയോട്ട്മല വനവാസി കോളനിയില്‍ സന്ദര്‍ശനം നടത്തി. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. ബി. രവി, പുനലൂര്‍ ഡിവൈഎസ്പി ബി. വിനോദ്, പുനലൂര്‍ ഐഎസ്എച്ച്ഒ രാജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കോളനിയില്‍ എത്തി കോളനി നിവാസികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും അവരുടെ പരാതി കേള്‍ക്കുകയും ചെയ്തത്.
തങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ അവര്‍ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. പുറത്തുനിന്നുള്ള സംഘങ്ങള്‍ കോളനിയില്‍ കടന്നു കയറി കോളനിയിലെ കുട്ടികളെ കുറ്റകൃത്യങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുന്നതായി കോളനി നിവാസികള്‍ പരാതിപ്പെട്ടു. കുറ്റ കൃത്യങ്ങള്‍ തടയാന്‍ എല്ലാം സഹായവും പോലീസ് ചെയ്തു നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ കോളനി നിവാസികള്‍ക്ക് ഉറപ്പ് നല്‍കി.
കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടി റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. ബി. രവി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബോധവല്‍ക്കരണ ക്ലാസ്സ് നടന്നു. എസ്‌ഐ ഹരീഷ്. കമ്മ്യൂണിറ്റി ഓഫീസര്‍ എസ്‌ഐ സിദ്ധിഖ്, ഊര് മൂപ്പന്‍ എസ്സക്കി തുടങ്ങിയവരും പരിപാടിയില്‍ പങ്കാളികളായി.
മനോവികാസില്‍ പുതിയ കെട്ടിടം ഉദ്ഘാടനം നാളെ
ശാസ്താംകോട്ട. മനോവികാസ് സ്‌പെഷ്യല്‍ സ്‌കൂളില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുവേണ്ടി മുന്‍ രാജ്യസഭാംഗം കെ സോമപ്രസാദ് അനുവദിച്ച ഫണ്ടില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 26 ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പുമന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിക്കും. നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം മുന്‍ എംപി കെ സോമപ്രസാദ് നിര്‍വഹിക്കും.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള പഠന സാമഗ്രികള്‍ കൊല്ലം ജില്ലാ കലക്ടര്‍ ഡോ.അഫ്‌സാന പര്‍വീണ്‍ വിതരണം ചെയ്യും. ലോക സ്‌പെഷ്യല്‍ ഓളിംപിക്‌സില്‍ മെഡല്‍നേടിയ വി ആര്യയെ കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ വരദരാജന്‍ ആദരിക്കും. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുമെന്ന് മനോവികാസ് ചെയര്‍മാന്‍ ഡി ജേക്കബ്, ഡയറക്ടര്‍ ബി സുദേവന്‍ എന്നിവര്‍ അറിയിച്ചു.
ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു
കൊല്ലം; ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജോനകപ്പുറം ചന്ദനഴികം പുരയിടത്തില്‍ അബ്ദുള്‍ ബാരിയുടെ ഭാര്യ ആമിന(22) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. മുഖത്തു കണ്ടെത്തിയ പാടിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്.
പുലർച്ചെ അഞ്ചുമണിയോടെയാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ആമിനയെ ഭർത്താവും ബന്ധുക്കളും ചേര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. തുടർന്നാണ് മുഖത്തെ പാട് ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. പൊലീസും ഫൊറന്‍സിക് വിദഗ്ധരും അബ്ദുള്‍ ബാരിയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. കുരീപ്പള്ളി തൂമ്പുവിള ഹൗസില്‍ മുഹമ്മദ് ആഷിഖിന്റെയും പരേതയായ ഫസീലാബീവിയുടെയും മകളാണ് ആമിന.
വിദേശത്തായിരുന്ന അബ്ദുള്‍ ബാരി മൂന്നരവര്‍ഷംമുമ്പാണ് ആമിനയെ വിവാഹം കഴിച്ചത്. വിവാഹശേഷം അബ്ദുള്‍ ബാരി നാട്ടില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. സംഭവ സമയത്ത് ദമ്പതിമാരുടെ രണ്ടരവയസ്സുള്ള മകള്‍ സഫ മറിയ, അബ്ദുള്‍ ബാരിയുടെ മാതാവിനൊപ്പമായിരുന്നു.
ആമിനയ്ക്ക് ശ്വാസംമുട്ടലും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്നതായും കൊല്ലത്തെ വിവിധ ആശുപത്രികളില്‍ ചികിത്സതേടിയിരുന്നതായും അബ്ദുള്‍ ബാരി പോലീസിന് മൊഴി നല്‍കി.
അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബർ 15ന് ആരംഭിക്കും
കൊല്ലം . കേരളത്തിൽ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബർ 15ന് ആരംഭിക്കും.
നവംബർ 30 വരെയാകും റാലി നടക്കുക.ഏഴു തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്കായാണ് റിക്രൂട്ട് മെന്റ്. തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ്, കൊല്ലത്തെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും റാലി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകാർക്ക് പങ്കെടുക്കാം.
താല്പര്യമുള്ളവർ ആഗസ്റ്റ് 01 മുതൽ 30 വരെ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യണം.
ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
ആയൂര്‍. ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.
കൊട്ടാരക്കര വെളിയം വെസ്റ്റ് ഇടയിലഴികത്ത് അരുണ്‍ (25) ആണ് കൊല്ലപ്പെട്ടത്.ആയൂർ അഞ്ചൽ റോഡിലെ പെരിങ്ങളൂരിനു സമീപം രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം .
.ഒപ്പം സഞ്ചരിച്ചിരുന്ന മനോജ് എന്ന യുവാവിനെ ഗുരുതര പരിക്കുകളുടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ഏഴുമണിയോടെ അഞ്ചല്‍- ആയുര്‍ റോഡില്‍ കോഴിപ്പാലത്തിന് സമീപമാണ് അപകടം.ആയൂരില്‍ നിന്നും അഞ്ചലിലേക്ക് വരികയായിരുന്ന ബൈക്ക് എതിരെ വരികയായിരുന്നു ബസ്സില്‍ ഇടിക്കുകയായിരുന്നു.
ഇവിടെ ഒരു വർഷത്തിലധികമായി റോഡ് നവീകരണത്തിനായി റോഡ് കുഴിച്ചിട്ടിരിക്കുകയാണ്. ഇത് മൂലം പ്രദേശത്ത് അപകടങ്ങൾ പതിവാണെന്നാണ് നാട്ടുകാരുടെ ആരോപണം.
രക്ഷാകർതൃ സംഗമവും
ചിത്തിര മെറിറ്റ് അവാർഡും
മൈനാഗപ്പള്ളി: ശ്രീ ചിത്തിര വിലാസം യുപി സ്കൂളിൽ രക്ഷാകർതൃ സംഗമം നടന്നു. ഇതിന്റെ ഭാഗമായി എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്ക് എല്ലാവർഷവും നൽകാറുള്ള മാനേജ്മെന്റിന്റെ പ്രത്യേക ഉപഹാരം “ചിത്തിര മെറിറ്റ് അവാർഡും “വിതരണം ചെയ്തു. യോഗം ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ബിജു കുമാർ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് അജിത് കുമാർ അധ്യക്ഷത വഹിച്ചു എച്ച് എം സുധ ദേവി സ്വാഗതം ആശംസിച്ചു സ്റ്റാഫ് സെക്രട്ടറി സൈജു റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജർ ശ്രീ കല്ലട ഗിരീഷ് ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്ക് ഉപഹാരം വിതരണം ചെയ്തു ഉണ്ണി ഇലവിനാൽ നന്ദി രേഖപ്പെടുത്തി..
പി ടി എ യുടെപുതിയ ഭാരവാഹികളായി സുരേഷ് ചാമവിള ( പ്രസിഡണ്ട് ) അർഷാദ് (വൈസ് പ്രസിഡന്റ്) അനുരാധ (മാതൃസമിതി പ്രസിഡണ്ട്)ഷെഹിന ( മാതൃസമിതി വൈസ് പ്രസിഡണ്ട്) തുടങ്ങിയവരെ തെരഞ്ഞെടുത്തു
ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് മാരെ നിയമിച്ചു.
ശാസ്താംകോട്ട: ഐ. എൻ.ടി.യു.സി മണ്ഡം പ്രസിഡന്റ് മാരായി സി.എസ്. രതീശൻ (മൈ നാഗപ്പള്ളി) ഹരികുമാർക്കുന്നുംപുറം (ശാസ്താംകോട്ട ) എം.ശിവാനന്ദൻ (പടിഞ്ഞാറെ കല്ലട ) സി. ഗിരീഷ് കുമാർ ( ശൂരനാട് തെക്ക്) ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ (ശൂരനാട് വടക്ക്)ജെ. തുളസിധരൻ (കുന്നത്തൂർ ) ബിനു മംഗലത്ത് (പോരുവഴി) പുത്തൂർ മോഹനൻ (പവിത്രേശ്വരം) എസ്. അശോകൻ (മൺ ട്രോതുരുത്ത് ) പി.സുഭാഷ് (കിഴക്കേ കല്ലട ) എന്നിവരെ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഏ.കെ. ഹഫീസ് നിയമിച്ചതായി കുന്നത്തൂർ റീജീയണൽ പ്രസിഡന്റ് തടത്തിൽ സലിം അറിയിച്ചു.
ക്ഷേമനിധി കാർഡും പാസ് ബുക്ക് വിതരണവും
ശാസ്താംകോട്ട. ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു നേതൃത്വത്തില്‍ ശാസ്താംകോട്ട പടിഞ്ഞാറ് മേഖല അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ക്ഷേമനിധി കാർഡും പാസ് ബുക്ക് വിതരണവും ആഞ്ഞിലിമൂട് മനോവികാസിൽ നടന്നു,
സിപിഎം ഏരിയാ സെക്രട്ടറി സഖാവ് ടിആര്‍ ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. നസീമാ ബീവിയുടെ അദ്ധ്യക്ഷതയിൽ മേഖലാ സെക്രട്ടറി ആര്‍എസ് രജീഷ് സ്വാഗതം പറഞ്ഞു,വർക്കേഴ്സ് യൂണിയൻ ഏരിയാ പ്രസിഡന്റ് കെബി ഓമനക്കുട്ടൻ, ഏരിയാ സെക്രട്ടറി ഷിബു ഗോപാൽ,ഡി അജയകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
പെട്രോള്‍ പമ്പില്‍ മോഷണം നടത്തിയ
മൂന്നുപേര്‍ അറസ്റ്റില്‍
അഞ്ചാലുംമൂട്. പെട്രോള്‍ പമ്പില്‍ നിന്ന് പണം മോഷ്ടിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ്
ചെയ്തു. ആലപ്പുഴ കാഞ്ഞിരം ചിറമുറി തെക്കേ നാര്യനാട്, കനാല്‍ വാര്‍ഡില്‍
ബംഗ്‌ളാവ് പറമ്പില്‍ ഷെരീഫ് (60), മണ്ണാഞ്ചേരി കണ്ണന്തറ വെളിയില്‍ വീട്ടില്‍
മുഹമ്മദ് ഇക്ബാല്‍ (60), കോട്ടയം ചങ്ങനാശ്ശേരി
വാഴപ്പള്ളി ചാമ പറമ്പില്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫ്
(74) എന്നിവരാണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്.
അഞ്ചാലുംമൂട് പ്രവര്‍ത്തിച്ച് വരുന്ന ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പില്‍
നിന്നും മെയ് മാസം 7 ന് രാവിലെ 11 മണിക്ക് കുപ്പിയുമായി പെട്രോള്‍
വാങ്ങാനെന്ന വ്യാജേന പമ്പിലേക്ക് നടന്നെത്തിയ മൂവര്‍ സംഘത്തിലെ ഒരാള്‍
കുപ്പിയില്‍ പെട്രോള്‍ വാങ്ങുകയും മറ്റ് രണ്ട് പേര്‍ ഈ സമയം പമ്പിന്റെ
ഐലന്റിലുള്ള മേശയില്‍ സൂക്ഷിച്ചിരുന്ന പണം 43525/- (നാലപത്തിമൂവായിരത്തി
അഞ്ഞൂറ്റി ഇരുപത്തഞ്ച്) രൂപ മേശയുടെ വിടവിലൂടെ കൈകടത്തി
മോഷ്ടിച്ചിരുന്നു. പിന്നീട് ഈ മാസം 23 ന് വൈകുന്നേരം എത്തിയ മൂവര്‍
സംഘം ഇതേ രീതിയില്‍ മോഷണം നടത്താന്‍ ശ്രമിച്ചപ്പോള്‍ ഇവരെ പമ്പിലെ
മാനേജറും ജീവനക്കാരും തടഞ്ഞു വച്ചു തുടര്‍ന്ന് അഞ്ചാലുംമൂട്
പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. മുന്‍പ് മോഷണം നടന്ന
ദിവസത്തിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ ഇവര്‍ മൂന്നുപേരും
തന്നെയാണ് മോഷണം നടത്തിയതെന്ന് മനസ്സിലാക്കുകയും അറസ്റ്റ് ചെയ്യുകയും
ആയിരുന്നു. അഞ്ചാലുമൂട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍
റഹീം ന്റെ നേതൃത്വത്തില്‍ എ എസ് ഐ മാരായ അബ്ദുല്‍ ഹക്കീം, രാജേന്ദ്രന്‍പിള്ള,
ജയചന്ദ്രന്‍, പ്രദീപ് എസ്.സി.പി.ഒ ബിജു, നജീബ് എന്നിവരടങ്ങിയ സംഘ മാണ്
ഇവരെ അറസ്റ്റ് ചെയ്തത്.
പാടശേഖരസമതി പൊതുയോഗവും തെരഞ്ഞെടുപ്പും അനധികൃതമായി നടത്താനുള്ള നീക്കം തടഞ്ഞു
പോരുവഴി:പോരുവഴി വെൺകുളം പാടശേഖരസമതി പൊതുയോഗവും തെരഞ്ഞെടുപ്പും അനധികൃതമായി നടത്താനുള്ള നീക്കം കർഷകർ തടയുകയും കൃഷി ഓഫീസറെ ഉപരോധിക്കുകയും ചെയ്തു.കാലാവധി അവസാനിച്ച് രണ്ട് വർഷം കഴിഞ്ഞാണ് ഇപ്പോൾ പൊതുയോഗം നടത്താൻ തീരുമാനിച്ചത്.ഇതിന് പോരുവഴി കൃഷി ഓഫീസിലെ ഉദ്യോഗസ്ഥരുടെ മൗനാനുവാദമുണ്ടെന്നാണ് ആക്ഷേപമുയരുന്നത്.
നിലവിൽ പാടശേഖര സമിതി പൊതുയോഗം കർഷകരെ അറിയിക്കാതെ നിലവിലെ സെക്രട്ടറിയുടെ വസതിയിൽ കൂടുകയായിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് കർഷകർ കൃഷി ഓഫീസറെ ഉപരോധിച്ചത്.കാലാവധി പൂർത്തീകരിച്ച് രണ്ട് വർഷം പിന്നിട്ട ഭരണസമിതി എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാതെ കർഷകരെ വിളിച്ചു ചേർത്ത് പാടശേഖര സമിതി രൂപീകരിക്കാമെന്ന കൃഷി ഓഫീസറുടെ രേഖാമൂലമുള്ള അറിയിപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.ശൂരനാട് എസ്.ഐ രാജൻ ബാബുവിന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു.
മൈനാഗപള്ളി കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്
മൈനാഗപ്പള്ളി: കുന്നത്തൂർ താലൂക്കിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമായ മൈനാഗപള്ളി ഗ്രാമപഞ്ചായത്തിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമാകുന്നു.
ശാശ്വത പരിഹാരമായി നിർദ്ദേശിക്കപ്പെട്ട മൈനാഗപള്ളി കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിലാണ്.
സ്റ്റേറ്റ് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 5.1 കോടി രൂപ ചെലവിൽ മൈനാഗപള്ളി പൊതു മാർക്കറ്റിൽ നിർമ്മിക്കുന്ന ഉപരിതല ജലസംഭരണി നിർമ്മാണം ഏകദേശം പൂർത്തിയായി കഴിഞ്ഞു. ശാസ്താംകോട്ട ജലശുദ്ധീകരണശാലയിൽ നിന്നും 350 എം.എം.ഡി.ഐ പൈപ്പ് സ്ഥാപിച്ചാണ് ജലം ഇവിടെ എത്തിക്കുന്നത്.
പൈപ്പ് ലൈൻ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും 50 ലക്ഷം വീതം ഉൾപ്പെടുത്തിയാണ് പൈപ്പ് ലൈനുകൾ സ്ഥാപിച്ചത്. പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട ഫിൽറ്റർ ഹൗസ് പൂർണമായും സോളാർ പാനലുകൾ സ്ഥാപിക്കും. കൂടാതെ 40 എച്ച്.പി ശേഷിയുള്ള പമ്പ് സെറ്റുകളും സ്ഥാപിക്കും. ജലസംഭരണി സ്ഥാപിക്കുന്നതിന് മൈനാഗപ്പള്ളി പബ്ലിക് മാർക്കറ്റിൻ്റെ ഭാഗമായിരുന്ന ഇരുപത് സെൻ്റോളം വസ്തു ഗ്രാമ പഞ്ചായത്ത് വിട്ടുനൽകുകയായിരുന്നു എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം. സെയ്ദ് പറഞ്ഞു.
പദ്ധതി പൂർത്തിയാകുന്നതോടെ മൈനാഗപ്പള്ളി പഞ്ചായത്തിലെ 22 വാർഡുകളിലും കുടിവെള്ളം മുടക്കമില്ലാതെ ലഭിക്കുമെന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ അറിയിച്ചു.ഇതിന് മുന്നോടിയായി എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകി വരികയാണ്.
വിദ്യാർത്ഥികൾക്ക് സ്നേഹാദരവ് സംഘടിപ്പിച്ചു
ശൂരനാട്:കേരളാ കോൺഗ്രസ്സ് (എം)ശൂരനാട്തെക്ക് ഇരവിച്ചിറ കിഴക്ക് അഞ്ചാം വാർഡിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കായി സ്നേഹാദരവ് സംഘടിപ്പിച്ചു.സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അംഗവും വാട്ടർ അതോറിറ്റി മെമ്പറുമായ ഉഷാലയം ശിവരാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണകുറുപ്പ് അധ്യക്ഷതവഹിച്ചു.
ജില്ലാ സെക്രട്ടറി ഇഞ്ചക്കാട് രാജൻ,സംസ്ഥാന കമ്മിറ്റി അംഗം ജോസ് മത്തായി, പഞ്ചായത്ത് ക്ഷേമ കാര്യ ചെയർപേഴ്സൺ ഷീജബീഗം,കെവൈഎഫ് (എം) പ്രസിഡന്റ് ഷെഫീഖ്, വനിതാ കോൺഗ്രസ് (എം)സംസ്ഥാന സെക്രട്ടറി എ.ജി. അനിത, നേതാക്കളായ ടൈറ്റസ് ജോർജ്,കൃഷ്ണകുമാർ സജീർ കടമ്പാട്ട്വിള,രതീഷ്,
ബൈജു,ഷെഫിൻ,അച്ചു രാജൻ പനമ്മൂട്. മണിയൻപിള്ള, വഹാബ് കടമ്പാട്ട് വിവിള,ഷൈജു കടമ്പാട്ട് വിള തുടങ്ങിയവർ സംസാരിച്ചു.
ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ശൂരനാട്: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് 8,9വാർഡുകളിലെ അംഗനവാടികൾ സംയുക്തമായി തെക്കേമുറി ക്ഷീരോൽപാദക സംഘത്തിൽ വെച്ച് ലഹരിവിരുദ്ധ ബോധവത്ക്കരണ
ക്ലാസ് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു.ഒമ്പതാം വാർഡ് മെമ്പർ ജെറീന മൻസൂർ അധ്യക്ഷത വഹിച്ചു.ശൂരനാട് സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസർ
ശ്രീലക്ഷ്മി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
പൂർവ്വ വിദ്യാർത്ഥി സംഗമവും ആദരിക്കലും
കുന്നത്തൂർ:നെടിയവിള വി.ജി.എസ്.എസ് അംബികോദയം ഹയർ സെക്കന്ററി സ്കൂളിലെ 96 ബാച്ച് എസ്എസ്എൽസി വിദ്യാർത്ഥികളുടെ സംഗമവും അധ്യാപകരെ ആദരിക്കലും 31 ന് രാവിലെ 10 മുതൽ സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും.വിവരങ്ങൾക്ക്:9961362952,
7356558675.
ആദരിച്ചു
കേരളാ മുസ്ലിം ജമാഅത്ത്‌ഫെഡറേഷന്‍ കുന്നത്തൂര്‍ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച പാലിയേറ്റീവ് കെയര്‍യൂണിറ്റ് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ജീവകാരുണ്യപ്രവര്‍ത്തകന്‍ സത്താറിനെ ആദരിക്കുന്നു.