സ്‌കൂള്‍ ബസ് തട്ടി എല്‍കെജി വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു

Advertisement

അഞ്ചല്‍: അണ്‍ എയ്ഡഡ് സ്‌കൂളിന്റെ വാഹനത്തില്‍ വന്നിറങ്ങിയ എല്‍കെജി വിദ്യാര്‍ത്ഥിക്ക് അതേ വാഹനം തട്ടിപരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ വടമണ്‍ വടക്കേവഞ്ചി മുക്കിലാണ് സംഭവം. സ്‌കൂള്‍ വാഹനത്തില്‍ വന്നിറങ്ങിയ ശേഷം മറ്റ് മുതിര്‍ന്ന കുട്ടികളോടൊപ്പം റോഡിലിറങ്ങി നടക്കവേ മുന്നോട്ടെടുത്ത ബസിന്റെ ബോഡിയില്‍ തട്ടി വീണതുകണ്ട നാട്ടുകാരും മറ്റ് കുട്ടികളും ബഹളം വച്ച് വണ്ടി നിര്‍ത്തിച്ച ശേഷം കുട്ടിയെ ഡ്രൈവറുടെ നേതൃത്വത്തില്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് പരിഭ്രാന്തരായി പല സ്ഥലങ്ങളില്‍ നിന്നും രക്ഷാകര്‍ത്താക്കള്‍ സംഭവസ്ഥലത്തെത്തി. അഞ്ചല്‍ എസ്‌ഐ ഷാജഹാന്റെ നേതൃത്വത്തില്‍ പോലീസെത്തി വാഹനത്തിന്റെ ഡ്രൈവര്‍, ആയ എന്നിവരെയും വാഹനവും കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ വാഹന വകുപ്പധികൃതരും സ്ഥലത്തെത്തി വാഹന പരിശോധന നടത്തി. പിന്നീട് സ്‌കൂളിന്റെ മറ്റൊരു വാഹനം വരുത്തി കുട്ടികളെ അവരവരുടെ വീടുകളിലെത്തിച്ചു.