കൊല്ലംപ്രാദേശിക ജാലകം

Advertisement

കര്‍ക്കിടകവാവ് ബലി ,കൊല്ലം നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍

കൊല്ലം.ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തിനായ് എത്തുന്ന
ഭക്തജനങ്ങള്‍ക്കായ് കൊല്ലം നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരി ക്കു
ന്നു.
മുണ്ടാലുംമൂട് ജംഗ്ഷന്‍ മുതല്‍ തിരുമുല്ലാവാരം വരെയുള്ള റോഡില്‍ യാതൊരു
വിധ വാഹനങ്ങളും അനുവദിക്കുന്നതല്ല.
തിരുവനന്തപുരം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേയ്ക്ക് പോകേണ്ട എല്ലാ
ഹെവി വാഹനങ്ങളും മേവറം ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ബൈപ്പാസ്സ് വഴി
പോകേണ്ടതാണ്. മറ്റു വാഹനങ്ങള്‍ കള ക്‌ട്രേറ്റ് ജംഗ്ഷന്‍ – കാങ്കത്തുമുക്ക് – വെളളയിട്ട
മ്പലം വഴി പോകേണ്ടതാണ്.
ആലപ്പുഴ ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള എല്ലാ ഹെവി
വാഹനങ്ങളും ആല്‍ത്ത റമൂടില്‍ നിന്നും ബൈപ്പാസ്സ് വഴി പോകേണ്ടതാണ്. മറ്റു വാഹന ങ്ങള്‍
വെളള യിട്ടമ്പലം – കാങ്കത്തുമുക്ക് – കളക്‌ട്രേറ്റ് ജംഗ്ഷ ന്‍ വഴി പോകേണ്ടതാ ണ്
വെള്ളയിട്ടമ്പലം- തെക്കേ കച്ചേരി റോഡില്‍ കര്‍ശനമായ വാഹന ഗതാഗത
നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. .
ആനന്ദവല്ലീശ്വരം – വെള്ളയിട്ടമ്പലം റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക ് ചെയ്യാന്‍
പാടില്ല.
ചവറ ഭാഗത്ത് നിന്നും ബലി തര്‍പ്പണത്തിനായി വരുന്നവരുടെ ത്രീ വീലറുകളും,
ഫോര്‍ വീലറുകളും മുളങ്കാടകം സ്‌കൂള്‍, കേന്ദ്രീയ വിദ്യാലയം എന്നീ സ ്കൂള്‍
ഗ്രൗണ്ടുകളിലും ഇരു ചക്ര വാഹനങ്ങള്‍ മുളങ്കാടകം ക്ഷേത്ര മൈതാനത്തും പാര്‍ക്ക്
ചെയ്യേണ്ടതാണ്.
കൊട്ടിയം ഭാഗത്ത് നിന്നും ബലിതര്‍പ്പണത്തിന് വരുന്നവരുടെ ത്രീ വീലറുകളും,
ഫോര്‍ വീലറുകളും വാടി ഭാഗത്ത് റോഡിന്റെ പടിഞ്ഞാറ് വശത്തും, ഇരുചക്ര വാഹനങ്ങള്‍
ആനന്ദവല്ലീശ്വരം ക്ഷേത്ര മൈതാനത്തും, തോപ്പില്‍ കടവ് ഭാഗത്തും പാര്‍ക്ക്
ചെയ്യേണ്ടതാണ്. കൂടാതെ ബലി തര്‍പ്പണത്തിനായി വരുന്ന വ രുടെ വാഹന ങ്ങള്‍ പാര്‍ക്ക ് ചെയ്യുന്ന
തിനായി ട്രിനിറ്റി ലൈസിയം സ്‌കൂള്‍ ഗ്രൗണ്ട്, ഇന്‍ഫന്റ് ജീസസ ് സ്‌കൂള്‍ ഗ്രൗണ്ട്, സെന്റ്
അലോഷ്യസ്സ് സ്‌കൂള്‍ ഗ്രൗണ്ട് എന്നിവയും സജ്ജീ ക രി ച്ചി ട്ടു ള ള താ ണ്.
തിരുമുല്ലാവാരം ക്ഷേത്രത്തില്‍ നിന്നും സര്‍പ്പക്കുഴി വഴി തങ്കശ്ശേരി പോകുന്ന
റോഡ് അവശ്യ സര്‍വ്വീ സുകളായ ഫയര്‍ഫോഴ്‌സ്, പോലീ സ്, ആംബുലന്‍സ് എന്നിവയ്ക്ക്
മാത്രമായി നിജപ്പെടുത്തി യിട്ടുള ളതാ ണ്.
ഇക്കൊല്ലത്തെ ബലിതര്‍പ്പണത്തിനു എത്തുന്ന ഭക്തജനങ്ങള്‍ പൂര്‍ണ്ണമായും ഗ്രീന്‍
പ്രോട്ടോക്കാല്‍ പാലിക്കേണ്ടതാണെന്നും ബലിതര്‍പ്പണത്തിന് എത്തുന്നവരുടെ
സൗകര്യത്തിനായി പോലീസ് എര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത ക്രമീകരണങ്ങള്‍
പാലിക്കുന്നതിന് ഏവരുടെയും സഹകരണം ഉണ്ടാകണമെന്നും കൊല്ലം സിറ്റി പോലീസ്
കമ്മീഷണര്‍ മെറിന്‍ ജോസഫ് അറിയിച്ചു. .

ബലിതർപ്പണത്തിന് ഒരുങ്ങി
കൊക്കാംകാവ്,തിരുവാറ്റ, കാഞ്ഞിരംകടവ്,അമ്പലത്തുംഗൽ,
കുറുമ്പുകര,കരിങ്ങാട്ടിൽ,
ആദിശ്ശമംഗലം ക്ഷേത്രങ്ങൾ

ശാസ്താംകോട്ട: കോവിഡിനെ തുടർന്ന് രണ്ടു വർഷത്തെ നിയന്ത്രണത്തിനു ശേഷം കർക്കിടക വാവ് ബലിതർപ്പണത്തിനായി കുന്നത്തൂർ താലൂക്കിലെ സ്നാനഘട്ടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി.കല്ലടയാറിന്റെയും പള്ളിക്കലാറിന്റെയും തീരത്തുള്ള പ്രധാന ക്ഷേത്രങ്ങളിലാണ് വ്യാഴാഴ്ച പുലർച്ചെ മുതൽ ബലിതർപ്പണം നടക്കുന്നത്.ഒരേ സമയം നൂറിലധികം പേർക്ക് തർപ്പണം നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.കല്ലടയാർ കിഴക്കോട്ടൊഴുകുന്ന കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ഭഗവതീ ക്ഷേത്രത്തിൽ ബലിതർപ്പണവും തിലഹവനവും പുലർച്ചെ 3.30 മുതൽ നടക്കും.പള്ളിക്കലാറിന്റെ തീരത്തുള്ള ശൂരനാട് വടക്ക് കാത്തിരംകടവ് വില്ലാടസ്വാമി ക്ഷേത്രത്തിൽ ബലിതർപ്പണവും തിലഹവനവും പുലർച്ചെ മുതൽ നടക്കും.

കല്ലടയാറിന്റെ തീരത്തുള്ള പടിഞ്ഞാറെ കല്ലട തിരുവാറ്റ മഹാദേവർ ക്ഷേത്രത്തിൽ പുലർച്ചെ നാലിന് ബലിതർപ്പണവും തിലഹവനവും ആരംഭിക്കും.തന്ത്രി അജിരാമൻ പോറ്റി കാർമികത്വം വഹിക്കും.അന്നദാനവും ഉണ്ടായിരിക്കും.കടപുഴ അമ്പലത്തുംഗൽ(പാട്ടമ്പലം) മഹാവിഷ്ണു ക്ഷേത്രത്തിൽ കല്ലടയാറിന്റെ തീരത്ത് പുലർച്ചെ 4 മുതൽ കർക്കിടക വാവുബലിയും പിതൃതർപ്പണവും തിലഹവനവും ആരംഭിക്കും.ഡോ.എം.എസ് ബിജു മുഖ്യ കാർമികത്വം വഹിക്കും.ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി കരിങ്ങാട്ടിൽ ശിവപാർവ്വതീ ക്ഷേത്രത്തിൽ പുലർച്ചെ 4 മുതൽ ബലിതർപ്പണവും തിലഹവനവും പള്ളിക്കലാറിന്റെ തീരത്തുള്ള സ്നാനഘട്ടത്തിൽ നടക്കും.

പോരുവഴി കുറുമ്പുകര തൃപ്പാദപുരം മഹാദേവ ക്ഷേത്രത്തിൽ ബലിതർപ്പണം,പിതൃപൂജ, തിലഹവനം എന്നിവ പുലർച്ചെ മുതൽ നടക്കും.പാങ്ങോട് താഴം ആദിശമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ബലിതർപ്പണവും തിലഹവനവും അന്നദാനവും പുലർച്ചെ മുതൽ കല്ലടയാറിന്റെ തീരത്തെ സ്നാനഘട്ടത്തിൽ നടക്കും.ശാസ്താംകോട്ട ശുദ്ധജല തടാക തീരത്ത് വർഷങ്ങളായി പിതൃതർപ്പണത്തിന് വിലക്കുള്ളതിനാൽ കുന്നത്തൂർ താലൂക്കിലെ മറ്റ് സ്നാനഘട്ടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

കടയില്‍ മദ്യപിച്ച് വരുന്നത് വിലക്കിയതിന്
യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍
പിടിയില്‍

പരവൂര്‍. സ്ഥിരമായി കടയില്‍ മദ്യപിച്ച് വരുന്നത് വിലക്കിയതിലുള്ള വിരോധത്തിന്
യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍
പോലീസ് പിടിയില്‍ . കലയ്‌ക്കോട് ഹെലന്‍ ഹൗസില്‍ ഷാജി എന്നു
വിളിക്കുന്ന സുനില്‍ കുമാര്‍ (50) നെ ആണ് പരവ്വൂര്‍ പോലീസ് പിടികൂടിയത്.
പരവൂര്‍, കലയ്‌ക്കോട് ചായക്കട നടത്തുന്ന യുവതിയുടെ കടയില്‍ സ്ഥിരമായി
മദ്യപിച്ച് എത്തി ബഹളമുണ്ടാക്കുന്നതിനാല്‍ സുനില്‍കുമാറിനേയും
സുഹൃത്തിനേയും കടയുടമ വിലക്കിയിരുന്നു.

ഈ വിരോധത്താല്‍ പ്രതികള്‍
യുവതിയെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും കഴുത്തിന് പിടിച്ച് തള്ളുകയും
ചെയ്തു. സുനില്‍ കുമാറിന്റെ സുഹൃത്തായ രണ്ടാം പ്രതി് യുവതിയുടെ കഴുത്തില്‍ കുത്തി കൊലപ്പെടുത്താന്‍
ശ്രമിക്കുകയും ഇത് തടയാന്‍ ശ്രമിച്ച യുവതിയുടെ കൈയ്ക്ക് ഗുരുതരമായി
പരിക്കേല്‍ക്കുകയുമായിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കെതിരെ
യുവതി നല്‍കിയ പരാതിയില്‍ പരവ്വൂര്‍ പോലീസ് കേസ ് രജിസ്റ്റര്‍ ചെയ്ത്
നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതി ആയ സുനില്‍ കുമാര്‍ പിടിയില്‍
ആയത്.
പരവൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നിസാര്‍ എ യുടെ
നേതൃത്വത്തില്‍ എസ്.ഐ നിതിന്‍ നളന്‍, എ.എസ ്.ഐ രമേശന്‍ എസ്.സി.പി.ഒ
റിലേഷ ് ബാബു, സിപിഓ അജയന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ
പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച
കേസില്‍ പ്രതികള്‍ പോലീസ് പിടിയില്‍

കൊല്ലം.പരാതി അന്വേഷിക്കാനെത്തിയ പോലീസ ് ഉദ്യോഗസ്ഥരെ ആക്രമിച്ച
കേസില്‍ പ്രതികള്‍ പോലീസ് പിടിയില്‍. മുണ്ടക്കല്‍ തൊക്കേവിള സര്‍ഗ്ഗധാരാ
നഗര്‍-205, തൊടിയില്‍ വീട്ടില്‍ ദീപു (45), മുണ്ടക്കല്‍
കുന്നത്തുകാവ് കളിയിലില്‍ പടിഞ്ഞാറ്റതില്‍ ഇരുട്ട് ഗിരീഷ്
എന്ന ഗിരീഷ് (44) എന്നിവരെയാണ് ഇരവിപുരം പോലീസ് പിടികൂടിയത്.
24/07/2022 രാത്രി പത്ത് മണിയോടെ ഇരവിപുരം ആലുംമൂട് ജംഗ്ഷന് സമീപം
ഉള്ള വീട്ടില്‍ വഴക്ക് നടക്കുന്നു എന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍
എത്തിയതായിരുന്നു പോലീസ് ഉദ്ദ്യോഗസ്ഥര്‍.

പ്രതികള്‍ മറ്റൊരാളെ മര്‍ദ്ദിക്കുന്നത്
കണ്ട് പിടിച്ചു മാറ്റാന്‍ ചെന്നതിലുള്ള വിരോധത്തിലാണ് ഇവര്‍ പോലീസ്
ഉദ്ദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. നിയമപാലകരായ പോലീസ്
ഉദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും
ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികള്‍ പിടിയിലായത്.
അറസ്റ്റിലായ ഗിരീഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.


ഇരവിപുരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാറിന്റെ
നേതൃത്വത്തില്‍ എസ്.ഐ മാരായ അരുണ്ഷാ, ജയേഷ്, എ.എസ്.ഐ മാരായ
പ്രമോദ്, ഷാജി, ശ്യാം കുമാര്‍, അംബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ
പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

ആട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ കുന്നത്തൂർ ഏരിയാ സമ്മേളനം

ശാസ്താംകോട്ട. ആട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ കുന്നത്തൂർ ഏരിയാ സമ്മേളനം ഭരണിക്കാവ് സി.കെ തങ്കപ്പൻ സ്മാരക ഹാളിൽ സംസ്ഥാന കമ്മിറ്റിയംഗം എം.മുകേഷ് ഉത്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് ബി.സി.പിള്ള അദ്ധ്യക്ഷത വഹിച്ചു..സതീശൻ സ്വാഗതവും സിപിഎം ഏരിയാ സെക്രട്ടറിയും CITU സംസ്ഥാന കമ്മിറ്റി യംഗവുമായ ടി.ആർ.ശങ്കരപിള്ള ഐഡി കാർഡ് വിതരണവും നടത്തി.

ഏരിയാ സെക്രട്ടറി ഗീതാഞ്ജലി ബാബു പ്രവർത്തന റിപ്പോർട്ടും അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം KK. ഡാനിയേൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. മോഹനൻപിള്ള രക്തസാക്ഷിപ്രമേയവും എൻ.നിയാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു..മുതിർന്ന നേതാവ് വിജയകുമാർ പതാക ഉയർത്തി.N. യശ്പാൽ,ജി. പ്രിയദർശിനി,കെ.തമ്പാൻ,എ.ഷാനവാസ്, ആർ.കൃഷ്ണകുമാർ, പി.ജിജി, പി.ആന്റണി തുടങ്ങിയവർ സംസാരിച്ചു..
30അംഗ ഏരിയാ കമ്മിറ്റിയെ തിരഞ്ഞെടുത്തു…

ഭാരവാഹികൾ: ബി സി.പിള്ള (പ്രസിഡന്റ് ), എൻ.നിയാസ് (സെക്രട്ടറി ), പ്രിയദർശിനി, മോഹനൻപിള്ള
(വൈസ്.പ്രസിഡന്റ് ),സതീശൻ,ഉണ്ണികൃഷ്ണൻ(ജോ.സെക്രട്ടറി ),ബാബു ഗീതാഞ്ജലി (ട്രഷറർ)

ഗണേശ് കാനത്തിന് പരാതി നല്കിയാൽ വേസ്റ്റ് കൊട്ടയിലിടും, കെ രാജു

പത്തനാപുരം: ഗണേശ് കാനത്തിന് പരാതി നല്കിയാൽ വേസ്റ്റ് കൊട്ടയിലിടുമെന്നും ഗണേശിന് തലക്കനമാണെന്നും മുൻ മന്ത്രിയും സിപിഐ നേതാവുമായ കെ. രാജു .
സിപിഐ പത്തനാപുത്ത് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജു. കഴിഞ്ഞ ആഴ്ച കേരള കോൺഗ്രസ് (ബി) യുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഹോർട്ടി കോർപ്പ് ചെയർമാൻ അഡ്വക്കേറ്റ് എസ്. വേണു ഗോപാലടക്കമുള്ള സിപിഐ നേതാക്കൾക്കെതിരെ ഗണേശ് കുമാർ രൂക്ഷമായി ആക്ഷേപമുന്നയിച്ചിരുന്നു. അതിന് മറുപടിയെന്നോണമാണ് യോഗത്തിൽ രാജു പ്രതികരിച്ചത്.

ഗണേശ്കുമാറിന് കുശുമ്പും തലക്കനവുമാണ്. മന്ത്രിയാകാത്തതാണ് പ്രശ്നമെങ്കിൽ ഇനിയും അവസരമുണ്ട്. ഗണേശിന്റെ ഔദാര്യമല്ല സിപിഐ നേതാക്കളുടെ സ്ഥാനമാനങ്ങൾ . തങ്ങൾക്കെതിരെ കാനത്തിന് പരാതി നല്കിയാൽ വേസ്റ്റ് കൊട്ട യിലിടും. പത്തനാപുരത്ത് വികസന മുരടിപ്പാണ് . ഗണേശ് മന്ത്രിയായിരുന്നപ്പോൾ പോലും വേണ്ടുന്ന വികസനങ്ങൾ പത്തനാപുരത്ത് വരുത്തിയില്ല.പ്രാദേശിക വിഷയങ്ങളിൽ മന്ത്രി മാരും ഉദ്യോഗസ്ഥരുമായി യോഗം വിളിച്ചാൽ ഗണേശ് പങ്കെടുക്കാറില്ല. സിപിഎം- സിപിഐ ഒറ്റ കെട്ടാണ് ഭിന്നിപ്പിക്കാൻ ശ്രമിക്കണ്ട.

യാഥാർത്ഥ്യം പഠിക്കാതെ ബഫർ സോൺ വിഷയത്തിൽ ഗണേശ് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു. കേരള കോൺഗ്രസ് ബി യിലെ ഏത് നേതാക്കൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയമാവലി അറിയാമെന്നും ഒന്നും അറിയാതെ യോഗം വിളിച്ച് പുലമ്പുകയാണെന്നും രാജു പറഞ്ഞു. ജൂലൈ 28 വൈകിട്ട് കേരള കോൺഗ്രസ് ബി പത്തനാപുരത്ത് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിട്ടുണ്ട്.

പ്രസവത്തെത്തുടര്‍ന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു, പൊലീസ് അന്വേഷണം തുടങ്ങി

കൊല്ലം: പ്രസവത്തെ തുടര്‍ന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു. മൈലക്കാട് സ്വദേശി ഹര്‍ഷയാണ് കഴിഞ്ഞദിവസം മേവറം അഷ്ടമുടി ആശുപത്രിയില്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചികിത്സാ പിഴവ് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഹര്‍ഷയുടെ കുഞ്ഞ് അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് മരിച്ചു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
മൈലക്കാട് സ്വദേശിയായ വിപിന്റെ ഭാര്യ ഹര്‍ഷയെ കഴിഞ്ഞദിവസമാണ് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ഹര്‍ഷയുടെ ആരോഗ്യസ്ഥിതി മോശമായി. ഹര്‍ഷയെ പിന്നീട് എന്‍എസ് സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ചികിത്സാ പിഴവ് ആരോപിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ചികിത്സയില്‍ പിഴവ് ഉണ്ടായിട്ടില്ലെന്നും ചികിത്സാകാര്യങ്ങള്‍ക്ക് യുവതിയുടെ ബന്ധുക്കള്‍ സാക്ഷികളാണെന്നും അഷ്ടമുടി ആശുപത്രിയുടെ വിശദീകരണം. അമ്‌നിയോട്ടിക് ഫ്‌ളൂയിഡ് എംബോളിസം മൂലമുണ്ടാകുന്ന ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. ജേക്കബ് ജോണ്‍ പറഞ്ഞു.

സിപിഐയോട് അമർഷം;ആനയടിയിൽ കോവൂർ കുഞ്ഞുമോൻ
എംഎൽഎ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ മിഴി അണഞ്ഞു

ശാസ്താംകോട്ട : സിപിഐയോടുള്ള അമർഷത്തെ തുടർന്ന് ശൂരനാട് വടക്ക് ആനയടി വഞ്ചിമുക്കിൽ. കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ട്‌ ഉപയോഗിച്ച് സ്ഥാപിച്ച
മിനി ഹൈ മാസ്ററ് ലൈറ്റിന്റെ പ്രവർത്തനം നിലച്ചു.രണ്ട് മാസം മുമ്പ്
സിപിഐ യുടെ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറാണ് ലൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്.ഇതിനാൽ എംഎൽഎ ഇടപെട്ട് ലൈറ്റിന്റ ഫ്യൂസ് കട്ട്‌ ചെയ്യിപ്പിക്കുകയായിരുന്നു എന്നാണ് ആക്ഷേപം ഉയരുന്നത്.അടുത്തിടെ നടന്ന സിപിഐ കുന്നത്തൂർ,ശൂരനാട് മണ്ഡലം സമ്മേളനങ്ങളിൽ എംഎൽഎയ്ക്ക് എതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.ഇതിൽ പ്രകോപിതനായാണ് താൻ അനുവദിച്ച് സിപിഐ ജനപ്രതിനിധി ഉദ്ഘാടനം ചെയ്തു എന്ന കാരണത്താൽ ലൈറ്റിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ എംഎൽഎ തീരുമാനിച്ചതെന്നാണ് വിവരം.

ശൂരനാട് വടക്ക് ആനയടി വഞ്ചിമുക്കിലെ ഹൈമാസ്റ്റ് ലൈറ്റിൽ
കോൺഗ്രസ്‌ മൂന്നാം വാർഡ് കമ്മിറ്റി റീത്ത് സമർപ്പിച്ചപ്പോൾ

അതിനിടെ എൽഡിഎഫിലെ പടലപിണക്കത്തെ തുടർന്ന് ദേശീയപാതയോരത്തെ ലൈറ്റിന്റെ പ്രവർത്തനം അവസാനിപ്പിച്ച നടപടിയിൽ പ്രധിഷേധിച്ച് ആനയടി മൂന്നാം വാർഡ് കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്ര
കടനം നടത്തുകയും റീത്ത് സമർപ്പിക്കുകയും ചെയ്തു.മുൻ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ വി.വേണുഗോപാല കുറുപ്പ് ഉത്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ ഇ.വിജയലക്ഷ്മി,യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സന്ദീപ്,വാർഡ് മെമ്പർമാരായ ഗംഗാദേവി,മിനി സുദർശൻ,ദിലീപ്, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ സുജാത രാധാകൃഷ്ണൻ,വാർഡ് പ്രസിഡന്റ്‌ ചന്ദ്രശേഖരപിള്ള,മണ്ഡലം സെക്രട്ടറി വിജയൻ മംഗലത്ത്,കാഞ്ഞിരവിള വിജയൻ എന്നിവർ സംസാരിച്ചു.

മണ്ണും കോൺക്രീറ്റ് അവശിഷ്ടങ്ങളും പാതയോരത്ത്; വാഹനയാത്രികർ ഭീഷണിയിൽ

ശാസ്താംകോട്ട : കുടിവെള്ള പദ്ധതി മാറ്റിസ്ഥാപിക്കുന്നതിനായി നടത്തിയ നിർമ്മാണത്തെ തുടർന്ന് പാതയോത്ത്
കൂട്ടിയിട്ടിരിക്കുന്ന മണ്ണും കോൺക്രീറ്റ് സ്ലാബിന്റെ അവശിഷ്ടങ്ങളും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു.പടിഞ്ഞാറേ കല്ലട ആദിക്കാട്ട് മുക്ക് – വിളന്തറ റോഡിന്റെ വശങ്ങളിലാണ് വാഹന – കാൽനട യാത്രികർക്ക് ഭീഷണിയായി അവശിഷ്ടങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്.കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി അടുത്തിടെ കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ ജെസിബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് പുതിയ പൈപ്പുകൾ സ്ഥാപിച്ചത്.ഈ കോൺക്രീറ്റ് സ്ലാബുകൾ റോഡിന്റെ വശങ്ങളിൽ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. ഇതുമൂലം മാസങ്ങളോളം ഇവിടെ യാത്രാക്ലേശം ഉണ്ടാകുകയും പരാതികൾ ഉയരുകയും ചെയ്തിരുന്നു.

.പടിഞ്ഞാറേ കല്ലട ആദിക്കാട്ട് മുക്ക് – വിളന്തറ റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന അവശിഷ്ടങ്ങൾ

ഇതിനിടയിൽ പൈപ്പിന് വേണ്ടി കുഴിയെടുത്ത ഭാഗങ്ങളിൽ പുതിയതായി കോൺക്രീറ്റ് ചെയ്യുകയും പഴയ അവശിഷ്ടങ്ങൾ റോഡുകളുടെ വശങ്ങളിൽ തന്നെ കൂട്ടി ഇട്ടിരിക്കുകയും ചെയ്തതിനാൽ വീതി കുറഞ്ഞ ഇവിടെ വാഹന ഗതാഗതത്തിനും കാൽനട യാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.ദിവസവും നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെടുന്നത്.വിളന്തറ,കോട്ടക്കുഴി മുക്ക് ഭാഗങ്ങളിലെ ജനങ്ങൾക്ക് ആദിക്കാട്ട് മുക്കിലെത്തി മറ്റ് പ്രദേശങ്ങളിലേക്ക് ബസ് കയറി പോകാനുള്ള ഏക മാർഗ്ഗമാണ് ഈ റോഡ്.മഴ ശക്തമായതോടെ പാതയോരവും റോഡും ചെളിക്കുണ്ടായി മാറുകയും ചെയ്യും.അടിയന്തരമായി യാത്രക്കാർക്ക് ഭീഷണിയായി മാറിയ അവശിഷ്ടങ്ങൾ പാതയോരത്ത് നിന്നും നീക്കം ചെയ്തു യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടികൾ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് കോൺഗ്രസ് നേതാവ് ദിനകർ കോട്ടക്കുഴി ആവശ്യപ്പെട്ടു.

കൊല്ലത്തെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ട 80 ഗ്രാം MDMA എക്സ്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി

കൊല്ലം.എക്സ്സൈസ് വകുപ്പിന്റെ “ഓപ്പറേഷൻ ഫ്രണ്ട്സിന്റെ” ഭാഗമായി കൊല്ലം എക്സ്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് കുണ്ടറ പേരയത്ത് നടത്തിയ റെയ്‌ഡിൽ 80 ഗ്രാം മാരക മയക്കുമരുന്നായ MDMA യുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിത്. കുണ്ടറ പേരയം, കരിക്കുഴി സ്വദേശിയായ കാഞ്ഞിരം വിള കിഴക്കതിൽ രാജു മകൻ 25 വയസുള്ള അമൽ ആണ് പിടിയിലായത്. കൊല്ലം ഡെപ്യൂട്ടി എക്സ്സൈസ് കമ്മിഷണർ ബി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സ്പെഷ്യൽ സ്‌ക്വാഡ് എക്സ്സൈസ് ഇൻസ്‌പെക്ടർ ബി. വിഷ്ണു വിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം രണ്ടാഴ്ചയായി മയക്കുമരുന്ന് വിൽപ്പന സംഘത്തിൽ അനുഭാവപൂർവ്വം നുഴഞ്ഞ് കയറി ബന്ധം സ്ഥാപിച്ച് അവരുടെ പ്രവർത്തന രീതികളെയും മേഖലകളെയും രഹസ്യമായി മനസിലാക്കിയാണ്, ജില്ലയിലെ പ്രധാന വിതരണക്കാരനായ അമലിനെ പിടികൂടിയത്.

ടിയാൻ ബാംഗ്ലൂരിൽ നിന്നുമാണ് MDMA വാങ്ങുന്നതെന്നും, ബാംഗ്ലൂരിൽ സ്‌ഥിര തമാസമാക്കിയ തമിഴ്നാട് സ്വദേശിയാണ് ഇതിൽ ഇടനിലക്കാരൻ എന്നും ഒരു ഗ്രാം MDMA രണ്ടായിരം രൂപയ്ക്ക് അവിടെ നിന്നും വാങ്ങി ഇവിടെ ചെറു പാക്കറ്റുകളിലാക്കി 4000 രൂപയ്ക്കാണ് വിൽപ്പന നടത്തി വരുന്നതെന്നും, ട്രെയിനിലും അന്തർ സംസ്ഥാന ബസ്സുകളിലുമാണ് നിരവധി തവണയായി MDMA കടത്തിയിരുന്നതെന്ന് പ്രതി ചോദ്യം ചെയ്തതിൽ പറഞ്ഞിട്ടുള്ളതാണ്. ടി കേസിലെ കണ്ണികളെ ക്കുറിച്ചും അന്തർ സംസ്ഥാന ബന്ധങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് കൊല്ലം അസിസ്റ്റന്റ് എക്സ്സൈസ് കമ്മിഷണർ വി.റോബർട്ട്‌ അറിയിച്ചു. പോയിന്റ് അഞ്ച് ഗ്രാമിന് മുകളിൽ MDMA കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റവും, 10ഗ്രാമിന് മുകളിൽ കൈവശം വയ്ക്കുന്നത് 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ എം. മനോജ്‌ ലാൽ, എം.എസ്. ഗിരീഷ്, ആർ. മനു, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ശ്രീനാഥ്, നിഥിൻ, മുഹമ്മദ്‌ കാഹിൽ, ജൂലിയൻ, അജീഷ് ബാബു, വനിത സിവിൽ എക്സ്സൈസ് ഓഫീസർമാരായ ശാലിനി, ഗംഗ, ഡ്രൈവർ നിഷാദ് എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

Advertisement