രാജ്യത്തെ ഒന്നാമത്തെ ഭിന്നശേഷി സൗഹാർദ സംസ്ഥാനമാക്കി കേരളത്തെ മാറ്റും , മന്ത്രി ആർ ബിന്ദു

Advertisement

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള മനോവികാസ് സ്കൂളിലെ പുതിയകെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയയാരുന്നു മന്ത്രി
ശാസ്താംകോട്ട : ഭിന്നശേഷി സൗഹാർദത്തിൽ കേരളത്തെ ഇന്ത്യയിൽ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ-
സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഭിന്നശേഷി പുനരധിവാസ വില്ലേജുകളുടെ സേവനം ഉറപ്പുവരുത്തും.പുനരധിവാസ വില്ലേജുകളിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ആരോഗ്യ പരിരക്ഷ സംവിധാനം, വിവിധ തരം തെറാപ്പികൾ, വിദ്യാഭ്യാസ തൊഴിൽ നൈപുണ്യ പ്രവർത്തനങൾ തുടങ്ങിയവയുടെ സേവനങ്ങൾ ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടി ചേർത്തു. ശാസ്താംകോട്ടയിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള മനോവികാസ് സ്കൂളിലെ പുതിയകെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയയാരുന്നു മന്ത്രി.മുൻ എം.പി, കെ.സോമപ്രസാദിൻ്റെ 2017-18 ലെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചിലവഴിച്ചാണ് സ്കൂളിൽ പുതിയ കെട്ടിടം നിർമിച്ചത്.

യോഗത്തിൽ കോവൂർ കുഞ്ഞുമോൻ എം. എൽ. എ അധ്യക്ഷത വഹിച്ചു..നവീകരിച്ച ഫിസിയോ തെറാപ്പി യൂനിറ്റ് മുൻ എം. പി, കെ. സോമപ്രസാദ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അൻസർ ഷാഫി,ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ഗീത,തുണ്ടിൽ നൗഷാദ്, മനോവികാസ് ചെയർമാൻ ഡി. ജേക്കബ്ബ്, ഐ. ഷാനവാസ്‌,ജി. രാഘവൻ,പ്രീതാ തോമസ്, കെ.എൽ.അമ്പിളി എന്നിവർ സംസാരിച്ചു.
ചിത്രം : ശാസ്താംകോട്ടയിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള മനോവികാസ് സ്കൂളിലെ പുതിയകെട്ടിടം ഉന്നത വിദ്യാഭ്യാസ,
സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

Advertisement