ശാസ്താംകോട്ട സെന്‍റ്തോമസ് പള്ളിക്കുമുന്നിലെ കുരിശടി കുത്തിപ്പൊളിച്ച് കവര്‍ച്ച, സിസിടിവി ദൃശ്യം ലഭിച്ചു

Advertisement

ശാസ്താംകോട്ട.ആഞ്ഞിലിമൂട് സെന്റ് തോമസ് പള്ളി കുരിശടി കുത്തിപ്പൊളിച്ച് കവര്‍ച്ച. ഇന്നലെ രാത്രി 1.30ന് ആണ് കവര്‍ച്ച നടത്തിയ രണ്ട് പേര്‍ പിക്അപ് ഓട്ടോറിക്ഷയില്‍ പള്ളിക്കുമുന്നില്‍ എത്തിയത്.മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം ലഭിച്ചു. മല്‍സ്യക്കച്ചവടത്തിനുപോകുന്നവര്‍ എന്നതരത്തില്‍ ഓട്ടോയില്‍ മീന്‍പെട്ടിയുമുണ്ട്. വഞ്ചിയോട് ചേര്‍ത്ത് ഓട്ടോറിക്ഷ പാര്‍ക്കു ചെയ്ത സംഘം കുരിശടിയുടെ വശത്തുകൂടി നടന്ന് പരിശോധിച്ചശേഷം ഒരാള്‍ റോഡിനു ചേര്‍ന്നു സ്ഥാപിച്ച കാണിക്കവഞ്ചി കുത്തിപ്പൊളിക്കുകയായിരുന്നു.

https://youtu.be/acFckTwTZo4

വാഹനങ്ങള്‍ പോകുമ്പോള്‍ ഇവര്‍ ഓട്ടോയുടെ വശത്തേേക്ക് മാറുന്നുണ്ട്. പിന്നീട് കൃത്യം പൂര്‍ത്തിയാക്കി മടങ്ങുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. സിസിടിവി ഫുട്ടേജില്‍ ഓട്ടോയുടെ വിവരങ്ങള്‍ പതിയാതെ കൃത്യമായാണ് വാഹനം നിര്‍ത്തിയത്. സിസിടിവിയെ ശ്രദ്ധിക്കാതെയാണ് കവര്‍ച്ച. മോഷ്ടാക്കളെ കണ്ടുപരിചയമില്ലെന്ന് പ്രാഥമികമായി ദൃശ്യങ്ങള്‍ കണ്ടവര്‍ പറയുന്നു. ഫുട്ടേജ് സഹിതം പൊലീസിന് കൈമാറി. ഞായറാഴ്ച വഞ്ചിപൊട്ടിക്കാനിരിക്കെയാണ് കവര്‍ച്ച. സാധാരണ 30,000 രൂപവരെ ലഭിക്കാറുണ്ടെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.

Advertisement