ശാസ്താംകോട്ട. കാരുണ്യാ ലോട്ടറിയുടെ എണ്‍പതുലക്ഷം തോപ്പില്‍മുക്കില്‍. ലോട്ടറി വില്‍പ്പനക്കാരനായ കോവൂര്‍ പാലവിള ശശിധരന്‍പിള്ള(പൊടിയന്‍പിള്ള)മറ്റൊരു ഏജന്റായ കാരാളിമുക്കിലെ ലതയുടെ പക്കല്‍നിന്നും എടുത്ത കെബി 899709 എന്ന നമ്പരിനാണ് ഇത്തവണ ഒന്നാം സമ്മാനം.

സ്വന്തം ടിക്കറ്റ് വിറ്റു തീര്‍ന്നപ്പോളാണ് സ്വന്തമായൊരു ടിക്കറ്റ് ലതയുടെ കയ്യില്‍നിന്നും വാങ്ങിയത്. ശാരീരികമായ അസുഖസ്ഥിതി മൂലമാണ് ശശിധരന്‍പിള്ള ലോട്ടറി വില്‍പ്പനയിലേക്ക് തിരിഞ്ഞത്.
വസന്തകുമാരിയാണ് ഭാര്യ. മക്കള്‍.ശരത്,ശരണ്യ