ശാസ്താംനട:പോരുവഴിയിൽ വീടിനുള്ളിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ 38 കാരനെ രക്ഷിക്കുന്നതിനിടയിൽ നാട്ടുകാരെ തള്ളി മാറ്റി കിണറ്റിൽ ചാടി മുപ്പതടി താഴ്ചയുള്ള കിണറ്റിൽ വീണ യുവാവിനെ ശാസ്താംകോട്ട ഫയർഫോഴ്സ് സാഹസികമായാണ് രക്ഷപ്പെടുത്തിയത്.അമ്പലത്തുംഭാഗംഗോപ വിലാസത്തിൽ,ദിനേശ്(38) നെയാണ് രക്ഷപ്പെടുത്തിയത്.ഇന്ന് (തിങ്കൾ) രാവിലെ 9.30 ഓടെ വീടിനുള്ളളിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ദിനേശിനെ കണ്ട നാട്ടുകാർ രക്ഷപ്പെടുത്തുന്നതിനിടയിൽ
വീട്ടുപുരയിടത്തിലെ ആഴമേറിയ
കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു.കിണറ്റിൽ നിന്നും നാട്ടുകാർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി.ഉടൻ തന്നെ നാട്ടുകാർ ശാസ്താംകോട്ട ഫയർഫോഴ്സിൽ അറിയിച്ചു.സ്ഥലത്തെത്തിയ ഫയർഫോഴ്സ് റോപ്പിന്റെയും റെസ്ക്യൂ നെറ്റിന്റെയും സഹായത്താൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സണ്ണി കിണറ്റിൽ ഇറങ്ങി പ്രതികൂല കാലാവസ്ഥയിൽ സാഹസികമായി ദിനേശിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു.ഇയ്യാളെ പിന്നീട് താലൂക്കാശുപത്രിയിലേക്ക് മാറ്റി.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം . ഗ്രേഡ് എ.എസ്.റ്റി. ഒ.ജോസ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമരായ ഷിനു,രതീഷ്,രാജേഷ്,വിജേഷ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ ജയപ്രകാശ്,ഹരിപ്രസാദ്,ഹോം ഗാർഡ് പ്രദീപ്,പ്രതീഷ്,സുന്ദരൻ എന്നിവർ പങ്കെടുത്തു.