കൊട്ടാരക്കര: വാട്ടര്‍ ചാര്‍ജ് കുടിശ്ശിക തീര്‍പ്പാക്കല്‍ ആംനെസ്റ്റി പദ്ധതി നടപ്പിലാക്കുന്നതിന് വാട്ടര്‍ അതോറിറ്റി കൊട്ടാരക്കര സബ് ഡിവിഷന്‍ പരിധിയിലുള്ള ഉപഭോക്താക്കള്‍ക്ക് ആഗസ്റ്റ് 15 വരെ അപേക്ഷ സമര്‍പ്പിക്കാം. 2021 ജൂണ്‍ 30ന് മുമ്പ് വാട്ടര്‍ ചാര്‍ജ് കുടിശ്ശിക ഉള്ളവര്‍ക്കാണ് ആനുകൂല്യം ലഭ്യമാക്കുന്നത്.
റവന്യൂ റിക്കവറി, കോടതി വ്യവഹാരങ്ങള്‍ ഉള്‍പ്പെട്ട ഉപഭോക്താക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കുടിശ്ശികയുള്ളവര്‍ ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വാട്ടര്‍ അതോറിറ്റി കൊട്ടാരക്കര/കുണ്ടറ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.