കുലശേഖരപുരത്ത് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി ഉദ്ഘാടനം

Advertisement

കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എംസിഎഫ്)ന്റെ ഉദ്ഘാടനം വെള്ളിയാഴ്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവഴിച്ചാണ് ഭൂമി വാങ്ങി മൂന്നാം വാര്‍ഡില്‍ പുളിനില്‍ക്കും കോട്ടയ്ക്ക് പടിഞ്ഞാറായി കെട്ടിടം നിര്‍മ്മിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകിട്ട് 2.30 മുതല്‍ ശുചിത്വ സന്ദേശ ഘോഷയാത്ര നടക്കും. തുടര്‍ന്ന് ചേരുന്ന യോഗത്തില്‍ സി.ആര്‍. മഹേഷ് എംഎല്‍എ അധ്യക്ഷനാകും. എ. എം. ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തും. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ചികിത്സാധന സഹായം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയല്‍ കൈമാറും.