കൊല്ലം ജില്ലയിലെ പെട്രോൾ പമ്പുകളിൽ നിന്നും പോലീസ് ജീപ്പിന് ഡീസൽ നൽകില്ലെന്ന് പമ്പുടമകള്‍

Advertisement

കൊല്ലം: ഓഗസ്റ്റ് 15 ശേഷം കൊല്ലം ജില്ലയിലെ പെട്രോൾ പമ്പ്കളിൽ നിന്നും പോലീസ് ജീപ്പിന് ഡീസൽ നൽകില്ലന്ന് ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

പോലീസിന് ഡീസൽ നൽകിയതിൽ ലക്ഷക്കണക്കിന് രൂപയാണ് ഒരോ പമ്പ് കൾക്കും ലഭിക്കാനുള്ളത്. അഞ്ച് ലക്ഷം മുതൽ നാൽപ്പത് ലക്ഷം രൂപ വരെ ജില്ലയിലെ പല പമ്പ്കളിലും കുടിശ്ശിക ഇനത്തിൽ ലഭിക്കാനുണ്ട്.പോലീസ് ആസ്ഥാനത്ത് അന്വേഷിച്ചാൽ സർക്കാർ ഫണ്ട് അനുവദിച്ചില്ല എന്നാണ് മറുപടി. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമാണ് കുടിശ്ശിക വ രു ത്തിയിരിക്കുന്നത്.


കോവിഡ് വ്യാപന കാലത്തെ കച്ചവട കുറവിൽ നിന്നും കരകയറുന്നതിനിടെയാണ് ഈ ബാധ്യത കൂടി പമ്പുടമകൾ ഏറ്റെടുക്കേണ്ടി വരുന്നത്. എണ്ണ കമ്പനികൾക്ക് അന്താരാഷ്ട്ര വിപണിയിലെ ക്രൂ ഡ് ഓയിൽ വില വർധനവിന് ആനുപാതികമായി ഇന്ധന വിലവർധിപ്പിക്കാൻ കഴിയുന്നില്ല. ഇത് കാരണം നഷ്ടത്തിലാണ് കമ്പനികൾ ഇന്ധന വിതരണം നടത്തുന്നത്.ഈ സാഹചര്യത്തിൽ മുൻകൂർ പണം അടച്ചാൽ പോലും ഇന്ധനം പമ്പ്കളിൽ എത്താറില്ല.


മതിയായ സാധ്യതാ പഠനം നടത്താതെ പുതിയ പമ്പ്കൾ അനുവദിക്കുന്നതും ബാങ്ക് കളുടെ കൊള്ളപലിശയും നിലവിലുള്ള പമ്പ്കളുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്. ഇതോടൊപ്പം പോലീസിൻ്റെ ബാധ്യതയും കൂടി താങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇന്ധനവിതരണം നിറുത്തിവയ്ക്കാൻ പമ്പുടമകൾ നിർബ്ബന്ധിതരായ തെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് മൈതാനം വിജയൻ, സെക്രട്ടറി സഫ അഷറഫ് എന്നിവർ അറിയിച്ചു.