മഴയില്‍ അടുക്കളതകര്‍ന്നു,വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്

Advertisement

കരുനാഗപ്പള്ളി. മഴയെ തുടർന്ന് വീടിൻ്റെ അടുക്കള ഭാഗം തകർന്ന് വീണ സമയം ഭക്ഷണം വിളമ്പിക്കൊണ്ടിരുന്ന വീട്ടമ്മ അദ്ഭുത ഹരമായി രക്ഷപ്പെട്ടു.കരുനാഗപ്പള്ളി നഗരസഭ ഡിവിഷനിൽ പടനായർകുളങ്ങര തെക്കുംമുറിയിൽ വയലിൽ പുത്തൻ വീട്ടിൽ സുരേഷ് കുമാറിൻ്റെ വീടിന്‍റെ ചിമ്മിനിയോട് കൂടിയ അടുക്കള ഭാഗമാണ് തകർന്നത്. ഉച്ചക്ക് രണ്ട് മണിയോടെ ഭാര്യ രജനി ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുമ്പോഴാണ് സംഭവം.ഭക്ഷണം വിളമ്പി അടുക്കളയിൽ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് അടുക്കള തകര്‍ന്നത്.
‘മകന്‍ അഭിനവ് ഈ സമയം മറ്റൊരു മുറിയിലായിരുന്നു. വീടിൻ്റെ ചിമ്മിനി മറിഞ്ഞ് സമീപവാസിയുടെ വാട്ടർ ടാങ്കിനും മതിലിനും നാശനഷ്ടമുണ്ടായി.