ലേയ്സ് കൊറിച്ചു വഴിയേ നടന്നു പോയ 19 കാരനോട് കവർ ചോദിച്ചു, കൊടുക്കാതിരുന്നപ്പോൾ അതിക്രൂര മർദ്ദനം

Advertisement



കൊല്ലം. വാളത്തുങ്കലിൽ 19 കാരന് ലഹരി ഉപയോഗിച്ച സംഘത്തിൻ്റെ അതിക്രൂരമർദ്ദനം. കൊല്ലം പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനെയാണ് എട്ടോളം വരുന്ന അക്രമികൾ ക്രൂരമായി മർദ്ദിച്ചത്. 19കാരൻ കഴിച്ചു

കൊണ്ടുവന്ന ലെയ്സ് ചോദിച്ചു കൊടുക്കാത്തതിനാണ് മനുഷ്യത്വ വിരുദ്ധമായ ഈ ക്രൂരത. കൊല്ലം വാളത്തുങ്കൽ ഫിലിപ്പ് മുക്കിൽ ഇന്നലെ വൈകുന്നേരത്താണ് സംഭവം. കൊല്ലം പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനും കുടുംബവും വാളത്തുങ്കലിലേക്ക് വാടകയ്ക്ക് താമസിക്കാൻ ആരംഭിച്ചിട്ട് മൂന്നുമാസമായിട്ടേയുള്ളൂ. കണ്ടു പരിചയമുള്ളവരാണ് തന്നെ മർദ്ദിച്ചതെന്ന് നീലകണ്ഠൻ പറഞ്ഞു.
കുനിച്ചു നിർത്തി ഇടിക്കുകയും കുതിച്ച് തലയിൽ ചവിട്ടുകയും തുടങ്ങി സാമാന്യ ബോധമുള്ളവർ ചെയ്യാത്ത ക്രൂരതയാണ് ഇവർ ചെയ്തത്. അതിനാൽ തന്നെ മയക്കുമരുന്നിന് അടിമകളാണോ അക്രമികൾ എന്നും സംശയമുണ്ട്.



മർദ്ദന ദൃശ്യം പകർത്തിയത് സുഹൃത്ത് അനന്തുവാണ്. അനന്ദുവിനെയും സംഘം മർദ്ദിച്ചു.
പരുക്കേറ്റ അനന്തുവിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.




എട്ടോളം പേർ ചേർന്ന് മർദ്ദിച്ചു എന്നാണ് പൊലീസിൽ നൽകിയിരിക്കുന്ന പരാതി. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തു.

Advertisement