മല്‍സ്യഫെഡിന്റെ അന്തിപ്പച്ചയില്‍നിന്നും ഒരുകോടി രൂപ തിരിമറിനടത്തിയ കേസില്‍ ഒളിവിലായിരുന്ന ഉദ്യോഗസ്ഥന്‍ പിടിയില്‍

Advertisement

കൊല്ലം. മല്‍സ്യഫെഡിന്റെ അന്തിപ്പച്ചയില്‍നിന്നും ഒരുകോടി രൂപ തിരിമറനടത്തിയ കേസില്‍ ഒളിവിലായിരുന്ന ഉദ്യോഗസ്ഥന്‍ പിടിയില്‍. മല്‍സ്യഫെഡ് ജൂനിയര്‍ അസിസ്റ്റന്‍ഡ് കരുനാഗപ്പള്ളി ആദിനാട് തെക്ക് കരിച്ചാഴി ചിറയില്‍ അനിമോന്‍(46)ആണ് പിടിയിലായത്. ശക്തികുളങ്ങരയിലെ പ്രീപ്രോസസിംങ് സെന്ററില്‍ ജൂനിയര്‍ അസിസ്റ്റന്‍ഡായി ജോലി നോക്കി വരികയായിരുന്നു പ്രതി. കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ അന്തിപ്പച്ച വാഹനത്തില്‍ നിന്നും ലഭിച്ച വിറ്റുവരവ് തുക കുറച്ചുകാണിച്ചാണ് ഇയാളും സഹായി ഒന്നാംപ്രതി മഹേഷും 94ലക്ഷം രൂപ തിരിമറി നടത്തിയത്. ഓഡിറ്റിംങിലാണ് തിരിമറി മനസിലായത്. പ്രീപ്രോസസസിംങ് സെന്റര്‍ മാനേജര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തതറിഞ്ഞ് രമ്ടുപേരും ഒളിവില്‍പോയി. മഹേഷിനെ പിന്നീട് പിടികൂടി. കൊല്ലം അസിസ്റ്റന്‍ഡ് പൊലീസ് കമ്മീഷണര്‍ എ അഭിലാഷിന്റെ നിര്‍ദ്ദേശപ്രകാരം ശക്തികുളങ്ങര എസ്എച്ച്ഒ ബിനുവര്‍ഗീസ് ആണ് പ്രതിയെ പിടികൂടിയത്.

Advertisement