പെണ്‍കുട്ടികള്‍ക്കും ലഹരിവില്‍പന, സൈഡായി പ്രേമം,പീഡനം സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്സിൽ പ്രതി അറസ്റ്റിൽ

Advertisement

കരുനാഗപ്പള്ളി : സ്കൂൾ വിദ്യാർത്ഥിനിയെ പീഢിപ്പിച്ച കേസ്സിൽ പ്രതി അറസ്റ്റിൽ . പതിനഞ്ചുകാരിയെ പ്രേമം നടിച്ച് നിരവധി തവണപീഡനത്തിനിരയാക്കിയ സംഭവത്തിൽ കരുനാഗപ്പള്ളി സൗത്ത് മരുതൂർകുളങ്ങര കിഴക്കേവീട്ടിൽ കാശി നാരായണൻ ( 23 ) നെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത് .

സ്കൂളുകളും മറ്റും കേന്ദ്രീകരിച്ച് ലഹരി വിൽപനയും മറ്റും നടത്തുന്ന സംഘത്തിൽപ്പെട്ടയാളായ പ്രതി സ്കൂൾ വിദ്യാർത്ഥിനികളെ ഇത്തരത്തിൽ പ്രേമം നടിച്ച് വശീകരിച്ച് വലയിലാക്കുകയാണ് പതിവ് . പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി വാഗ്ദാനം ചെയ്തും മറ്റുമാണ് . ഇവരെ കെണിയിൽപ്പെടുത്തുന്നത് .കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്സ്.ഐ.മാരായ അലോഷ്യസ് അലക്സാാണ്ടർ , ശ്രീകുമാർ , എ . എസ്സ് . ഐ വേണു , എസ്സ് . സി.പി.ഒ സീമ , സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .