ഡീസൽ ക്ഷാമം, കൊട്ടാരക്കര ഡിപ്പോയിൽ 33 ഓർഡിനറി ബസുകളുടെ സർവിസ് ക്യാൻസൽ ചെയ്തു,ജനം ദുരിതത്തില്‍

Advertisement

കൊട്ടാരക്കര . ഡീസൽ ക്ഷാമം രൂക്ഷമായതോടെ കെഎസ്ആര്‍ടിസി കൊട്ടാരക്കര ഡിപ്പോയിൽ 33 ഓർഡിനറി ബസുകളുടെ
സർവിസ് ക്യാൻസൽ ചെയ്തു.എല്ലാ റൂട്ടിലേക്കുമുള്ള 33 ഓർഡിനറി ബസുകളുടെ സർവീസ്
നിലച്ചു. ഡിപ്പോയിൽ ആകെ I07 സർവിസുണ്ട്. ഇതിൽ 67 ഓർഡിനറി ബസുകളാണ്. 67ൽ 33ബസുകളും സർവീസ് നടത്താൻ കഴിയില്ല. ബസുകളില്ലാതായതോടെ യാത്രക്കാര്‍ ഡിപ്പോയില്‍ പലതവണ സംഘര്‍ഷമുണ്ടാക്കി. കെഎസ്ആ്‍ടിസിയെ മാത്രം ആശ്രയിക്കുന്ന നിരവധി പ്രാദേശിക മേഖലകളാണ് കിഴക്കന്‍ പ്രദേശത്തുള്ളത്. ഇവിടെ അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ച നിലയാണെന്ന് യാത്രക്കാര്‍ പറയുന്നു.

കൊല്ലം,പുനലൂർ,പത്തനാപുരം,അടൂർ- ആയൂർ ചെയിൻ,പാരിപ്പള്ളി ചെയിൻ തുടങ്ങി പ്രധാന റൂട്ടുകളിലേ ക്കുള്ള സർവീസ് നിലച്ചിരിക്കയാണ് .