തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം:സഹോദരങ്ങളായ രണ്ടുപേര്‍ അറസ്റ്റില്‍

Advertisement

ഓയൂര്‍: പൂയപ്പള്ളിയില്‍ കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. രണ്ട് പേര്‍ ചേര്‍ന്ന് ഒരാളെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താല്‍ ശ്രമിച്ച സംഭവത്തില്‍ സഹോദരങ്ങളായ രണ്ടുപേരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വിദേശ മലയാളിയായ പൂയപ്പള്ളി സ്വദേശിയുടെ പൂയപ്പള്ളി പടിഞ്ഞാറ് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തെ തൊഴിലാളിയായ തിരുവനന്തപുരം പാങ്ങോട്, കാഞ്ചിയറ, വെങ്കിട്ടന്‍ മൂട്ടില്‍ കുമിളാലയം വീട്ടില്‍ വിഷ്ണു(31)വാണ് ക്രൂര മര്‍ദ്ദനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ആലത്തൂര്‍ കുഴല്‍മന്ദം മാരാത്ത്‌വിള വീട്ടില്‍ വിനോദ് (33), സഹോദരന്‍ വിനീഷ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.