കരുനാഗപ്പള്ളി : സോഷ്യൽ മീഡിയ വഴി അപമാനിച്ചു എന്നപേരിൽ യുവാവിനെ വിളിച്ചുവരുത്തി മൃഗീയമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതിയായ കൊല്ലം ജില്ലയിൽ കൊട്ടാരക്കര ഓടനാവട്ടം തുറവൂർ രാഹുൽ ഭവനിൽ അമ്പാടി എന്നു വിളിക്കുന്ന രാഹുൽ ( 26 ) നെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ ജില്ലയിലെ വള്ളികുന്നം സ്വദേശിയായ അച്ചു എന്ന 19 വയസ്സുകാരനെ കൊറിയർ നൽകാനെന്നപേരിൽ 01.08,2022 ൽ കരുനാഗപ്പള്ളിയിൽ വിളിച്ചുവരുത്തി ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ടുപോയി കത്തി കാട്ടി ഭീഷണിപ്പെടുത്തി മൃഗീയമായി മർദ്ദിച്ചശേഷം മർദ്ദനദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ പ്രസിദ്ധപ്പെടുത്തുകയായിരുന്നു.
ദൃശ്യങ്ങൾ കേരള പോലീസിന്റെ സോഷ്യൽമീഡിയ മോണിറ്ററിംഗ് സെല്ലിന്റെ ശ്രദ്ധയിൽപ്പെടുകയും പോലീസ് ആസ്ഥാനത്തു നിന്നും കൊല്ലം സിറ്റി ജില്ലാപോലീസ് മേധാവിക്ക് അയക്കുകയും ചെയ്തു . തുടർന്ന് കൊല്ലം ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിൽ വീഡിയോയിൽ കാണുന്ന മർദ്ദനദൃശ്യങ്ങളിൽ കാണപ്പെട്ട ആളുകളെ കുറിച്ച് ശ്രമകരമായി നടത്തിയ അന്വേഷണത്തിനൊടുവിൽ മർദ്ദനമേറ്റ് അച്ചുവിനെ കണ്ടെത്തുകയും തുടർന്ന് മൊഴിവാങ്ങി കേസ്സ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു . അച്ചുവിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫോൺനമ്പർ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി കൊല്ലം റൂറൽ ജില്ലാ പോലീസ് പരിധിയിൽ പൂയപ്പള്ളി സ്റ്റേഷനിൽ കൊലപാതകശ്രമം , പിടിച്ചുപറി ബലാത്സംഗം ബലാത്സംഗം എന്നിവയടക്കം പതിനഞ്ചോളം കേസ്സുകളിൽ പ്രതിയും പിടികിട്ടാപുള്ളിയുമാണെന്ന് മനസ്സിലാക്കി.
പ്രതിയുടെ സോഷ്യൽമീഡിയ അകൗണ്ടും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ കൊല്ലം തെൻമലയിൽ നിന്നുമാണ് കരുനാഗപ്പള്ളി ഇൻസ്പെക്ടർ എസ്എച്ചഒ ജി ഗോപകുമാർ , എസ്സ്.ഐ .മാരായ അലോഷ്യസ് അലക്സാണ്ടർ ,ആര്‍ ശ്രീകുമാർ , ജൂനിയർ എസ്സ്.ഐ . ശ്രീലാൽ , എ . എസ്സ്.ഐ മാരായ നന്ദകുമാർ , ഷാജിമോൻ , എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത് .
2018 ൽ ഓടനാവട്ടത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ പ്രസംഗവേദിയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സ് , തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസ്സ് , വ്യാപാരിയെ ആക്രമിച്ച് പണം കവർന്ന കേസ്സ് എന്നിവയിൽ പ്രതിയാണ് അറസ്റ്റിലായ രാഹുൽ . മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രതി മയക്കുമരുന്നിന്‍റെ ലഹരിയിലാണ് ഇത്തരത്തിൽ കൃത്യം ചെയ്തതെന്ന് അന്വേഷണത്തിൽ വെളിവായി .