ഓർമകൾ കണ്ണീരണിഞ്ഞു; ‘ഓർമ്മയില്‍ ബാനർജി’ ഹൃദയസ്പർശിയായി

Advertisement

പ്രഥമ ബാനർജി പുരസ്കാരം മണികണ്ഠൻ പെരുമ്പടപ്പിന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ സമ്മാനിക്കുന്നു.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ,എംഎൽഎമാരായ പി.സി വിഷ്ണുനാഥ്,സി.ആർ മഹേഷ്, കോവൂർ കുഞ്ഞുമോൻ എന്നിവർ സമീപം

ശാസ്താംകോട്ട:പ്രശസ്ത നാടൻ പാട്ടുകാരനും ചിത്രകാരനുമായിരുന്ന പി.എസ് ബാനർജിയുടെ ഒന്നാം ഓർമദിനത്തിൽ നാട്ടുകലാകാരക്കൂട്ടം ജില്ലാ കമ്മിറ്റിയും ബാനർജി അനുസ്മരണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ‘ഓർയിൽ ബാനർജി’ ഹൃദയസ്പർശിയായി.ഭരണിക്കാവ് തറവാട് ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രാഷ്ട്രീയ-സാമൂഹിക-സംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.

രാവിലെ 9 ന് ബാനർജിയുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.തുടർന്ന് ഇരുപതോളം ചിത്രകാരൻമാർ ചേർന്ന് വരയോളം എന്ന പേരിൽ തൽസമയം ബാനർജിയുടെ ജീവിതത്തെ ക്യാൻവാസിൽ പകർത്തി.ചിത്രകാരൻ കെ.പി മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു.പാട്ടോളം എന്ന പേരിൽ ബാനർജിയുടെ പാട്ടുകളുടെ അവതരണവും നടന്നു.അനുസ്മരണ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.സജ്ഞയ് പണിക്കർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കലാരംഗത്ത് മികവ് തെളിയിച്ചവർക്കായി ബാനർജി അനുസ്മരണ സമിതി ഏർപ്പെടുത്തിയ പ്രഥമ പുരസ്ക്കാരം ഗാനരചയിതാവും പിന്നണി ഗായകനുമായ മണികണ്ഠൻ പെരുമ്പടപ്പ് ചലച്ചിത്ര അക്കാദമി
വൈസ് ചെയർമാനും ചലച്ചിത്ര താരവുമായ പ്രേംകുമാറിൽ നിന്നും ഏറ്റുവാങ്ങി.എംഎൽഎ മാരായ
കോവൂർ കുഞ്ഞുമോൻ,പി.സി വിഷ്ണുനാഥ്,സി.ആർ മഹേഷ്,ഫോക്ലോർ അക്കാഡമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ,നാട്ടു കലാകാരക്കൂട്ടം സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു തൈവമക്കൾ, സി.ജെ കുട്ടപ്പൻ,അഡ്വ.അൻസർ ഷാഫി,ജില്ലാ പഞ്ചായത്തംഗം പി.കെ ഗോപൻ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സനൽകുമാർ, തുണ്ടിൽ നൗഷാദ്,പഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ.സി.ഉണ്ണികൃഷ്ണൻ,ഗീത തുടങ്ങിയവർ പങ്കെടുത്തു.

Advertisement