അഡ്വ സിസിൽ ഫെർണാണ്ടസ് നിര്യാതനായി
പുനലൂർ. കൊല്ലത്തും പുനലൂരും അഭിഭാഷകനായി സേവനമനുഷ്ഠിച്ചു വന്നിരുന്ന, പനങ്ങാട്, റ്റി.ബി. ജംഗ്ഷന് വടക്ക്, ശില്പാ ഗാർഡൻസിൽ, അഡ്വ സിസിൽ ഫെർണാണ്ടസ് (65) നിര്യാതനായി.പുഷ്പയാണ് ഭാര്യ.
മകൾ അഡ്വ ശില്പാ ഫെർണാണ്ടസ് അഭിഭാഷകയാണ്.
കൊല്ലത്ത് പ്രമുഖ അഭിഭാഷകനായ അഡ്വ വരിഞ്ഞം രാമചന്ദ്രൻ നായരുടെ ജൂനിയറായി അഭിഭാഷകവൃത്തി ആരംഭിച്ചു.
അഭിഭാഷക ജീവിതത്തിനൊപ്പം രാഷ്ട്രീയ പ്രവർത്തനവും നടത്തിയിരുന്നു.
2016ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് പ്രതിനിധിയായി പുനലൂർ മണ്ഡലത്തിൽ മത്സരിച്ചിരുന്നു.
ജനാധിപത്യ കേരള കോൺഗ്രസ് കൊല്ലം വൈസ് പ്രസിഡണ്ടായിരുന്നു.ജനാധിപത്യ അഭിഭാഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായിരുന്നു.