കുളത്തൂപ്പുഴയില്‍ കല്ലടആറ്റിലെ കുത്തൊഴുക്കില്‍പെട്ട സ്ത്രീയെ സാഹസികമായി നാട്ടുകാര്‍ രക്ഷപ്പെടുത്തി,ദൃശ്യം

Advertisement

പുനലൂര്‍ . കല്ലട ആറ്റില്‍ കുളത്തുപ്പുഴ അമ്പലക്കടവിൽ കുളിക്കാൻ ഇറങ്ങിയ 65 കാരി ഒഴുക്കിൽപ്പെട്ടു

കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട വയോധികയെ സാഹസികമായി നാട്ടുകാർ രക്ഷപ്പെടുത്തി.ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ കുളത്തൂപ്പുഴ സ്വദേശിനി സതിയാണ് ഒഴുക്കിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സ്ത്രീ നിലവിളിച്ചതോടെയാണ് അതുവഴി പോയവര്‍ വിവരമറിഞ്ഞത്.

ഓടിക്കൂടിയവര്‍ തീരത്തുകൂടി ഓടി എത്തി. ഇതിനിടെ ഒഴുക്കില്‍ ഏറെ ദൂരം പോയ സതി ആറ്റിനു നടുവിലെ ഒരു കൂട്ടം ചെടിയില്‍ പിടിച്ചു കിടന്നു. അതുവഴി വന്ന ഒരു ജെബിബിയില്‍ നിന്നും കയര്‍ കൊണ്ടുവന്ന് കെട്ടി നിര്‍ത്തി. പിന്നീട് കൂടുതല്‍ നീളമുള്ള വടം എത്തിച്ച് നാട്ടുകാരായ ബിജു, ശംഭു, ശിവ, സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുത്തൊഴുക്കിലൂടെ ഇവരെ തീരത്തെത്തിക്കുകയായിരുന്നു.

കെഎസ്ഇബി ജീവനക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. നോക്കി നിന്നു സമയം കളയാതെ നാട്ടുകാര്‍ കൂട്ടമായി ശ്രമിച്ചതോടെയാണ് ഒരു ദുരന്തമൊഴിവായത്.

1 COMMENT

Comments are closed.