സ്റ്റാഫ്നഴ്സ് ട്രയിന്‍ തട്ടിമരിച്ചു,മൃതദേഹം തിരിച്ചറിയാന്‍ വൈകി, സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞത് ബാഗും ചെരുപ്പും കണ്ട്

Advertisement

കുണ്ടറ : എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് തിരുവനന്തപുരം കല്ലറ സ്വദേശി ബിന്ദുവാണ്(37) ട്രെയിൻ തട്ടി മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ചീരങ്കാവിനും എഴുകോൺ റെയിൽവേ സ്റ്റേഷനും മദ്ധ്യേയായിരുന്നു അപകടം.പുനലൂർ ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് പോയ ട്രെയിനാണ് തട്ടിയത്.
സ്റ്റാഫ് നേഴ്സ് ആയ ബിന്ദു ജോലിക്ക് പോകുംവഴിയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ചീരങ്കാവിനും ഏഴു കോൺ റെയിൽവേ സ്റ്റേഷനും മധ്യേ ട്രെയിൻ തട്ടി മരിക്കുകയായിരുന്നു. ആളെ തിരിച്ചറിയാൻ കഴിയാത്ത വിധം ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.ബിന്ദുവിന്റെ,ചെരുപ്പ് ബാഗ്,താക്കോൽ കൂട്ടങ്ങൾ എന്നിവ സമീപത്തു നിന്നും ലഭിച്ചിരുന്നു.ഇതു സമൂഹമാധ്യമങ്ങളില്‍ കണ്ടാണ് ബിന്ദുവാണ് മരിച്ചതെന്ന് തിരിച്ചറിയുന്നത്. എഴുകോൺ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതശരീരം കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.