ജനലിലൂടെ കയ്യിട്ട് കൊലുസ് പൊട്ടിച്ചു,പ്രതി പിടിയില്‍

Advertisement

അഞ്ചൽ : മോഷണക്കേസിലെ പ്രതിയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ഇഞ്ചക്കൽ വീട്ടിൽ വഹാബ് എന്ന് വിളിക്കുന്ന 62 വയസുള്ള വിനായകൻ ആണ് പിടിയിലായത്. ഇന്നലെ രാത്രിയിൽ ഇടമുളക്കൽ വില്ലേജിൽ അസുരമംഗലത്തുള്ള രാജുകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്ന മരുമകളുടെ കാലുകളിൽ ധരിച്ചിരുന്ന കൊലുസ് ജനലിൽ കൂടി കൈയ്യിട്ട് പൊട്ടിച്ചെടുക്കുകയും, പേഴ്സിൽ സൂക്ഷിച്ചരുന്ന പണം മോഷ്ടിക്കുകയും ചെയ്തു.

12 .11 .2021 ൽ ഇടയം എൽ.പി സ്കൂളിന് സമീപത്തുള്ള വീട്ടിൽ മോഷണം നടത്തിയതും ഇതേ പ്രതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ചൽ ഐ.എസ്.എച്ച് .ഒ കെ.ജി ഗോപകുമാർ,എസ്.ഐ പ്രജീഷ് കുമാർ, എസ്.ഐ നിസാർ, എ.എസ്.ഐ അജിത്‌ലാൽ , എസ്.സി.പി.ഒ സന്തോഷ് ചെട്ടിയാർ, എസ്.സി.പി.ഒ വിനോദ്, സി.പി.ഒ ദീപു, സി.പി.ഒ സംഗീത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.