മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ യുവാവിനെ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍.
കൊല്ലം. പരവൂരിലാണ് സംഭവം. കോങ്ങാല്‍ സ്വദേശിയായ സജിനെ ആക്രമിച്ച കേസില്‍ പരവൂര്‍ പൊഴിക്കര തെക്കേമുള്ളില്‍ അബ്ദുള്‍ വാഹിദിനെയാണ് (38) പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സജിന്‍ ചികിത്സയിലാണ്.
ഇരുവരും ശനിയാഴ്ച ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവം. തര്‍ക്കത്തെ തുടര്‍ന്ന് സജിന്റെ വീട്ടിലെത്തിയ വാഹിദ് കൈയില്‍ കരുതിയിരുന്ന സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് നെഞ്ചില്‍ ആഴത്തില്‍ കുത്തുകയായിരുന്നു. സജിന്‍ നല്‍കിയ പരാതിയില്‍ പരവൂര്‍ ഇന്‍സ്‌പെക്ടര്‍ എ.നിസാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
നിർമ്മാണം പൂർത്തിയായി ഏഴ് വർഷം കഴിഞ്ഞിട്ടും കുടുംബക്ഷേമ ഉപകേന്ദ്രം തുറന്നു കൊടുത്തില്ല
കൊല്ലം . ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിലാണ് പ്രതിഷേധമുയരുന്നത്. പ്രദേശവാസികൾക്ക് ഇപ്പോൾ ചികിത്സയ്ക്കായി 10 കിലോമീറ്റർ ദൂരം താണ്ടി പോകേണ്ട അവസ്ഥയാണുള്ളത്.
കൊല്ലം ജില്ലയിലെ ചിതറ ഗ്രാമപഞ്ചായത്തിലെ കിളിത്തട്ട് വാർഡിൽ 2015ലാണ് എംഎൽഎ ഫണ്ടിൽ നിന്നും പണം ചെലവഴിച്ച് കുടുംബക്ഷേപ ഉപകേന്ദ്രം നിർമ്മാണം പൂർത്തീകരിച്ചത്. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്നായിരുന്നു നിർമ്മാണം. എന്നാൽ നിർമ്മാണം പൂർത്തിയായി വർഷം 7 പിന്നിട്ടിട്ടും ഇപ്പോഴും ആശുപത്രി പ്രവർത്തനം ആരംഭിച്ചിട്ടില്ല. ആര്‍ക്കെങ്കിലും അസുഖങ്ങൾ വന്നാൽ കിലോമീറ്റർ താണ്ടി വേണം ആശുപത്രിയിലേക്ക് എത്താൻ .
കുട്ടികൾക്ക് പോളിയോ ഉൾപ്പെടെയുള്ള വാക്സിനുകൾ നൽകാനും സ്ഥലത്തെ മറ്റു കെട്ടിടങ്ങളാണ് വാടകയ്ക്ക് എടുക്കുന്നത്.
അടിയന്തരമായി കെട്ടിടം തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് പലതവണ നാട്ടുകാർ പരാതി നൽകി. എന്നാൽ ഇതുവരെയും അനുകൂല നിലപാട് ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
മോഷണക്കേസ് – പ്രതി പോലീസ് പിടിയിൽ
അഞ്ചൽ : മോഷണക്കേസിലെ പ്രതിയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ഇഞ്ചക്കൽ വീട്ടിൽ വഹാബ് എന്ന് വിളിക്കുന്ന 62 വയസുള്ള വിനായകൻ ആണ് പിടിയിലായത്. ഇന്നലെ രാത്രിയിൽ ഇടമുളക്കൽ വില്ലേജിൽ അസുരമംഗലത്തുള്ള രാജുകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്ന മരുമകളുടെ കാലുകളിൽ ധരിച്ചിരുന്ന കൊലുസ് ജനലിൽ കൂടി കൈയ്യിട്ട് പൊട്ടിച്ചെടുക്കുകയും, പേഴ്സിൽ സൂക്ഷിച്ചരുന്ന പണം മോഷ്ടിക്കുകയും ചെയ്തു. 12 .11 .2021 ൽ ഇടയം എൽ.പി സ്കൂളിന് സമീപത്തുള്ള വീട്ടിൽ മോഷണം നടത്തിയതും ഇതേ പ്രതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ചൽ ഐ.എസ്.എച്ച് .ഒ കെ.ജി ഗോപകുമാർ,എസ്.ഐ പ്രജീഷ് കുമാർ, എസ്.ഐ നിസാർ, എ.എസ്.ഐ അജിത്‌ലാൽ , എസ്.സി.പി.ഒ സന്തോഷ് ചെട്ടിയാർ, എസ്.സി.പി.ഒ വിനോദ്, സി.പി.ഒ ദീപു, സി.പി.ഒ സംഗീത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സംഗീതസാഗരം 2022 ഇരുപത്തിനാലാം ദിനം
മൈനാഗപ്പള്ളി. വെട്ടിക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സംഗീതസാഗരം 2022
ഇരുപത്തിനാലാം ദിനമായ 09/08/2022 ചൊവ്വാഴ്ച വൈകുന്നേരം 5.30ന്
ശ്രീ കൊല്ലം പ്രാൺ കൃഷ്ണ പാടുന്നു.
കുമാരി മീനാക്ഷിദേവ്-വയലിൻ
ശ്രീ മുളങ്കാടകം സൂരജ്-മൃദംഗം.
ബസേലിയോസ് കോളജിന് എന്‍ബിഎ അക്രഡിറ്റേഷന്‍
ശാസ്താംകോട്ട. ബസേലിയോസ് മാത്യസ് ദ്വിതീയന്‍ എന്‍ജിനീയറിംങ് കോളജിന് കംപ്യൂട്ടര്‍ സയന്‍സ്ആന്റ് എന്‍ജിനീയറിംങിനും മെക്കാനിക്കല്‍ എന്‍ജിനീയറിംങിലും ദേശീയ അംഗീകാരമായ നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ ലഭിച്ചതായി ഡയറക്ടര്‍ ഫാ. തോമസ് വര്‍ഗീസ് അറിയിച്ചു.
മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കണം: ആർ എസ് പി
ശാസ്താംകോട്ട: ആറ് റെയിൽവേ ഗേറ്റുകളുളള മൈനാഗപ്പള്ളി പഞ്ചായത്തിന്റെ പ്രധാന ഗതാഗത തടസം മാറ്റുന്നതിനും, കുന്നത്തൂരിൽ നിന്നും കരുനാഗപ്പള്ളി ആശുത്രിയിലടക്കം പോകുന്നവർക്കായുള്ള തടസം മാറ്റുന്നതിനും സമയ ലാഭത്തിനുമായി വർഷങ്ങൾക്കു മുമ്പേ കേന്ദ്രാനുമതി ലഭിച്ചിട്ടും യാഥാർത്ഥ്യമാക്കാത്ത മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം യഥാർത്ഥ്യമാക്കണമെന്ന് ആർ എസ് പി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റിയംഗം കെ മുസ്തഫ സമ്മേളനം ഉദ്ഘാടനം ചെയ്യ്തു. ഗ്രാമ പഞ്ചായത്ത് അംഗം ആർ സജിമോൻ അധ്യക്ഷത വഹിച്ചു. വേങ്ങ ശ്രീകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇടവനശേരി സുരേന്ദ്രൻ, പാങ്ങോട് സുരേഷ്, കെ ജി വിജയദേവൻ പിള്ള, ഉല്ലാസ് കോവൂർ, തുണ്ടിൽ നിസാർ, മാത്യൂ ആറ്റുപുറം, വിഷ്ണു സുരേന്ദ്രൻ, എസ് വേണുഗോപാൽ, സുഭാഷ് എസ് കല്ലട, എസ് അനിൽകുമാർ, ഷഫീഖ് മൈനാഗപ്പള്ളി, സജിത്ത് ഉണ്ണിത്താൻ, മുൻഷീർ ബഷീർ, വിശ്വനാഥൻ ആചാരി, ബി രാധാകൃഷ്ണ പിള്ള, ശ്യാം മണ്ണൂർക്കാവ് തുടങ്ങിയവർ പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി വേങ്ങശ്രീകുമാറിനെ സമ്മേളനം തെരഞ്ഞെടുത്തു.
എം.സി റോഡിൽ അപകടങ്ങൾ കൂടി വരുന്നതിന് സർക്കാർ ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊടിക്കുന്നിലിന്‍റെ കാല്‍നടയാത്ര
കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ എം.സി റോഡിൽ അപകടങ്ങൾ കൂടി വരുന്നതിന് സർക്കാർ ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുളക്കട മുതൽ വാളകം വരെ കാൽനടയായി KPCC വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് MP നയിച്ച #ജീവൻരക്ഷാമാർച്ച്.
ശൂരനാട് വടക്ക് 10 ലീറ്റർ വാറ്റ് ചാരായവുമായി അമ്മയും മകളും മകനും അറസ്റ്റിൽ
ശാസ്താംകോട്ട :ശൂരനാട് വടക്ക് 10 ലീറ്റർ വാറ്റ് ചാരായവുമായി അമ്മയും മകളും മകനും അറസ്റ്റിൽ.ശൂരനാട് വടക്ക് ഇടപ്പനയം അമ്മു നിവാസിൽ ബിന്ദു ജനാർദ്ധനൻ (45), മകൾ അമ്മു (25),മകൻ അപ്പു (23) എന്നിവരാണ് പിടിയിലായത്.ഏറെ നാളായി ഇവർ ചാരായം വാറ്റി വില്ലന നടത്തി വരികയായിരുന്നു.രഹസ്യ വിവരത്തെ തുടർന്ന് കുന്നത്തൂർ എക്സൈസ് അധികൃതർ നടത്തിയ പരിശോധനയിലാണ് ചാരായവുമായി അമ്മയും മക്കളും അറസ്റ്റിലായത്.
ബസില്‍ മോഷണം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച അന്യസംസ്ഥാനക്കാരി യുവതി പിടിയില്‍
ചാത്തന്നൂര്‍. ബസില്‍ മോഷണം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച അന്യസംസ്ഥാനക്കാരി യുവതി പിടിയില്‍. ശീമാട്ടി ജംക്ഷനില്‍നിന്നും ബസില്‍കയറിയ സ്ത്രീയുടെ സ്വര്‍ണ മാല മോഷ്ടിച്ചെടുത്ത് കടക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനി ചന്ദ്രമാരിയാണ് പിടിയിലായത്. മാലപൊട്ടിക്കുന്നത് കണ്ട മറ്റൊരു യാത്രക്കാരി ഇടപെട്ടതോടെയാണ് ആളെ മനസിലായത്.
ബസില്‍നിന്നും ഇത്തിക്കരയിലിറങ്ങി മാലയുമായി കടക്കാന്‍ ശ്രമിച്ച ഇവരെ യാത്രക്കാര്‍ തടഞ്ഞുവച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ചാത്തന്നൂര്‍ എസ്‌ഐ ആശ വി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.