കുടവട്ടൂരിൽ യുവതി തൂങ്ങി മരിച്ചു: ദുരൂഹതയെന്ന് നാട്ടുകാർ

Advertisement

ഓയൂർ: ഓടനാവട്ടം, കുടവട്ടൂരിൽ യുവതി തൂങ്ങിമരിച്ചു. നാട്ടുകാർ ദുരൂഹത ആരോപിച്ചതിനെ ത്തുടർന്ന് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പോലീസ് സംഘമെത്തി തെളിവുകൾ ശേഖരിച്ചു. കുടവട്ടൂർ, മാരൂർ, ചെറുകരക്കോണം കുന്നും പുറത്ത് ചരുവിള വീട്ടിൽ രാജന്റെയും പരേതയായ സുലഭയുടെയും മകൾ രാഖിരാജ് (22) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ യുവതി ഉണരാത്തത്തിനെത്തുടർന്ന് വീട്ടുകാർ കിടപ്പുമുറിയുടെ വാതിലിൽ കൊട്ടി വിളിച്ചെങ്കിലും കതക് തുറക്കാത്തതിനെത്തുടർന്ന് വാതിൽ പൊളിച്ച് പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ മരണത്തിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചതിനെത്തുടർന്ന് കൊട്ടാരക്കര ഡി വൈ എസ്പി വിജയകുമാറിന്റെ മേൽനോട്ടത്തിൽ പൂയപ്പള്ളി പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി.

ഫോറൻസിക് വിദഗ്‌ധരും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബിരുദധാരിയായ യുവതി പി.എസ്.സി കോച്ചിംങ് ക്ലാസിന് പോവുകയായിരുന്നു. സഹോദരൻ: ഉണ്ണി.

Advertisement