ശാസ്താംകോട്ട : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 15 വയസുള്ള പെൺകുട്ടിക്ക് നഗ്നവീഡിയോ സന്ദേശങ്ങൾ അയച്ച യുവാവ്
പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിൽ.തിരുവനന്തപുരം ചിറയൻകീഴ് പാലവിള പുത്തൻവീട്ടിൽ സജു (36) ആണ് അറസ്റ്റിലായത്.പെൺകുട്ടിയെ സ്നേഹം നടിച്ച് ലൈംഗിക അതിക്രമം നടത്തണമെന്നുള്ള ഉദ്ദേശത്തോടെയാണ് ഇയ്യാൾ നഗ്ന വീഡിയോകൾ അയച്ചതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ജൂൺ മാസം മുതൽ വാട്സാപ്പ്,ഇൻസ്റ്റാഗ്രം എന്നിവ വഴി മെസ്സേജുകൾ അയച്ചും വീഡിയോ കോളുകൾ വിളിച്ചും ശല്യപ്പെടുത്തിയിരുന്നു.വീഡിയോ കോൾ ദൃശ്യങ്ങൾ സ്ക്രീൻഷോട്ട് എടുത്ത് പിന്നീട് പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് മറ്റൊരു ഇൻസ്റ്റാഗ്രം അക്കൗണ്ടിൽ നിന്നും അയച്ചിരുന്നു.നഗ്ന ചിത്രങ്ങളുടെ സ്ക്രീൻഷോട്ടും നഗ്നവീഡിയോ സന്ദേശങ്ങൾ അയച്ചും ഭീഷണിപ്പെടുത്തി വരികയായിരുന്നു.തുടർന്ന് ലഭിച്ച പരാതിയെ തുടർന്ന് കൊല്ലം റൂറൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സജു പിടിയിലായത്.കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.