- നെടിയവിള അംബികോദയം സ്കൂള്‍ വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബ് നടത്തി
- കുന്നത്തൂര്‍ .രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്നതിനോട് അനുബന്ധിച്ച് നെടിയവിള അംബികോദയം ഹയർ സെക്കണ്ടറി സ്കൂൾ ഹർഘർ തിരംഗാ ക്യാമ്പയിന്റെ
ഭാഗമായി എല്ലാ വീടുകളിലും ഓഫീസുകളിലും പൊതു സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തു എന്ന സന്ദേശവുമായി ഫ്ലാഷ് മോബ് നടത്തി.
നെടിയവിള , തുരുത്തിക്കര , കരിന്തോട്ടുവ , മുതു പിലാക്കാട്, ഭരണിക്കാവ് . സിനിമാ പറമ്പ് , ഏഴാംമൈൽ എന്നിവിടങ്ങളിൽ ആണ് ഫ്ലാഷ് മോബ് നടത്തിയത്.
കേരളത്തിലെ ഏറ്റവും വലിയ കഥകളി ചുമർച്ചിത്രം കരുനാഗപ്പള്ളി ചെറിയഴീക്കലിൽ നിർമ്മാണം പൂർത്തിയായി
ചെറിയഴീക്കല്‍.കേരളത്തിലെ ഏറ്റവും വലിയ കഥകളി ചുമർച്ചിത്രം കരുനാഗപ്പള്ളി ചെറിയഴീക്കലിൽ നിർമ്മാണം പൂർത്തിയായി. കേരളത്തിലെ ഏറ്റവും വലിയ കഥകളി ചുമർച്ചിത്രം കരുനാഗപ്പള്ളി ചെറിയഴീക്കലിൽ നിർമ്മാണം പൂർത്തിയായി. ചെറിയഴീക്കൽ ഹൈസ്കൂളിൽ ചെറിയഴീക്കൽ ഗ്രാമം വാട്ട്സ് ആപ്പ് കൂട്ടായ്മയാണ് ചിത്രം സമർപ്പിക്കുന്നത് 25 മീറ്റർ പൊക്കമുള്ള ചിത്രം 900 Sq feet ഉണ്ട്.
ഹരീഷ് വള്ളികുന്നവും പൂക്കുഞ്ഞുമാണ് കഥകളിയുടെ വര്‍ണവിസ്മയം നിറം ചാലിച്ച് ചുവരില്‍ പകര്‍ന്നത്. ചിത്രം സ്വാതന്ത്യ ദിനത്തിൽ ചെറിയഴീക്കലിലെ ആദ്യകാല കഥകളി നടൻ ചിത്രഭാനു മംഗലത്ത് ഉദ്ഘാടനം ചെയ്യും. തുടർന്ന് രക്തദാനക്യാമ്പും നടക്കും.ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.മേരി സാന്‍ഷ്യഉദ്ഘാടനം ചെയ്യും. ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് ഡി ജയോഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും
ഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ള
ആശാന്‍ അനുസ്മരണം 16ന്
ഓയൂര്‍: കഥകളി ആചാര്യന്‍ ഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ള ആശാന്റെ 14-ാമത് ചരമവാര്‍ഷികവും അനുസ്മരണവും ചൊവ്വാഴ്ച്ച ഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ള ആശാന്‍ സ്മാരക സാംസ്‌കാരിക കലാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടക്കും.
രാവിലെ 9.30ന് ഓയൂരാശാന്‍ സാംസ്‌ക്കാരിക കലാകേന്ദ്രത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.അനില്‍കുമാര്‍ അമ്പലക്കര ഉദ്ഘാടനം ചെയ്യും. പകല്‍ക്കുറി കലാഭാരതി കഥകളി വിദ്യാലയം പ്രിന്‍സിപ്പാള്‍ കലാഭാരതി രാജന്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും. സാംസ്‌കാരിക കലാകേന്ദ്രം പ്രസിഡന്റ് ജി.ഹരിദാസ് അധ്യക്ഷത വഹിക്കും. പുഷ്പാര്‍ച്ചനയും നടക്കും.
ശരണാലായത്തില്‍ പൊതിച്ചോറ് നല്‍കി
പൂയപ്പള്ളി ഗവ. ഹൈസ്‌കൂളിലെ കുട്ടിപ്പൊലീസ്
ഓയൂര്‍: പൂയപ്പള്ളി ഗവണ്‍മെന്റ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ കരീപ്ര ശരണാലയത്തില്‍ പൊതിച്ചോറ് നല്‍കി. ആഴ്ചയില്‍ രണ്ട് ദിവസം വീതം പൊതിച്ചോറ് കഴിഞ്ഞ 10 വര്‍ഷമായി നല്‍കി വരുന്നു. ഈ വര്‍ഷത്തെ പൊതിച്ചോറ് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വി. സുമലാല്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ പിറ്റിഎ പ്രസിഡന്റ് പ്രിന്‍സ് കായില, എസ്എംസി ചെയര്‍മാന്‍ എം. ബി. പ്രകാശ്, പ്രഥമാധ്യാപിക ജി. സിന്ധു, പൂയപ്പള്ളി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വാതന്ത്ര്യദിനാഘോഷവും ഭരണഘടന സാക്ഷരത സദസ്സും
മൈനാഗപ്പള്ളി ആറ്റുപുറം കാബോദ് ഗ്രാമീണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിവിധ പരുപാടി കളോടെ നടത്തി. പ്രസിഡന്റ് സത്യദാസ്തോമസ് അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ സെക്രട്ടറി ഷിബു കെ സി സ്വാഗതം അറിയിച്ചു സി ഡാനിയേൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യദിന സന്ദേശം ആർ ഗോപിദാസ് നിർവഹിച്ചു. തോമസ് മാത്യു, പിസി ജോസഫ്, കെസി ദാസ്, ആനി വർഗീസ്, മിനി ജെയിംസ്, എ റീന, അരുണ എന്നിവർ നേതൃത്വo നൽകി തുടർന്ന് ഓഗസ്റ് 15-തീയതി 2പിഎം മുതൽ സ്വാതന്ത്ര്യസമര ചരിത്രത്തെ ആസ്പദമാക്കി ക്വിസ് മത്സരവും പെൻസിൽ ഡ്രോയിങ്ങും ഉണ്ടായിരിക്കും.
സ്വാതന്ത്ര്യദിനാഘോഷ സെമിനാർ നടത്തി
ശാസ്താംകോട്ട : എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളും കോവൂർ ജവഹർ ഗ്രന്ഥശാലയും സംയുക്തമായി ചേർന്ന് ‘സ്വാതന്ത്ര്യസമരത്തിന്റെ കനൽ വഴികൾ’ എന്ന വിഷയത്തിൽ സെമിനാർ നടത്തി.
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. ബിനീഷ് സെമിനാർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി
ആഗസ്റ്റ് രണ്ടു മുതൽ വിവിധ കലാ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചുവരുന്നു. സെമിനാറിന് മുന്നോടിയായി അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ ദേശഭക്തി ഗാനമത്സരവും,കെ. ജി കുട്ടികൾക്കായി സംഘടിപ്പിച്ച ഫാൻസി ഡ്രസ്സ് മത്സരത്തിന്റെ സമ്മാനദാനവും നടത്തി.
സാഹിത്യകാരനും, അധ്യാപകനുമായ എബി. പാപ്പച്ചൻ സെമിനാർ നയിച്ചു.
ഫാദർ ഡോ. ജി എബ്രഹാം തലോത്തിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വർഗീസ് തരകൻ ( ഗ്രാമപഞ്ചായത്തംഗം,ജ വഹർ ഗ്രന്ഥശാല എക്‌സി. കമ്മറ്റി അംഗം ശാസ്താംകോട്ട)
രാജി രാമചന്ദ്രൻ (ബ്ലോക്ക് പഞ്ചായത്ത് അംഗം )
ലാലി ബാബു ( ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജവഹർ ഗ്രന്ഥശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം)
അനിൽ മത്തായി ( സെക്രട്ടറി ജവഹർ ഗ്രന്ഥശാല)
ബോണിഫേഷ്യ വിൻസെന്റ് (പ്രിൻസിപ്പാൾ,ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ)എന്നിവർ പങ്കെടുത്തു.
എന്‍വി അയ്യപ്പന്‍പിള്ളക്ക് ജന്മനാടിന്റെ സ്‌നേഹാദരം
മൈനാഗപ്പള്ളി. കരുനാഗപ്പള്ളി താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്‍ മൈനാഗപ്പള്ളി പഞ്ചായത്ത് മേഖലാ സമ്മേളനവും എന്‍എസ്എസ് ട്രററായി നിയുക്തനായ കരുനാഗപ്പള്ളി യൂണിയന്‍ പ്രസിഡന്റ് എന്‍വി അയ്യപ്പന്‍പിള്ളക്ക് ജന്മനാടിന്റെ സ്‌നേഹാദരവും നാളെ(ഞായര്‍)വൈകിട്ട് മൂന്നിന് മൈനാഗപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.
എന്‍കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യും. ആര്‍ ചാമചന്ദ്രന്‍ ,വിഎസ് ജിതിന്‍ ദേവ് എന്നിവര്‍ പങ്കെടുക്കും
പള്ളിശേരിക്കൽ ജുമാമസ്ജിദ് പരിപാലന കമ്മിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണൽ പുരോഗമിക്കുന്നു
ശാസ്താംകോട്ട . പള്ളിശേരിക്കൽ ജുമാമസ്ജിദ് പരിപാലന കമ്മിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണൽ പുരോഗമിക്കുന്നു5 വാർഡുകളിലായി 31 ഓളം സ്ഥാനാർത്ഥികളാണ് മൽസര രംഗത്തുള്ളത്.
രാവിലെ 8 മണിക്കാരംഭിച്ച പോളിംഗ് വൈകിട്ട് 4 മണിക്കവസാനിച്ചു.
8 മണിയോടെ ഫലം പുറത്തുവരും. സംഘർഷാവസ്ഥ കണക്കിലെടുത്ത് ശാസ്താംകോട്ട ഡിവൈഎസ്പി ബി എം ഷരീഫിന്റെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പോലീസ് സന്നാഹവുമുണ്ട്
സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ്
ശാസ്താംകോട്ട : ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ്സ് കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഭരണിക്കാവ് കോണ്‍ഗ്രസ്സ് ഭവനു മുന്നില്‍ കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്‍റ് കെ.സുകുമാരന്‍ നായര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സമ്മേളനം DCC വൈസ് പ്രസിഡന്‍റ് കെ.കൃഷ്ണന്‍കുട്ടി നായര്‍ ഉദ്ഘാടനം ചെയ്തു.
UDF ചെയര്‍മാന്‍ ഗോകുലം അനില്‍ അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്സ് നേതാക്കളായ പി.കെ.രവി, പി.നൂറുദ്ദീന്‍ കുട്ടി, സരസ്വതിയമ്മ, എം.ചന്ദ്രശേഖര പിള്ള, സുഹൈല്‍ അന്‍സാരി, കുന്നത്തൂര്‍ പ്രസാദ്, ടി.എ.സുരേഷ് കുമാര്‍, അര്‍ത്തിയില്‍ അന്‍സാരി, റെജി കുര്യന്‍, അബ്ദുല്‍ സമദ്, അനില്‍ പനച്ചവിള, വരിക്കോലില്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
പുത്തൂര്‍: ജീവകാരുണ്യ പ്രസ്ഥാനമായ പ്രഷ്യസ് ഡ്രോപ്‌സ്, വെണ്ടാര്‍ ശ്രീവിദ്യാധിരാജാ ബിഎഡ്, ഡിഎല്‍എഡ് കോളേജുകള്‍, ശ്രീവിദ്യാധിരാജാ ഹയര്‍സെക്കന്ററി ആന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റുകള്‍, സ്‌കൗട്ട് ആന്റ് ഗൈഡ് എന്നിവരുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെണ്ടാര്‍ ശ്രീ വിദ്യാധിരാജ സ്‌കൂളിന്റെ മാനേജരും പ്രിന്‍സിപ്പലുമായിരുന്ന കെ.ബി.രാധാകൃഷ്ണന്റെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് വെണ്ടാര്‍ ശ്രീ വിദ്യാധിരാജാ സ്‌ക്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കൊല്ലം ജില്ലാ ആശുപത്രിയിലെ രക്ത ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം പുത്തൂര്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.സുഭാഷ് കുമാര്‍ നിര്‍വ്വഹിച്ചു. വെണ്ടാര്‍ ശ്രീവിദ്യാധിരാജാ സ്‌ക്കൂള്‍ മാനേജര്‍ ഗൗതംകൃഷ്ണ ചടങ്ങില്‍ അദ്ധ്യക്ഷയായി.
മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ കെ.ബി. റാണികൃഷ്ണ, കെ.ബി. ലക്ഷ്മി കൃഷ്ണ, പ്രിന്‍സിപ്പല്‍മാരായ ഡോ.പി. ലാലാമണി, ശ്രീജ സി.വി, എസ്.സിന്ധു, റ്റി.രാജേഷ്, കോട്ടാത്തല ശ്രീകുമാര്‍ തടുങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ബി.ടെക്ക് കോഴ്സുകള്‍ അനുവദിച്ചു
കൊട്ടാരക്കര: ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളേജില്‍ ഈ അദ്ധ്യയനവര്‍ഷം മുതല്‍ പുതിയ ബി.ടെക്ക് കോഴ്സായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേര്‍ണിംഗും കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗില്‍ ഒരു അഡീഷണല്‍ ബാച്ചിനും എഐസിടിഇയില്‍ നിന്നും അനുമതി ലഭിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു.
ഓപ്പറേഷൻ ഡെവിൾ ഹണ്ട്; 2 കിലോ കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിൽ .
കൊല്ലം. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ ഓണം സ്പെഷ്യൽ ഡ്രൈവ് പരിശോധനയിൽ 2 കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി. ‘ ഓപ്പറേഷൻ ഡെവിൾ ഹണ്ട് ‘എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ സഞ്ജയ് (25 ) പിടിയിലായത് .
രാത്രികാല വാഹന പരിശോധനയിലാണ് പോളയത്തോട് ഭാഗത്തുനിന്ന് ഇയാൾ പിടിയിലായത്.
1.700 Kgകഞ്ചാവ് ആണ് പിടികൂടിയത് , ഒരു പോളിത്തീർ കവറിൽ അടക്കം ചെയ്ത് സഞ്ചിയിൽ സൂക്ഷിച്ചുവച്ച നിലയിലായിരുന്നു കഞ്ചാവ് .ഇയാള്‍ വന്നിരുന്ന സ്കൂട്ടറിന്റെ സീറ്റിനടിയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത് .
ചോദ്യം ചെയ്യലിൽ ചില്ലറ വില്പനയ്ക്കായി എത്തിച്ചതാണ് ഈ കഞ്ചാവ് എന്ന് മൊഴി നൽകിയിട്ടുണ്ട് .
500 ഗ്രാം ,200 ഗ്രാം, ഒരു കിലോ തുടങ്ങിയ അളവുകളിലാണ് കഞ്ചാവ് വില്പന നടത്തിവരുന്നത് എന്ന് ടി.യാൻ ചോദ്യം ചെയ്യലിൽ പറഞ്ഞു.
ലഹരി ഗുളിക കടത്തിയതിന് കാസർകോട് ജില്ലയിൽ മറ്റൊരു എൻഡിപിഎസ് കേസ് കൂടി ടി യാന് ഉള്ളതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു. ബീ യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത് .
കൊല്ലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിട്ടുണ്ട്.
ടിയാന്റെ മുൻ കേസുകളെ പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് കൊല്ലം അസിസ്റ്റൻറ് കമ്മീഷണർ വി.റോബർട്ട് അറിയിച്ചു .
ഓണത്തോടനുബന്ധിച്ച് വിപുലമായ രാത്രി കാല പരിശോധനകളും ശക്തമായ റെയിഡുകളും തുടരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ബി. സുരേഷും അറിയിച്ചു .
ഇൻസ്പെക്ടർ വിഷ്ണു .ബി യെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ മനോജ്‌ലാൽ ,മനു .സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, മുഹമ്മദ് കാഹിൽ ബഷീർ , അജീഷ് ബാബു ,ഡ്രൈവർ നിഷാദ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പാൽപ്പായസ പൊങ്കാല 18 ന്
കൊല്ലം : കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 18 ന് രാവിലെ വിശേഷാൽ പൂജകൾക്ക് പുറമെ കണ്ണന് തൃക്കൈവെണ്ണയും നാണയപ്പറ വഴിപാട് സമർപ്പണവും 9 ന് പാൽപ്പായസ പൊങ്കാലയ്ക്ക് ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ് സുജു ഭദ്രദീപം തെളിയ്ക്കും. ദീപ പൂജ രാവിലെ ഉണ്ടായിരിയ്ക്കുന്നതല്ല. വൈകിട്ട് 4.30 ന് ദീപ പൂജ 6.30 ന് കൃഷ്ണപ്രീതിയ്ക്കായി മേൽശാന്തി കുട്ടൻ പോറ്റിയുടെ കാർമ്മികത്വത്തിൽ ഗോമാതാ പൂജ 6.45 ന് അലങ്കാരച്ചാർത്തോടുകൂടി ദീപാരാധന തുടർന്ന് പ്രസാദ വിതരണം . പൊങ്കാല അടുപ്പുകൾ മുൻകൂടി രജിസ്റ്റർ ചെയ്യുന്ന വർക്ക് പായസ കിറ്റുകൾ ക്ഷേത്രത്തിലെ പ്രത്യേക കൗണ്ടറിൽ നിന്നും ലഭിയ്ക്കുന്നതാണെന്ന് ജനറൽ സെക്രട്ടറി ആമ്പാടി ജഗന്നാഥ് അറിയിച്ചു. 9847031868