തീരദേശമാകെ ഇടതുപക്ഷത്തിനൊപ്പം ഉറച്ചു നിന്നപ്പോൾ ചിലർക്ക് നഷ്ടങ്ങളുണ്ടായിക്കാണും, മുഖ്യമന്ത്രി കൊല്ലം തീരത്ത്

Advertisement

കൊല്ലം.തീരദേശമാകെ ഇടതുപക്ഷത്തിനൊപ്പം നിന്നപ്പോള്‍ ചിലര്‍ക്ക് നഷ്ടമുണ്ടായിക്കാണുമെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ പറഞ്ഞു. മത്സ്യത്തൊഴിലാളി പ്രതിഷേധങ്ങള്‍ പറയാതെ സൂചിപ്പിച്ചാണ് മുഖ്യമന്ത്രി ഇതുപറഞ്ഞത് .കൊല്ലം തങ്കശേരി കടപ്പുറത്ത് സിഐടിയു നേതൃത്വത്തിലുളള കേരള സംസ്ഥാന മൽസ്യത്തൊഴിലാളി ഫെഡറേഷന്റെ മൽസ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

എന്തെങ്കിലും പ്രശ്നം വല്ലാതെ മഥിക്കുന്നുവെങ്കിൽ സർക്കാരിനെ സമീപിച്ചാൽ നമുക്ക് കൂട്ടായി ചർച്ച ചെയ്ത് പരിഹാരം കാണാമെന്ന് മുഖ്യമന്ത്രി . പ്രശ്നങ്ങൾ ശ്രദ്ധാപൂർവം കേൾക്കാനും പരിഹാരമുണ്ടാക്കാനും നല്ല മനസോടെ പ്രവർത്തിക്കുന്ന സർക്കാരാണിത് . തീരദേശമാകെ ഇടതുപക്ഷത്തിനൊപ്പം ഉറച്ചു നിന്നപ്പോൾ ചിലർക്ക് നഷ്ടങ്ങളുണ്ടായിക്കാണും . മത്സ്യത്തൊഴിലാളിയും സർക്കാരും തമ്മിൽ പ്രശ്നമില്ല . എന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നിയാൽ കൂട്ടായി ചർച്ച ചെയ്യാം .
കേന്ദ്രസർക്കാരിന്റെ ഫിഷറീസ് നയങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു.മത്സ്യബന്ധന മേഖലയിലെ 23 പ്രശ്നങ്ങൾ സർക്കാർ നേരത്തെ മനസ്സിലാക്കിയിരുന്നു. അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഓഖി ഉൾപ്പെടെയുള്ള പ്രതിസന്ധികൾ ഉണ്ടായത്. ലോക ബാങ്കിന്റെ സഹായത്തോടെ മത്സ്യബന്ധന മേഖലയിൽ വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement