കൊല്ലം പ്രാദേശിക ജാലകം

Advertisement

ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി ഫ്രീഡം റൺ സംഘടിപ്പിച്ചു.

കൊല്ലം. സ്വാതന്ത്ര്യത്തിന്റെ “അമൃത് മഹോത്സവ ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം

സിറ്റി പോലീസ് ഡി-ക്യാപ്പ് ന്റെയും തേവള്ളി വ മോഡൽ ബോയ്സ് ഹൈസ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഫ്രീഡം റൺ നടത്തി. കൊല്ലം സിറ്റി അഡീഷണൽ പോലീസ് കമ്മീഷണർ സോണി ഉമ്മൻ കോശി ഫ്ളാഗ് ഒഫ് ചെയ്ത് ആരംഭിച്ച പരിപാടിയിൽ സ്കൂൾ എസ്.പി.സി കേഡറ്റുകളെ കൂടാതെ അത്ലറ്റിക്സ്, ഫുട്ട്ബോൾ ร അംഗങ്ങളായ കുട്ടികളും പങ്കെടുത്തു. ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിൽ നിന്നും ആരംഭിച്ച് ചിന്നക്കട ജംഗ്ഷനിൽ തിരിഞ്ഞ് തിരികെ സ്കൂളിലെത്തിയാണ് പരിപാടി അവസാനിച്ചത്.

കുട്ടികളോടൊപ്പം ഡി-ക്യാപ്പ് കോ ഓർഡിനേറ്റർ ഡോ.കെ.എസ്. ജയചന്ദ്രൻ, സ്കൂൾ പ്രഥമാധ്യാപിക റസിയ ബീവി. കായിക ആധ്യാപകരായ സെൽവരാജ്, മഹേഷ്, പി.റ്റി.എ പ്രസിഡന്റ് എസ് സുരേഷ് കുമാർ, കൊല്ലം വെസ്റ്റ്, ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരും ഫ്രീഡം റണ്ണിൽ പങ്കെടുത്തു.

പള്ളിശേരിക്കല്‍ ഇഎംഎസ് ഗ്രന്ഥശാല നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം

ശാസ്താംകോട്ട. പള്ളിശേരിക്കല്‍ ഇഎംഎസ് ഗ്രന്ഥശാല നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം തുടങ്ങി. വീടുകളില്‍ ദേശീയ പതാക സ്ഥാപിക്കൽ,

സന്ദേശ റാലി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് എസ് ശശികുമാർ ഫ്ളാഗ്ഓഫ് ചെയ്തു.

പി.എ നൃപൻദാസ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സ്വാതന്ത്ര്യദിന ചിത്രരചനാ ക്യാമ്പ് 15ന് രാവിലെ 10ന് നടക്കും. 11ന് : സ്വാതന്ത്ര്യദിന ക്വിസ് മത്സരം കൃത്യം 9 മണിയ്ക്ക് തന്നെ സ്വാതന്ത്ര്യ സന്ദേശ റാലി കാഞ്ഞിരംവിള ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്നതാണ്. പ്രധാന കേന്ദ്രങ്ങളിൽ ബാലവേദി അവതരിപ്പിക്കുന്ന സ്വതന്ത്ര്യദിന നൃത്തച്ചുവടുകൾ ഉണ്ടായിരിക്കുന്നതാണ്.

സ്കൂളിലേക്ക് പോയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി.

കരുനാഗപ്പള്ളി . സ്കൂളിലേക്ക് പോയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. വ്യാഴാഴ്ച രാവിലെ എട്ടരയ്ക്ക് സ്കൂളിലേക്ക് പോയ കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് സ്വദേശി ദേവനെയാണ് കാണാതായത്.

ദേവന്‍ എന്നും സ്കൂള്‍ വിട്ട് വരാറുള്ള സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ തിരച്ചില്‍ നടത്തി. അപ്പോഴാണ് ദേവന്‍ സകൂളില്‍ എത്തിയിരുന്നില്ലെന്ന വിവരം അധ്യാപകര്‍ മുഖേന വീട്ടുകാര്‍ അറിയുന്നത്. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സുഹൃത്തുക്കളാണ് ദേവനെ അവസാനമായി കണ്ടത്.

സമീപത്തെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്നു ദേവന്‍ എന്നാണ് കുട്ടികള്‍ പറയുന്നത്. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവരം ലഭിച്ചാല്‍ അറിയിക്കേണ്ട നമ്ബര്‍: 9961610360 ,7907371773

മുഖ്യമന്ത്രിയുടെ പോലീസ്

മെഡലിന് കൊല്ലം സിറ്റി പോലീസ് ജില്ലയിലെ 8 പോലീസ് ഉദ്യോഗസ്ഥർ അർഹരായി

കൊല്ലം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കൊല്ലം സിറ്റി പോലീസ് ജില്ലയിലെ 8 പോലീസ് ഉദ്യോഗസ്ഥര്‍ അർഹരായി. പോലീസ് സേനയിലെ വിശിഷ്ട സേവനത്തിന്

നൽകുന്ന പുരസ്ക്കാരമാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. ഇതിനാണ് കൊല്ലം സിറ്റി പോലീസ് ജില്ലയിലെ 8 പോലീസ് ഉദ്യോഗസ്ഥർ അർഹരായി തീർന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യു, നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ് ആർ, കഴിഞ്ഞ മാസം വിരമിച്ച ജി.എസ്.ഐ പ്രശാന്തൻ എം.സി, കൊല്ലം ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലെ ജി.എസ്.ഐ അനിൽ, കൊല്ലം ടെലിക്കമ്മ്യൂണിക്കേഷൻ എസ്.ഐ അലക്സാണ്ടർ കെ.സി. ജില്ലാ ക്രൈം ബ്രാഞ്ച് ജി.എസ്.ഐ രാജ്മോഹൻ എസ്, കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ ജി.എസ്.ഐ താഹക്കോയ, തെക്കുംഭാഗം പോലിസ് സ്റ്റേഷൻ ജി.എ.എസ്.ഐ സന്തീവ് ബി എന്നിവരാണ് മെഡൽ കരസ്ഥമാക്കിയത്. മെഡൽ നേട്ടത്തിന് അർഹരായ എല്ലാ ഉദ്യോഗസ്ഥരേയും സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐ.പി.എസ് അഭിനന്ദനങ്ങൾ അറിയിച്ചു.

കൊല്ലം റൂറലില്‍ പൊലീസ് മെഡലിന് അര്‍ഹരായവര്‍

കേരളത്തില്‍ സഹകരണ പ്രസ്ഥാനം നിലനില്‍ക്കേണ്ടത് ജനങ്ങളുടെ ആവശ്യം, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്

പരവൂര്‍: കേരളത്തില്‍ സഹകരണ പ്രസ്ഥാനം നിലനില്‍ക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ സാമ്ബത്തികഘടനയുടെ നട്ടെല്ലായ സഹകരണ മേഖലയെ നിശ്ചലമാക്കി കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് അടിയറവയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പരവൂര്‍ എസ്.എന്‍.വി.ആര്‍.സി ബാങ്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഡ്വ.ടി.ജി വിശ്വനാഥന്‍ അനുസ്മരണ സമ്മേളനവും സഹകരണ സെമിനാറും സ്കോളര്‍ഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ജയലാല്‍ എം.എല്‍.എ അദ്ധ്യക്ഷനായി.

ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു, പരവൂര്‍ മുന്‍സിപ്പല്‍ അദ്ധ്യക്ഷ പി.ശ്രീജ, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ജി.രാജേന്ദ്രപ്രസാദ്, പരവൂര്‍ റീജിയണല്‍ ബാങ്ക് പ്രസിഡന്റ് കെ.പി.കുറുപ്പ്, പരവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സഫര്‍കയാല്‍, ബാങ്ക് സെക്രട്ടറി എ.

കെ. മുത്തുണ്ണി, ഡെപ്യുട്ടി രജിസ്ട്രാര്‍ നൂര്‍ജഹാന്‍, ബാങ്ക് വൈസ് പ്രസിഡന്റ് ഡി.മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ റിട്ട. അസി.

രജിസ്ട്രാര്‍ ജി.മുരളീധരന്‍ പിള്ള ‘സഹകരണ പ്രസ്ഥാനം നല്ലൊരു നാളേയ്ക്ക് ‘ എന്ന വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് കെ.സദാനന്ദന്‍ സ്മാരക സ്കോളര്‍ഷിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. ബാങ്ക് ഭരണസമിതി അംഗങ്ങളായ എ. ഷുഹൈബ്, ബി.സുരേഷ്, കെ.സദാനന്ദന്‍, ടി.ജി.പ്രതാപന്‍, വി.പ്രകാശ്, വി.മഹേശ്വരന്‍, എസ്.അശോക്‌കുമാര്‍, ഷൈനി സുകേഷ്, പ്രിജി ഷാജി, ഡി.എന്‍.ലോല എന്നിവര്‍ നേതൃത്വം നല്‍കി.

കോലിഞ്ചിമലയിലെ വിവാദ ക്വാറിയില്‍ കോടതി വിധിയെ മറികടന്ന് പാറ ഖനനം,ഉപരോധം

കുന്നിക്കോട് : കോലിഞ്ചിമലയിലെ വിവാദ ക്വാറിയില്‍ കോടതി വിധിയെ മറികടന്ന് കഴിഞ്ഞ ദിവസം പാറ ഖനനം ചെയ്തു. ഇതിനെതിരേ കോലിഞ്ചിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് – സി.പി.എം- സി.പി.ഐ കക്ഷികള്‍ കോലിഞ്ചിമലയിലെത്തി പ്രതിഷേധിച്ചു.

കെ.പി.സി.സി അംഗം സി.ആര്‍.നജീബിന്റെ നേതൃത്വത്തിലായിരുന്നു വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും കോലിഞ്ചിമലയില്‍ എത്തിയത്. ജില്ലാ കളക്ടര്‍ അടക്കമുള്ളവരെ ബന്ധപ്പെട്ടെങ്കിലും നടപടിയാകാതെ വന്നതോടെ വിളക്കുടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെത്തി സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു. മൂന്നു മണിക്കൂറിലധികം ഉപരോധം തുടര്‍ന്നെങ്കിലും ക്വാറിക്കെതിരെ നടപടിയെടുക്കാന്‍ സെക്രട്ടറി തയ്യാറായില്ല.

കുന്നിക്കോട് പൊലീസ് എസ്.എച്ച്‌.ഒ അന്‍വറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് കോടതി ഉത്തരവ് പ്രകാരം പാറക്വാറിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിറുത്തിവെയ്ക്കാന്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കാന്‍ സെക്രട്ടറി തയ്യാറായത്. നോട്ടീസ് നല്‍കിയതോടെ പ്രതിഷേധക്കാര്‍ ഉപരോധം പിന്‍വലിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ട്രിബ്യൂണലില്‍ ക്വാറിയിലെ ഖനനം സംബന്ധിച്ച്‌ തീര്‍പ്പുണ്ടാക്കുന്നതുവരെ എല്ലാ പ്രവര്‍ത്തനങ്ങളും നിറുത്തിവെയ്ക്കണമെന്നായിരുന്നു ക്വാറിയുടമ ബി.സുന്ദരത്തിന് നല്‍കിയ നോട്ടീസില്‍ പറയുന്നത്.

വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീന്‍, വൈസ് പ്രസിഡന്റ് ഷാഹുല്‍ കുന്നിക്കോട്, വാര്‍ഡംഗം റെജീനാ തോമസ്, മറ്റ് പഞ്ചായത്തംഗങ്ങള്‍, കോലിഞ്ചിമല സംരക്ഷണ സമിതി സെക്രട്ടറി വിഷ്ണു ജി.നാഥ്, മറ്റ് സമിതിയംഗങ്ങള്‍, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എം.എസ്.ഗിരീഷ്, വിവിധ കക്ഷി-രാഷ്ട്രീയ പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

Advertisement