ഭരണിക്കാവ്: കേരളത്തിലെ ഫര്‍ണിച്ചര്‍ നിര്‍മ്മാണ വിപണന രംഗത്തെ പ്രമുഖ സ്ഥാപനമായ കോട്ടയ്ക്കല്‍ ടിപ്പ് ടോപ്പ് ഫര്‍ണിച്ചറിന്റെ പതിനാലാമത് ഷോറും ആയാണ് മൊസാര്‍ട്ട് ഹോംസ് കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ഭരണിക്കാവില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ശാസ്താംകോട്ട അടൂര്‍ കൊട്ടാരക്കര റോഡില്‍ ഷാലിമാര്‍ കോര്‍ണറില്‍ മൊസാര്‍ട്ട് ഹോംസിന്റെ ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എം പി നിര്‍വഹിച്ചു. സ്റ്റുഡിയോ എം ആര്‍ക്കിട്ടെക്ട് ആന്‍ഡ് ഷാലിമാര്‍ ഇന്റീരിയേഴ്‌സിന്റെ ഉദ്ഘാടനം എക്‌സ് എം.പി കെ സോമപ്രസാദ് നിര്‍വഹിച്ചു. ആദ്യ വില്‍പ്പന കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും നിര്‍വഹിച്ചു.
ഒരു മനുഷ്യായുസിന്റെ ആഗ്രഹ സാഫല്യമായ വീടിന്റെ അകത്തളങ്ങള്‍ മനോഹരമാക്കാന്‍ വിവിധങ്ങളായ ഫര്‍ണീച്ചര്‍ ശേഖരം ഷോറൂമിലുണ്ട്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വലിയ ശേഖരവും വില്‍പ്പനക്കായി മൊസാര്‍ട്ട് ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട് .ടിപ്പ് ടോപ്പ് ഫര്‍ണിച്ചറിന്റെ മൊസാര്‍ട്ട് ഹോം ഓണം ഫെസ്റ്റിവല്‍ പ്രമാണിച്ച് വമ്പന്‍ ഡിസ്‌കൗണ്ടുമായാണ് വില്‍പ്പന നടക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ കൊല്ലം ജില്ലാപഞ്ചായത്ത് ജനപ്രതിനിധി പി.കെ ഗോപന്‍, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം അന്‍സഫ് ഷാഫി, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഗീത, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എ.കെ ഷാജഹാന്‍, ശാസ്താകോട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ അജയകുമാര്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.