ജില്ലയിലെ വിവിധ പോരാട്ട ഭൂമികളില്‍നിന്നും എത്തിയ ജാഥകള്‍ സംഗമിച്ചു
കൊല്ലം.കന്റോൺമെന്റ് മൈതാനത്ത്, ആവേശം തുളുമ്പുന്ന അന്തരീക്ഷ ത്തിൽ കൊടിമര,പതാക,ദീപശി ഖാ ബാനർ ജാഥകൾ സംഗമിച്ച തോടെ സിപിഐ ജില്ലാ സമ്മേളനത്തിനു കൊടിയുയർന്നു. പ്രതി നിധി സമ്മേളനം ഇന്നു തുടങ്ങും. 20 നു സമാപിക്കും.
കടയ്ക്കൽ വിപ്ലവ സ്മാരക ത്തിൽ നിന്നാണു കൊടിമര ജാഥ എത്തിയത്. പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എ സ്.ഇന്ദുശേഖരൻ നായരുടെ നേതൃത്വത്തിൽ കന്റോൺമെന്റ് മൈതാനത്ത് എത്തിച്ച കൊടിമരം മുൻ മന്ത്രി കെ.രാജു ഏറ്റുവാങ്ങി. ശൂരനാട് രക്തസാക്ഷി മണ്ഡപ ത്തിൽ നിന്നു ജില്ലാ എക്സിക്യൂ ട്ടീവ് അംഗം ആർ.എസ്. അനിലി ന്റെ നേതൃത്വത്തിൽ കൊണ്ടുവ ന്ന പതാക സംസ്ഥാന കൗൺ സിൽ അംഗം ആർ.രാമചന്ദ്രൻ ഏറ്റുവാങ്ങി.
ചാത്തന്നൂർ ഉളിയ നാട് രാജേന്ദ്രകുമാർ രക്തസാ ക്ഷി മണ്ഡപത്തിൽ നിന്നായിരു ന്നു ബാനർ ജാഥ ആരംഭിച്ചത്. ജി ല്ലാ കൗൺസിൽ അംഗം കെ. ജഗദമ്മ നേതൃത്വം നൽകി. മന്ത്രി ജെ. ചിഞ്ചുറാണി ബാനർ സ്വീകരിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ്.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ കോട്ടാത്തല സു രേന്ദ്രന്റെ രക്തസാക്ഷി മണ്ഡപ ത്തിൽ ദീപശിഖാ റാലി സം സ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ആർ ചന്ദ്രമോഹനൻ ഉദ്ഘാ ടനം ചെയ്തു. പി.എസ്. സുപാൽ എംഎൽഎ ദീപശിഖ ഏറ്റുവാങ്ങി.പൊതു സമ്മേളന നഗറില്‍ എന്‍ അനിരുദ്ധന്‍ പതാക ഉയര്‍ത്തി. പൊതു സമ്മേളനം ദേശീയ കൗണ്‍സില്‍ അംഗം അമര്‍ജിത് കൗര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരന്‍ അധ്യക്ഷത വഹിച്ചു.
ഇന്ത്യയുടെ പതാക നമ്മുടെ മനസിലാണുള്ളകത്, ഹർഘർ തിരംഗ: മോദിയുടെ നാടകമെന്ന് അമർജിത് കൗർ
- കൊല്ലം. സ്വാതന്ത്ര്യ ദിന ത്തിൽ എല്ലാ വീട്ടിലും ദേശീയ പതാക ഉയർത്തണമെന്ന ഹർ ഘർ തിരംഗ നരേന്ദ്രമോദിയുടെ മറ്റൊരു നാടകമായിരുന്നുവെന്ന് സിപിഐ ദേശീയ സെക്രട്ടേറി യറ്റ് അംഗം അമർജിത് കൗർ. ഇന്ത്യയുടെ പതാക നമ്മുടെ മനസിലാണുള്ളത്. സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമർജിത് കൗർ.ബിജെപിയുടെ നാടകമല്ല വേണ്ടത്. സ്വാതന്ത്ര്യ സമര ത്തിൽ ജീവൻ ബലി അർപ്പിച്ചവരെയാണ് സ്വാതന്ത്ര്യ ദിനത്തിൽ ഓർക്കേണ്ടത്. ഓരോ വീട്ടിലെ യും കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം വേണം ,യുവാക്കള്‍ക്ക് തൊഴിലും പ്രായമായവര്‍ക്ക് പെന്‍ഷനും വേണം
ജനങ്ങളെ ഭിന്നിപ്പിക്കുകയും പൊതുമേഖല വിറ്റു തുലയ്ക്കുകയും ചെയ്ത മോദിയുടെ കണ്ണ് ഇപ്പോൾ മണ്ണിലാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ മനസ്സിലാണുള്ളത്. പൊതുമേഖലാ സ്ഥാപനങ്ഹള്‍ക്ക് ധാരാളം ഭൂമിയുണ്ട്. അതിൽ കണ്ണ് വയ്ക്കുകയാണു മോദി യും അമിത്ഷായും.
പാർലമെന്ററി ജനാധിപത്യത്തെ പാർലമെന്ററി ഏകാധിപത്യമാക്കി മാറ്റുകയാണ് നരേന്ദ്രമോദി. ഹിറ്റ്ലറെ പോലെയാണ് മോദി. കള്ളം പറയാനും ജനങ്ങളെ സ്വാധീനിക്കാനുമുള്ള കഴി വ് ഹിറ്റ്ലറെ പോലെയാണു മോദിക്കുമെന്നും അഗ്നിപഠ് പദ്ധതി രാജ്യസുരക്ഷക്ക്ഭീഷണിയാണെന്നും അമര്‍ജിത്കൗര്‍ പറഞ്ഞു.
പ്രതിനിധി സമ്മേളനം ഇന്നുമുതൽ ആരംഭിക്കും. 371 പൂർണ്ണ പ്രതിനിധികളും 34 പകരം പ്രതിനിധികളും ഉൾപ്പെടെ 405 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. മുതിർന്ന സിപിഐ നേതാവ് കെ ആർ ചന്ദ്രമോഹൻ പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനം ആരംഭിക്കും. ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഇന്നലെ നടന്നു. കാനം – ഇസ്മായിൽ,പ്രകാശ് ബാബു പക്ഷങ്ങൾ തമ്മിലുള്ള വിഭാഗീയത രൂക്ഷമായ ജില്ലയിൽ സെക്രട്ടറിയെ കണ്ടെത്തുക മത്സരത്തിലൂടെയാകാനാണ് സാധ്യത. കാനം പക്ഷം സംസ്ഥാന കൗൺസിൽ അംഗമായ ആർ. രാജേന്ദ്രന്റെയും ഇസ്മായിൽ പക്ഷം ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിയായ ജി ലാലുവിന്റെയും പേരാണ് മുന്നോട്ടുവയ്ക്കുന്നത്.