കുന്നത്തൂര്‍: ശാസ്താംകോട്ട ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കൊടിമരം പണിയുന്നതിനുള്ള ആദ്യഘട്ടമായ ധ്വജസ്തംഭം തൈലാധിവാസത്തിനിടുന്ന ചടങ്ങ് ഞായറാഴ്ച നടക്കും. കോന്നി വനത്തില്‍ നിന്നും കഴിഞ്ഞ മാസം എത്തിച്ച തേക്കുതടി മിനുക്കിയെടുത്താണ് ധ്വജ സ്തംഭം തീര്‍ത്തത്. ഈ ധ്വജസ്തംഭം എണ്ണത്തോണിയിലിട്ട് വയ്ക്കുക എന്ന ചടങ്ങാണ് തൈലാധിവാസം.
ഇതിനായുള്ള അരയന്നത്തോണി ക്ഷേത്രത്തില്‍ നിര്‍മിച്ചു. എള്ളെണ്ണയും മുപ്പത്തിഅഞ്ചിലധികം പച്ചമരുന്ന് കൂട്ടും ചേര്‍ത്ത് കാച്ചിക്കുറുക്കിയുണ്ടാക്കുന്ന തൈലം തോണിയില്‍ നിക്ഷേപിക്കും. ഇതിനായി 101 പാട്ട എണ്ണയാണ് ഉപയോഗിക്കുന്നത്. തുടര്‍ന്ന് ഇതിലേക്ക് ധ്വജസ്തംഭം ഇറക്കിവയ്ക്കും. ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യും.