കൊല്ലം: അഞ്ചലില്‍ പച്ചക്കറിക്കടയില്‍ എത്തിച്ച പച്ചമുളക് ചാക്കിനുള്ളില്‍ ഉടുമ്പിന്റെ കുഞ്ഞിനെ കണ്ടു. കഴിഞ്ഞ ദിവസമാണ് അഞ്ചല്‍ ചന്തയിലെ അന്‍സാരി എന്നയാളുടെ കടയിലെത്തിച്ച ചാക്കിനുള്ളില്‍ ഉടുമ്പിനെ കണ്ടത്. തിരുവനന്തപുരത്ത് നിന്നാണ് അന്‍സാരിയുടെ കടയില്‍ പച്ചമുളക് എത്തിച്ചത്. മുളകെടുക്കാന്‍ ചാക്കഴിച്ചപ്പോള്‍ ഉടുമ്പ് ചാടി റോഡിലേക്ക് പാഞ്ഞു. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് അന്‍സാരിയും സുഹൃത്തുക്കളും ചേര്‍ന്ന് ഉടുമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറിയത്. ഉടുമ്പിനെ പിന്നീട് കുളത്തൂപ്പുഴ കട്ടളപ്പാറ വനമേഖലയില്‍ തുറന്നുവിട്ടതായി വനം വകുപ്പധികൃതര്‍ അറിയിച്ചു.