മൈനാഗപ്പള്ളി റെയിൽവേ ഗേറ്റിന് സമീപം മൂന്നായി ഒടിഞ്ഞ പോസ്റ്റ് കയർ കൊണ്ട് കെട്ടി നിറുത്തി; ഇതാണ് കെഎസ്ഇബി

Advertisement

മൈനാഗപ്പള്ളി : മൂന്നായി ഒടിഞ്ഞ ഇലക്ട്രിക് പോസ്റ്റ് കയറിട്ട് കെട്ടി വച്ച് കെഎസ്ഇബി അധികൃതർ തടിതപ്പിയതായി പരാതി.മൈനാഗപ്പള്ളി തൈക്കാവ് മുക്കിലാണ് ഒടിഞ്ഞ പോസ്റ്റ് വൈദ്യുതി അധികൃതർ കയർ കൊണ്ട് കെട്ടി നിറുത്തിയിരിക്കുന്നത്.

ഒരാഴ്ച മുമ്പാണ് പോസ്റ്റ് മൂന്നായി ഒടിഞ്ഞത് ശ്രദ്ധയിൽപ്പെട്ടത്.താഴെ നിന്ന് രണ്ട് മൂന്ന് അടി ഉയരത്തിൽ ഒടിഞ്ഞ് മാറിയ പോസ്റ്റ് ആ ഭാഗം കൊണ്ട് താഴെ കുത്തി നിൽക്കുകയാണ്.ഇതിന് മുകളിലായി മറ്റൊര് ഒടിവുമുണ്ട്.പ്രദേശവാസികൾ ഉടൻ തന്നെ മൈനാഗപ്പള്ളി കെഎസ്ഇബി അധികൃതരെ വിവരം അറിയിക്കുകയും ഇവർ എത്തി കയർകൊണ്ട് പോസ്റ്റ് സമീപത്തെ വീട്ടിലെ മരത്തിലേക്ക് കെട്ടി നിറുത്തിയിരിക്കുകയാണ്.11 കെ.വി ഇലക്ട്രിക് ലൈൻ കടന്നുപോകുന്ന പോസ്റ്റ് ആണിത്.


പോസ്റ്റ് സ്ഥിതി ചെയ്യുന്നത് നൂറ് കണക്കിന് വാഹനങ്ങൾ മിനിട്ടുകളുടെ ഇടവേളയിൽ കടന്ന് പോകുന്ന ശാസ്താംകോട്ട – കരുനാഗപ്പള്ളി പ്രധാന പാതയോട് ചേർന്നുമാണ്. മൈനാഗപ്പള്ളി റെയിൽവേ ഗേറ്റ് അടക്കുമ്പോൾ വാഹനങ്ങളുടെ നിര ഈ പോസ്റ്റിന് സമീപം വരെ എത്താറുമുണ്ട്. സംഭവത്തിൻ്റെ ഗൗരവം അധികൃതരെ പൊതുപ്രവർത്തകർ ബോധ്യപ്പെടുത്തിയെങ്കിലും പോസ്റ്റ് ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതിലൂടെ വൈദ്യുതി കടത്തിവിടുന്നില്ലെന്നും വൈദ്യുതി മാറ്റിവിട്ടിരിക്കയാണെന്നും പറയുന്നു.

Advertisement

1 COMMENT

  1. ആ പോസ്റ്റിന്റെ മുകളിൽ കൂടി 11kv ലൈൻ പോകുന്നത് കാണുന്നില്ലല്ലോ 🤔🤔

Comments are closed.