ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട, വലിയപാടം, വിളംതറ,നിസാർ മൻസിൽ, നിസാം (37)എന്ന ആംബുലൻസ് ഡ്രൈവർ ചെയ്യുന്ന ജോലി ജീവനും കൊണ്ട് കുതിച്ചുപായല്‍ മാത്രമല്ല, ഉറ്റവര്‍പോലും അടുക്കാന്‍ മടിക്കുന്ന ശരീരങ്ങളോട് അത് ജീവന്‍ശേഷിച്ചതോ, ജീവനറ്റതോ ആകട്ടെ തികഞ്ഞ സ്നേഹത്തോടെയും കാരുണ്യത്തോടെയും കൈകാര്യം ചെയ്യുന്നതാണീ മനുഷ്യന്‍റെ മഹത്വം.
ലൈഫ് ലൈൻ എന്ന ആംബുലൻസിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രി പരിസരത്ത് നിസാമിന്റെ സേവനം 24 മണിക്കൂറും ഉണ്ടായിരിക്കും .ആഴ്ചകളോളം പഴക്കുള്ള ബോഡികൾ, ദിവസങ്ങളോളം തൂങ്ങി പഴക്കം ചെന്ന് നിൽക്കുന്ന ബോഡികൾ, ട്രെയിൻ ആക്സിഡന്റിൽ ഛിന്നഭിന്നമായ ശരീരങ്ങൾ, ആക്സിഡന്റിൽ വണ്ടി കയറിയ മൃതശരീരങ്ങൾ, പുഴുവരിച്ച് ജീർണിച്ച ദിവസങ്ങളോളം പഴക്കമുള്ള മൃതശരീരങ്ങൾ
എന്നിവ 15 വർഷമായി ഒരു മടിയും കൂടാതെ എടുത്ത് ഭദ്രമായി ആശുപത്രികളിൽ എത്തിക്കുന്നതിൽ നിസാമു കാണിക്കുന്ന മനുഷ്യത്വം വലുതാണ്.
പോലീസിന്റെയും ഫയർഫോഴ്സിന്റെയും രക്ഷാപ്രവർത്തനങ്ങളിൽ നിസാമിന്റെ സാന്നിധ്യം ഏതുസമയത്തും ഉണ്ടായിരിക്കും സെപ്റ്റംബർ മൂന്നിന് സ്റ്റേഷനിൽ ഓണാഘോഷവുമായി നടക്കുന്ന ചടങ്ങിൽ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിസാമിനെ ആദരിക്കും