കൊട്ടാരക്കരയിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി,വിഡിയോ

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര അവണൂരിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വീടിന്റെ മതിൽ പൊളിച്ചു കെട്ടുന്നതിനിടയിലാണ് 20 കിലോയോളം തൂക്കം വരുന്ന പെരുമ്പാമ്പിനെ പിടികൂടിയത്, ട്രാക്ക് വാളണ്ടിയർ ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

തുടർന്ന് ഇതിനെ കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും സിഐ പ്രശാന്തിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് അധികൃതർക്ക് കൈമാറുകയും ചെയ്തു. മഴക്കാലമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പെരുമ്പാമ്പുകളെ പിടികൂടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്