ഫാർമർ പ്രൊഡ്യൂസർ കമ്പനി ഓഫീസ് ഉദ്ഘാടനം ചെയ്തു

Advertisement

ശാസ്താംകോട്ട: കുന്നത്തൂർ എസ്എൻഡിപി യൂണിയൻ ഒാഫീസിന് സമീപം പ്രവർത്തിക്കുന്ന ഡോ.പല്പു ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം കേന്ദ്ര രാസവളം -പാരമ്പര്യേതര ഊർജ്ജ വകുപ്പു സഹമന്ത്രി ഭഗവത് ഖുബ നിർവ്വഹിച്ചു.കമ്പനി ചെയർമാൻ ഡോ.പി. കമലാസനൻ അദ്ധ്യക്ഷത വഹിച്ചു.കുന്നത്തൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ എന്നിവർ സംസാരിച്ചു.കമ്പനി ഡയറക്ടർമാരായ ആർ. സുഗതൻ സ്വാഗതവും റാം മനോജ് നന്ദിയും പറഞ്ഞു.