കൊല്ലം പ്രാദേശിക ജാലകം

Advertisement

കരുനാഗപ്പളളി എക്സൈസ് റേഞ്ച് വിമുക്തി ലൈബ്രറി & റീഡിംഗ്റും പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

കരുനാഗപ്പള്ളി: കരുനാഗപ്പളളി എക്സൈസ് റേഞ്ച് വിമുക്തി ലൈബ്രറി & റീഡിംഗ്റും.2022 വർഷത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനും ബെസ്റ്റ് ഡോക്ടർക്കും ഉള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ശ്രീ ബാബാ ആംടേയുടെ പേരിൽ ഏർപ്പെടുത്തിയ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരം ജീവകാരുണ്യ പ്രവർത്തകൻ പോച്ചയിൽ നാസറിനും, പാലിയേറ്റീവ് ഉപജ്ഞാതാവ് ഡാം സിസിലി സോൾഡാസിൻ്റെ പേരിൽ ഏർപ്പെടുത്തിയ ബെസ്റ്റ് ഡോക്ടർക്കുള്ള പുരസ്കാരം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ മുൻ ആർ.എം.ഒ ഡോ: അനുപ് കൃഷ്ണനും അർഹനായി.

ചലച്ചിത്ര സംവിധായകൻ അനിൽ വി.നാഗേന്ദ്രൻ, കൊല്ലം എസ്.എൻ. കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ.സി.അജിതാശങ്കർ, എൻ.എസ്.എസ് ജില്ലാ കോ-ഓഡിനേറ്റർ ( ചവറ ബി.ജെ.എം. കോളേജിലെ ഹിന്ദി വിഭാഗം മേധാവി ), ഡോ:ഗോപകുമാർ ജി. എന്നിവർ ചേർന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.സെപ്റ്റംബർ മാസം കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഇരുവർക്കും ഇരുപത്തിരണ്ടായിരത്തി ഇരുന്നൂറ്റി ഇരുപത്തിരണ്ട് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരങ്ങൾ കേരളതദ്ദേശ സ്വയംഭരണ ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ വിതരണം ചെയ്യൂമെന്ന് ഗ്രന്ഥശാല ഭാരവാഹികളായ പി.എൽ.വിജി ലാൽ, അബ്ദുൽ മനാഫ്, ഷെറിൻ രാജ് എന്നിവർ അറിയിച്ചു.

വലിയകൂനമ്പായിക്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തില്‍
വിനായക ചതുര്‍ത്ഥി മഹോത്സവം

കൊല്ലം വടക്കേവിള വലിയകൂനമ്പായിക്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ വിനായകചതുര്‍ത്ഥി മഹോത്സവം ആഗസ്റ്റ്‌ 31 ന് നടക്കും. രാവിലെ 6ന് സമൂഹ അഷ്ടദ്രവ്യമഹാഗണപതി ഹോമം (108 നാളീകേരം), 8ന് ഗജപൂജ, ആനയൂട്ട്, വൈകിട്ട് 7ന് ഗണപതിക്ക് ഉണ്ണിയപ്പം മൂടല്‍. ഗണപതിഹോമം, ആനയൂട്ട്, മോദക നിവേദ്യം, ഉണ്ണിയപ്പം മൂടല്‍ എന്നിവ ഭകര്‍ക്ക് നേര്‍ച്ചയായി നടത്താവുന്നതാണെന്ന് സെക്രട്ടറി എ. അനീഷ്‌കുമാര്‍ അറിയിച്ചു.

മദര്‍ തെരേസ ദിനാചരണം

കൊല്ലം : ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും പത്തനാപുരം ഗാന്ധിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നെടുമ്പന ഗാന്ധിഭവന്‍ സ്‌നേഹാലയത്തില്‍ മദര്‍ തെരേസയുടെ ജന്മദിനാചരണം സംഘടിപ്പിച്ചു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ അദ്ധ്യക്ഷയായ ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്‍. പ്രദീപന്‍, ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്, സുരേഷ് സിദ്ധാര്‍ത്ഥ, ഗ്രാമപഞ്ചായത്ത് അംഗം പി. അനില്‍കുമാര്‍, സിസ്റ്റര്‍ റോസ്‌ലിന്‍, സാജു, സ്‌നേഹാലയം ഡയറക്ടര്‍ പ്രസന്ന രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആനവണ്ടിയില്‍ വാഗമണ്‍- ചെറുതോണി- മൂന്നാര്‍ ഉല്ലാസയാത്ര
കൊല്ലം കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം ഡിപ്പോയില്‍ നിന്നും ഓഗസ്റ്റ് 27 ന് രാവിലെ അഞ്ചിന് സെമി സ്ലീപ്പര്‍ സൂപ്പര്‍ എയര്‍ ബസില്‍ വാഗമണ്‍ ചെറുതോണി മൂന്നാര്‍ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. താമസസൗകര്യം ഉള്‍പ്പെടെ ഒരാള്‍ക്ക് 1400 രൂപയാണ് ചാര്‍ജ്.


ഒന്നാം ദിനം വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, വാഗമണ്‍, ചെറുതോണി ഡാം, ഇടുക്കി ഡാം (കാഴ്ച) എന്നിവ സന്ദര്‍ശിച്ച് മൂന്നാര്‍ ഡിപ്പോയില്‍ എത്തിച്ചേരും. രണ്ടാം ദിനം മൂന്നാര്‍ ടോപ് സ്റ്റേഷനില്‍ നിന്നു തുടങ്ങി കുണ്ടള ഡാം, മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ്, കണ്ണന്‍ ദേവന്‍ ടീ ഫാക്ടറി, ഫ്ളവര്‍ ഗാര്‍ഡന്‍ സന്ദര്‍ശിച്ച് മൂന്നാര്‍ ടൗണ്‍ വഴി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെത്തും. തിരികെ രാത്രി ഏഴോടെ കൊല്ലത്തേക്ക് തിരിക്കും. ബുക്കിംഗിനായി 8921950903, 9447721659, 9496675635 നമ്പറുകളില്‍ വിളിക്കുക.

പുസ്തകോത്സവം നാളെ മുതല്‍ 31 വരെ
കൊല്ലം ജില്ലാ ലൈബ്രറി വികസന സമിതിയുടെ ആഭിമുഖ്യത്തിലുള്ള പുസ്തകോത്സവം നാളെ (ഓഗസ്റ്റ് 27) മുതല്‍ 31 വരെ കൊല്ലം ബോയ്സ് ഹൈസ്‌കൂള്‍ മൈതാനത്ത് ഒരുക്കിയ സുഗതകുമാരി നഗറില്‍ നടക്കും. പുസ്തകോത്സവം ഉദ്ഘാടനം 27 ന് ഉച്ചയ്ക്ക് രണ്ടിന് എഴുത്തുകാരന്‍ ജി.ആര്‍. ഇന്ദുഗോപന്‍ നിര്‍വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് ഭദ്രദീപം തെളിയിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയല്‍ ആദ്യ പുസ്തക വില്പന നടത്തും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ. പി.കെ.ഗോപന്‍ മുഖ്യപ്രഭാഷണം നടത്തും. എസ്. നാസര്‍ വായനോത്സവ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഏറ്റവും കൂടുതല്‍ ഗ്രന്ഥാലോകം വരിക്കാരെ ചേര്‍ത്ത ഗ്രന്ഥശാലയ്ക്കുള്ള പുരസ്‌ക്കാരം ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു വിതരണം ചെയ്യും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണന്‍ അദ്ധ്യക്ഷനാകും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ സി. ബാള്‍ഡുവിന്‍, എം. സലീം, ജില്ലാ സെക്രട്ടറി ഡി. സുകേശന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എന്‍. ഷണ്‍മുഖദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

ചിറ്റുമല ക്ഷേത്രത്തിൽ ജീവത സമർപ്പണം

കിഴക്കേ കല്ലട: 16 കരകളുടെ മാതൃ ദേവതയായ ചുറ്റുമല ശ്രീ ദുർഗദേവി ക്ഷേത്രത്തിലേക്ക് ഉപദേശക സമിതി നിർമിച്ച ജീവതയുടെ സമർപ്പണം 28ന് നടക്കും. വൈകിട്ട് 5 ന് ക്ഷേത്രം തന്ത്രി താഴ്മൺ മഠം കണ്ടരര് രാജീവരര് കാർമികത്വം വഹിക്കും.

വിവരാവകാശ പഠനക്ലാസ്സ്

കൊട്ടാരക്കര: ദേശീയ വിവരാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലാതല  വിവരാവകാശ പഠനക്ലാസ്സ് ആഗസ്റ്റ് 27 ശനിയാഴ്ച  ഉച്ചകഴിഞ്ഞു 2  മണി മുതൽ കൊട്ടാരക്കര റൂറൽ പ്രസ് ക്ലബ് ഹാളിൽ  നടക്കും.  

സൗജന്യമായി നടത്തുന്ന ഈ പഠനക്ലാസ്സിൽ വിദഗ്ധർ ക്ലാസ്സുസുകളെടുക്കും.  വിവിധങ്ങളായ ജീവിത  പ്രശ്നങ്ങൾക്ക് വിവരാവകാശത്തിലൂടെ എങ്ങനെ  പരിഹാരം നേടാമെന്നതും, കൃത്യമായി വിവരാവകാശ അപേക്ഷകൾ തയ്യാറാക്കുന്നത് എങ്ങനെയാണെന്നും , 

വിവരാവകാശം സംബന്ധിച്ച സംശയങ്ങൾക്കു മറുപടി നൽകുന്നതും പൊതുതാൽപ്പര്യത്തിനായി ഈ നിയമത്തിന്റെ ഉപയോഗം എങ്ങനെ ശക്തിപ്പെടുത്താമെന്നും യോഗം ചർച്ചചെയ്യും.

താല്പര്യമുള്ളവർ  9194952 52466 ,99959 110 78 എന്ന  വാട്സ്ആപ് നമ്പറിൽ റജിസ്റ്റർ  ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. 

യുവാവിൻ്റെമൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തി

കരുനാഗപ്പള്ളി. പാവുമ്പയിൽ മൂന്ന് ദിവസത്തോളം പഴക്കമുള്ള യുവാവിൻ്റെ മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തി.പാവുമ്പ തെന്നല വടക്കേ കോളനിയിൽ പരേതനായ രവിയുടെയും അമ്പിളിയുടേയും മകൻ രഞ്ജിത്ത് 24 ൻ്റെ ശരീരവാണ് കാണപ്പെട്ടത്.
ബുധനാഴ്ച്ച രാവിലെ 11 മണിക്ക് ശേഷമാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്നതായി പറയപ്പെടുന്നു.രഞ്ജിത്

പ്ലംബി Oഗിൻ്റെയും വയറിംഗിൻ്റെയും ജോലി ചെയ്ത് വരികയായിരുന്നു.
പാവുമ്പ തെന്നല കിഴക്ക് പുല്ലമ്പള്ളിൽ ക്ഷേത്രത്തിന് സമീപമാണ് സമീപവാസിയായ യുവതി മൃതദേഹം കണ്ടത്.

ആൾ കേരള ടെയ് ലേഴ്സ് അസോസിയേഷ ൻകൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്യാമ്പ് കരുനാഗപ്പള്ളി.ആൾ കേരള ടെയ് ലേഴ്സ് അസോസിയേഷ ൻകൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.കരുനാഗപ്പള്ളിയിൽ നടന്ന ക്യാമ്പ് എകെടിഎ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി ബാബു ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ അൻപത്തി രണ്ടായിരത്തോളം അംഗങ്ങളിൽ തെരഞ്ഞെടുത്ത രണ്ടായിരത്തി അഞ്ഞൂറോളം പേർക്കാണ് വ രിശീലനം നൽകുന്നത്.ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ പ്രസിഡൻ്റെ സരസ്വതി, സെക്രട്ടറി ജി.സജീവ ൻ എന്നിവർ നേതൃത്വം നൽകി.

ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് രാജീവ് ഗാന്ധി
കരുനാഗപ്പള്ളി – ശാസ്ത്ര സങ്കേതിക വിപ്ലവത്തിലൂടെ ഇന്ത്യയെ ലോക രാജ്യങ്ങളുടെ മുൻ നിരയിലെത്തിച്ച ആധുനിക ഇന്ത്യയുടെ സ്രഷ്ടാവാണ് രാജീവ് ഗാന്ധിയെന്ന് കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ അജയകുമാർ പ്രസ്താവിച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തിയെട്ടാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ സുബാഷ് ബോസ് അധ്യക്ഷത വഹിച്ചു. മുനമ്പത്ത് വഹാബ്, നജീം മണ്ണേൽ, ബോബൻ ജി നാഥ്,റഷിദ് , വി ജയദേവൻ, അഡ്വ: സിപി പ്രിൻസ്, അഡ്വ. റ്റി. പി സലീം കുമാർ , ബി. മോഹൻ ദാസ് ,ബി ശിശുപാലൻ, ചിറ്റുമൂല താഹ, ഗോപിനാഥ പണിക്കർ, എന്നീ വർ സംസാരിച്ചു.

ബാലസംഘം കൊല്ലം ജില്ലാ സമ്മേളനം ശനിയാഴ്ച മുതൽ ഭരണിക്കാവിൽ

ശാസ്താംകോട്ട : ലോകത്തിലെ കുട്ടികളുടെ ഏറ്റവും വലിയ ബദൽ വിദ്യാഭ്യാസ സാംസ്‌കാരിക സംഘടനയായ ബാലസംഘത്തിന്റെ കൊല്ലം ജില്ലാ സമ്മേളനം 27,28 തീയതികളിൽ ഭരണിക്കാവ് പണിക്കത്ത് ഓഡിറ്റോറിയത്തിൽ നടക്കും.ജില്ലയിലെ പതിനെട്ട് ഏരിയ കേന്ദ്രങ്ങളിൽ നിന്നായി 211 കുട്ടികളും 140 രക്ഷാധികാരികളും സമ്മേളനത്തിൽ പ്രതിനിധികൾ ആകും.27ന് ബാലസംഘം ജില്ലാ പ്രസിഡന്റ്‌ രൂപ ശിവപ്രസാദ് പതാക ഉയർത്തി സമ്മേളനത്തിന് തുടക്കമാകും.തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം മാധ്യമ പ്രവർത്തകൻ അരുൺകുമാർ ഉദ്ഘാടനം ചെയ്യും.

സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ,സംസ്ഥാന കമ്മിറ്റി അംഗം കെ.സോമപ്രസാദ്, ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ ഗോപൻ തുടങ്ങിയവർ സമ്മേളനത്തിന്റെ ഭാഗമായി സംസാരിക്കും.28ന് വൈകിട്ട് ഭരണിക്കാവിൽ നടക്കുന്ന പൊതു സമ്മേളനം തിരുവന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.സമ്മേളന സമാപനത്തിന്റെ ഭാഗമായി വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ കുട്ടികൾ പങ്കെടുക്കുന്ന ഘോഷയാത്രയും ഉണ്ടാകുമെന്ന് സംഘാടക സമിതി ചെയർമാൻ ടി.ആർ ശങ്കരപിള്ള, സെക്രട്ടറി എസ്.ശശികുമാർ,ജില്ലാ സെക്രട്ടറി അമാസ്.എസ്.ശേഖർ,പ്രസിഡന്റ്‌ രൂപ ശിവപ്രസാദ്,ജില്ലാ കൺവീനർ ആർ.സന്തോഷ്‌,ജില്ലാ കോർഡിനേറ്റർ ശരത് തുടങ്ങിയവർ അറിയിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന മൈനാഗപ്പള്ളി ഇടവനശേരി സ്വദേശിയായ റിട്ട.അധ്യാപകൻ മരിച്ചു

ശാസ്താംകോട്ട : വാഹനാപകടത്തിൽ പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിട്ട.
അധ്യാപകൻ മരിച്ചു.മൈനാഗപ്പള്ളി ഇടവനശ്ശേരി സരയൂവിൽ (പ്രസാദ് ഭവനം) കെ.ജെ പ്രസാദ് കുമാർ (62) ആണ് മരിച്ചത്.മുഖത്തല ഹയർ സെക്കന്ററി സ്കൂളിലെ മുൻ അധ്യാപകനായിരുന്നു.കഴിഞ്ഞ ശനിയാഴ്ച ഇടവനശ്ശേരി ലക്കി ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ സ്കൂട്ടർ ഇടിച്ച്

തെറിപ്പിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ
തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.കടപ്പ കിഴക്ക് ക്ഷേമോദയം എൻഎസ്എസ് കരയോഗം പ്രസിഡന്റ്,ഇടവനശ്ശേരി കിഴക്കേ പുതുവീട്ടിൽ ക്ഷേത്രം കമ്മറ്റി പ്രസിഡൻ്റ,മൈനാഗപ്പള്ളി കാർഷിക വിപണി ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.സംസ്ക്കാരം പിന്നീട്.ഭാര്യ:ഗിരിജ (റിട്ട.അധ്യാപിക).മക്കൾ:സ്വാതി,
അശ്വതി.മരുമകൻ:അർജുൻ.

കുന്നത്തൂരിന്റെ വികസന മുരടിപ്പിനെതിരെ
ആർ എസ് പി സമരത്തിലേക്ക് :

കിഴക്കേകല്ലട’: സമീപമണ്ഡലങ്ങളെക്കാൾ വികസനമുരടിപ്പ് നേരിടുന്ന അവികസിത മണ്ഡലമായി കുന്നത്തൂർ മാറിയെന്നും,
എം എൽ എ യുടെ നേതൃത്വത്തിൽ വികസന പദ്ധതികൾ ഒന്നും നടക്കുന്നില്ലെന്ന സി പി ഐ യുടെ തുറന്നു പറച്ചിലിനോട് ഇടതു നേതൃത്വം നാടിന്റെ ഭാവിയെ കരുതി പ്രതികരിക്കണമെന്നും ആർ എസ് പി. കുന്നത്തൂർ മണ്ഡലം സമ്മേളനം ചിറ്റുമലയിൽ ജില്ലാ സെക്രട്ടറി കെ എസ് വേണുഗോപാൽ ഉദ്ഘാടനം ചെയ്യ്തു.


ആർ എസ് പി കുന്നത്തൂർ മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി കെ എസ് വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.
         സംസ്ഥാന സമതിയംഗം പാങ്ങോട് സുരേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ എ അസീസ് മുഖ്യപ്രഭാഷണം നടത്തി. കെ ജി വിജയേദേവൻ പിള്ള , കുരീപ്പുഴ മോഹൻ, ഉല്ലാസ് കോവൂർ, ഷാജി വെള്ളാപ്പള്ളി, പി വിജയചന്ദ്രൻ നായർ, ശ്യാം പള്ളിശേരിക്കൽ, പി എൻ രാജൻ, നവാസ് ചേമത്തറ, കണ്ണൻ നായർ, ചന്ദ്രമതിയമ്മ, ദീപ്തി ശ്രാവണം, സുധർമ്മ, സജിത്ത് ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു.

കെ ജി വിജയദേവൻ പിള്ളയെ മണ്ഡലം സെക്രട്ടറിയായി സമ്മേളനം തെരഞ്ഞ
ടുത്തു.
ചിത്രം : ആർ എസ് പി കുന്നത്തൂർ മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി കെ എസ് വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

.