സിപി ആശാന്‍ ഓര്‍മ്മദിനം ഇന്ന്

Advertisement

കൊല്ലം ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയേയും ട്രേഡ് യൂണിയനേയും കെട്ടിപ്പെടുക്കാൻ ധീരമായ നേതൃത്വം നൽകിയ സഖാവ് സി.പി.കരുണാകരൻപിള്ളയെന്ന സി.പി.ആശാൻ്റെ പതിനേഴാമത് ചരമവാർഷിക ദിനം ഇന്ന്.
1948 ലാണ് ആശാൻ കമ്മൂണിസ്റ്റ് പാർട്ടി അംഗമാകുന്നത്.അരിനല്ലൂരിലെ അതി സമ്പന്ന കുടുംബത്തിൽ പിറന്ന ആശാൻ വീടിനടുത്തുള്ള പട്ടകടവ് കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളുടെ കൂലി പ്രശ്നം പരിഹരിക്കാനുള്ള സമരത്തിലൂടെയാണ് പൊതുരംഗത്ത് സജീവമാകുന്നത്.
ഫാക്ടറി ഉടമകളുടേയും ഗുണ്ടാ ആക്രമണങ്ങളേയും ചെറുത്ത് തോല്പിച്ച് ശ്രീരാമ ഓട് ഫാക്ടറി തൊഴിൽ സമരം വിജയത്തിലെത്തിക്കാനും ആശാൻ്റെ നേതൃപാടവത്തിന് കഴിഞ്ഞു.ഐതിഹാസികമായ മിച്ചഭൂമി സമരത്തിൻ്റെ നേതൃത്വവും ആശാനായിരുന്നു.

1964ൽ പാർട്ടി പിളർപ്പിൽ സി.പി.എമ്മിനൊപ്പം ആശാൻ അടിയുറച്ചു നിന്നു.ജില്ലയിൽ സി.പി.എമ്മിൻ്റെ വളർച്ചയിൽ നേതൃപരമായ പങ്കുവഹിച്ചു.സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി,സംസ്ഥാന സമിതിയംഗം
1970 മുതൽ മരണം വരെ സി.ഐ.ടി.യു ജില്ലാ പ്രസിഡൻ്റ്.1964 മുതൽ 1979 വരെ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
1977 ൽ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു
1980 ൽ അടൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ തെന്നല ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തി നിയമസഭയിലെത്തി.
തേവലക്കര ബോയ്സ് & ഗേൾസ് സ്കൂളിൻ്റെ മാനേജർ
എന്നീ നിലകളിൽ പ്രവർത്തിച്ചു. 1962ലും അടിയന്തിരാവസ്ഥക്കാലത്ത് 1975 ലും ദീർഘകാലം ജയിൽവാസം അനുഭവിച്ചു.

എ.കെ.ജി കാരണവർ എന്ന് പുകഴ്ത്തിയ സി.പി.കരുണാകരൻപിള്ള പോയതലമുറയ്ക്കുമാത്രമല്ല പുതുതലമുറയ്ക്കും ആവേശമാണ്.

ശ്രീകാന്ത്.വീ.ആർ

Advertisement