ഇട്ടിവയിൽ തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

Advertisement

അഞ്ചല്‍.ഇട്ടിവ യിൽ തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. തോട്ടം മൂക്ക് വാർഡിൽ നെടുംപച്ച നെടുംപച്ചയില്‍ വീട്ടിൽ ലളിത (53) ആണ് മരണപ്പെട്ടത്. 25.8..2022 ന് കോട്ടുക്കൽ കൃഷിഫാമിൽ തൊഴിലുറപ്പ് പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കവെയാണ് പാമ്പുകടിയേറ്റത്. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തു. ചികിസയിലിരിക്കവെ ഇന്ന് (27.8.2022) രാവിലെ മരണം സംഭവിച്ചു. ഭർത്താവ് ഓമനക്കുട്ടൻ, മക്കൾ: ശരണ്യ ,ശാലിനി, മരുമക്കൾ. മനോജ് ( തുടയന്നൂർ SCB ജീവനക്കാരൻ ,സി.പി.ഐ LC അംഗം. ] , ഷിബു