മഹിളാ മോർച്ച സംസ്ഥാന നേതാവും മുൻ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയുമായിരുന്ന സുമാദേവി ബിജെപിയിൽ നിന്നും രാജിവച്ചു

Advertisement

ശാസ്താംകോട്ട: ബിജെപിയുമായി 25 വർഷത്തെ ബന്ധം അവസാനിപ്പിച്ച് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും കൊല്ലത്തെ പ്രമുഖ വനിതാ നേതാവ് രാജിവച്ചു.മഹിളാ മോർച്ച സംസ്ഥാന സമിതിയംഗമായി പ്രവർത്തിച്ചു വന്ന സുമാദേവിയാണ് രാജിവച്ചത്.മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ്,കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ്,ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ശൂരനാട് ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു.സംസ്ഥാന – ജില്ലാ – മണ്ഡലം നേതാക്കളുടെ നിരന്തരമായി തന്നെ അവഗണിക്കുന്നതായും കുത്തിനോവിക്കുന്നതായും പാർട്ടിയുടെ ഇപ്പോഴത്തെ സംവിധാനത്തോട് പൊരുത്തപ്പെട്ട് പോകാൻ കഴിയാത്തതു കൊണ്ടാണ് രാജിയെന്നും സുമാ ദേവി വ്യക്തമാക്കി.

എന്നാൽ നിരന്തരമായി ഗ്രൂപ്പ് കളിച്ച് പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിച്ച സുമാദേവിയുടെ രാജി ബിജെപിയെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് നേതൃത്വം അറിയിച്ചു.