കരുനാഗപ്പള്ളി ഗവ: ആശുപത്രിയിൽ രോഗികളെ സ്വകാര്യ ലാബുകളിലും സ്കാനിംഗ് സെന്‍ററുകളിലേക്കും ക്യാൻവാസ് ചെയ്യുന്ന ആശുപത്രി ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി

Advertisement

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചേരുന്ന സാധാരണക്കാരായ രോഗികളെ സ്വകാര്യ ലാബുകളിലും സ്കാനിംഗ് സെന്ററുകളിലേക്കും ക്യാൻവാസ് ചെയ്യുന്ന ആശുപത്രി ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി,കൊല്ലം ഡിഎംഒ താലൂക്ക് ആശുപത്രി സുപ്രണ്ട് എന്നിവർക്ക് പരാതി നൽകി.

കഴിഞ്ഞ കുറച്ച് മാസങ്ങൾക്കു മുമ്പ് ആശുപത്രി ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളുടെ ലെറ്റർ പേഡിൽ മരുന്നുകളും പരിശോധനക്കുള്ള വിവരങ്ങൾ കുറിച്ചു കൊടുക്കരുത് എന്നുള്ള താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ നിർദ്ദേശം ഉണ്ടായിരുന്നു. ഇത് മറികടന്ന് ആശുപത്രി ഡ്യൂട്ടി സമയങ്ങളിൽ പോലും സ്വകാര്യ ലാബുകളിലേക്കും സ്കാനിംഗ് സെന്ററുകളിലേക്കും നേഴ്സിംഗ് അസിസ്റ്റന്റുമാരും പറഞ്ഞ് അയക്കുന്നത് പതിവാണ് അത്യാധുനിക സജീകരണമുള്ള ലബോറട്ടറിയാണ് കരുനാഗപ്പള്ളി താലൂക്കാശുപത്രയിൽ ഉള്ളത്.

ഇത് തകർക്കാനുള്ള ശ്രമമാണ് ചിലരുടെ ഭാഗത്തു നിന്നുള്ളത് താലൂക്കാശുപത്രിയിലെ പല ഡോക്‌ടർമാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് സ്കാനിംഗ് സെന്ററുകളുടെയും മെഡിക്കൽ സ്റ്റോറുകളുടെയും ഉടമകൾ എടുത്തു കൊടുത്ത വീടുകളിൽ ഇരുന്നാണ്. ആയതിനാൽ ഈ ഡോക്ടർമാരെ കാണാൻ വരുന്ന രോഗികളെ കൊണ്ട് ആയിരക്കണക്കിന് രൂപയുടെ മരുന്നും ലാബ് സ്കാനിംഗ് പരിശോധനകൾക്ക് പറഞ്ഞു വിടുന്നത് പതിവാണ്. ഇങ്ങനെ ലക്ഷ കാണക്കിന് രൂപയുടെ കമ്മിഷൻ ആണ് ഇവർക്ക് ലഭിക്കുന്നത്, ഇതിനെതിരെ ശക്തമായ നിയമ നിർമ്മാണം ആവശ്യമാണ് എന്ന് പൊതുപ്രവര്‍ത്തകന്‍ ബോബൻ ജി.നാഥ് ഉന്നതങ്ങളിൽ നൽകിയ പരാതിയിൽ പറയുന്നു.

Advertisement